add

Tuesday, July 26, 2011

മടക്കം















മടങ്ങട്ടെ ഞാനെന്റെ മാമ്പൂക്കള്‍ പൂക്കാത്ത
പുഴുക്കുത്തരിക്കുന്ന പട്ടണ പെരുമയില്‍
ആര്‍ത്തു കുടിക്കട്ടെ കാളകൂടം ഇനി
മയ്ചെടുക്കട്ടെ ഞാന്‍ പാലാഴി തന്‍ മണം
ഏകാന്തനായ് ഞാനിരിക്കവേ ഓര്‍മ്മകള്‍
ഓടികിതച്ചെത്തി വേച്ച് പോയീടുന്നു
നാമം ജപിക്കുന്ന സന്ധ്യകള്‍
രാപാടി കേഴാതെ പാടുന്ന നിറമുള്ള രാത്രിയും

കാറ്റുലയ്ക്കുന്നൊരെന്‍ വീട്ടിലെ തേന്‍ന്മാവു
മാര്‍ത്തിയോടാരും പെറുക്കുന്ന കായ്ക്കളും
കാതില്‍ മധുരമാം മാതൃ മൊഴികളും
കിന്നാര മോതുന്ന പോന്നനിയത്തിയും

നിഴലുകള്‍ വേഷങ്ങളാടുന്ന വീഥിയില്‍
നഷ്ട സ്വപ്നത്തിന്‍ ഇരുട്ടു വഴികളില്‍
ജാതകമറിയാത്ത നിഴലുകള്‍ പാടുന്ന
മനസിന്റെ വഴികളില്‍ നിന്ന് മടങ്ങട്ടെ

വെപ്പ് ചിരികളാല്‍ സ്വാന്ത്വനം നല്‍കാത്ത
വെപ്പാട്ടിയെ പോല്‍ നഗരം ചിരിക്കുന്നു
പൊട്ടു വളകളാല്‍ പ്രണയം നികത്തുവാന്‍
പൊട്ടിക്കരയാന്‍ ചിരിക്കാന്‍ മറക്കുവാന്‍
ആരെനിക്കുള്ളൂ വിളിക്കുവാന്‍ നിന്റെ പേരല്ലാതെ പറയു നീ

ഒട്ടുകുടിച്ചു മടങ്ങാം വിഷമെന്നു
ലഹരിച്ചുവയോടു പറയുന്ന രാത്രികള്‍
പ്രണയം മരിക്കുന്ന ജീവിത സന്ധ്യകള്‍ നൃ
ത്തം ചവിട്ടുന്ന ഭ്രാന്തന്റെ ജല്പനം

കരിംകുട്ടി കെട്ടിയാടുന്ന പണക്കോല
മാരോരുമില്ലാത്ത കരയുന്ന ബാല്യവും
താരാട്ട് പാടാനറിയാത്ത വേശ്യകള്‍
വേറെന്തെനിക്കുനീ സമ്മാനമായ്‌ തരും

മടങ്ങട്ടെ ഞാനെന്റെ മാമ്പൂക്കള്‍ പൂക്കാത്ത
പുഴുക്കുത്തരിക്കുന്ന പട്ടണ പെരുമയില്‍
ആര്‍ത്തു കുടിക്കട്ടെ കാളകൂടം ഇനി
മയ്ചെടുക്കട്ടെ ഞാന്‍ പാലാഴി തന്‍ മണം

(നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ തീവണ്ടിയില്‍ ഇരുന്നെഴുതികൂട്ടിയ അക്ഷര കൂട്ടങ്ങള്‍ ).

3 comments:

  1. വെപ്പ് ചിരികളാല്‍ സ്വാന്ത്വനം നല്‍കാത്ത വെപ്പാട്ടിയെ പോല്‍ നഗരം ചിരിക്കുന്നു
    പൊട്ടു വളകളാല്‍ പ്രണയം നികത്തുവാന്‍ പൊട്ടിക്കരയാന്‍ ചിരിക്കാന്‍ മറക്കുവാന്‍
    ആരെനിക്കുള്ളൂ വിളിക്കുവാന്‍ നിന്റെ പേരല്ലാതെ പറയു നീ


    നല്ല താളം ഉണ്ട് കവിതക്ക് ..ആശംസകള്‍

    ReplyDelete
  2. നഷ്ടപ്പെടുന്നതും ഓര്‍മ്മകളാവുന്നത് സ്വന്തം ഗ്രഹാതുരതയാകുമ്പോ അതെപ്പോഴും വേദനയാവും !! നന്നായിരിക്കുന്നു സതീശന്‍ , കൂടുതല്‍ എഴുത്തൂ സ്നേഹാശംസകള്‍ @ പുണ്യവാളന്‍

    ReplyDelete
  3. പൊട്ടു വളകളാല്‍ പ്രണയം നികത്തുവാന്‍
    പൊട്ടിക്കരയാന്‍ ചിരിക്കാന്‍ മറക്കുവാന്‍
    ആരെനിക്കുള്ളൂ വിളിക്കുവാന്‍ നിന്റെ പേരല്ലാതെ പറയു നീ

    ReplyDelete