ഒരു മരം ധ്യാനിക്കുമ്പോൾ
add
Sunday, February 25, 2024
മരബുദ്ധൻ
സ്വപ്‍നരാജ്യം
ചുവരുകൾ ചിത്രങ്ങളായ
ആൾത്തിരക്കുള്ള
Sunday, May 14, 2023
മഴപ്പാറ്റ
സന്ധ്യ വേച്ചു നടന്നു പോയി
Monday, May 1, 2023
ഓർമത്താള്.
Wednesday, March 22, 2023
കാറ്റ്
കുന്നിൻ ചെരുവിൽ
കാറ്റിനെ കണ്ടപ്പോൾ
നെഞ്ചിനകത്തോരാന്തല് തോന്നി .
എന്താ അളിയാ ഒറ്റക്കെന്നു
ചോദിച്ചു
പുള്ളി തോളിൽ കയ്യിട്ടു.
'ഓനു കാറ്റാടോ' എന്ന്
എന്നെ പറ്റി പലരും
പറയുന്നതെനിക്കറിയാം.
കാര്യം ഞങ്ങൾ
ഒരേ തരക്കാരാണ്
കൂട്ടുകാരാണ്
എങ്കിലും ആളൊരു നാറിയാണ്.
കുടിച്ച കള്ളിന്റെയും
അടിച്ച മുല്ലപ്പൂ സെന്റിന്റെയും മണം.
ഞങ്ങളൊരു സിഗരറ്റു കത്തിച്ചു
മുക്കാലും പുള്ളി വലിച്ചു.
പതിവുപോലെ പ്രേമത്തെ പറ്റിയും
കവിതയെപ്പറ്റിയും പറഞ്ഞു
ഞങ്ങൾ ഉടക്കി.
കള്ളു കുടിച്ചാ വയറ്റിൽ കിടക്കണം
എന്ന് പറഞ്ഞതിന്
നീ പോടാ മൈരേ എന്ന്
പുള്ളി എന്നെ ആട്ടി.
നീ പോടാ നാറി എന്ന് ഞാനും.
എന്‍റെ മുടിയിൽ പിടിച്ചു വലിച്ചു
അടുത്തുള്ള മരത്തിനൊരു
ചവിട്ടും കൊടുത്തു
കാറ്റു താഴ്വാരത്തിലെ വീട്ടിലേക്കു
ഒളിഞ്ഞു നോക്കാൻ പോയി.
- Published in Mozhi.org
Wednesday, March 8, 2023
ഇലക്കിളികൾ
Tuesday, January 18, 2022
ഉസ്കൂൾ വഴി
ഉസ്കൂളിലേക്കുള്ള വഴികളിൽ
നിറയെയും ഈ മഷിത്തണ്ടുകൾ
നട്ടതാര് ?
ഉസ്കൂളിലേക്കു നടക്കുമ്പോഴെല്ലാരും
ഓരടി വച്ച് നടക്കയാവും .
മൈനയെ ഒറ്റയായ് കാണുകയാണെങ്കിൽ
കൂടെയുള്ളോരെയും കാട്ടിടേണം.
രണ്ടെണ്ണമുണ്ടെങ്കിൽ ആരോടും മിണ്ടണ്ട
കിട്ടും മധുരമുറപ്പുതന്നെ.
പച്ചയിൽ തന്നെ തൊടണമറിയാതെ
ചാണകമെങ്ങാൻ ചവിട്ടിപോയാൽ.
തെല്ലൊരു ദൂരം നടക്കുമ്പോഴാ വളവിൽ
നല്ലൊരു മാവുണ്ട് നാട്ടുമാവ് .
കൂട്ടത്തിൽ മൂപ്പുള്ളേരേട്ടൻമാർ
കല്ലെടുത്തെറിയുമാ മാവിന്റെ തുഞ്ചാണിക്കു.
ചക്കര പഴമെങ്ങാൻ വീഴുകയാണെങ്കിൽ
ആദ്യമെടുക്കുന്നവർക്കു തന്നെ .
മുടി രണ്ടും പിന്നിയ കൂട്ടത്തിൽ കുഞ്ഞിയാം
അനിയത്തി വാവയ്ക്കുമുണ്ട് മാങ്ങ.
ചാമ്പങ്ങായുള്ളൊരു വീടുണ്ട് നമ്മളോ
കൊതിവിട്ടു വേഗം നടന്നിടേണം.
നുള്ളിക്കയൊന്നും പറിക്കാതെ നോക്കണം
കൂട്ടത്തിൽ കുഞ്ഞുങ്ങൾ കാന്താരികൾ.
വരമ്പിൽ വഴുക്കീട്ടു മുട്ടൊന്നു പൊട്ടിയാൽ
കമ്മ്യൂണിസ്റ്റ് പച്ച തേച്ചിടേണം.
കൂട്ടത്തിൽ വിരുതന്മാർ പാടത്തെ തവളയെ
തൊട്ടിട്ടും തോണ്ടീട്ടും തുള്ളിപ്പിക്കും.
കൊച്ചയെ കല്ലെടുത്തെറിയുകിൽ കിട്ടുന്ന
പാപത്തെ
പാവാടക്കാരികൾ ഓർമ്മിപ്പിക്കും .
ഉസ്കൂളടുക്കുമ്പോൾ അമ്പലമൊന്നുണ്ട്
പ്രാർത്ഥന ചൂരൽ വരാതിരിക്കാൻ.
ജനഗണ മനയൊന്നു പാടി തീർന്നാൽ പിന്നെ
ആരും നടക്കില്ല ഒറ്റയോട്ടം .
Sunday, January 16, 2022
കൊച്ചുവാക
Monday, May 17, 2021
കുഴിയാന
Saturday, January 2, 2021
മുറിക്കവിതകൾ.
| ഒരിക്കലൊരു തെരുവിൽ വച്ച് |
Friday, August 14, 2020
മുറിക്കവിതകൾ kindle ഇ ബുക്ക് ആയി പുറത്തിറിങ്ങിയിരിക്കുന്നു
പ്രിയരേ , ആദ്യ കവിതാ സമാഹാരം kindle ഇ ബുക്ക് ആയി പുറത്തിറിങ്ങിയിരിക്കുന്നു .മുൻപ് ബ്ലോഗിലും മാഗസിനുകളിലും എഴുതിയതും അല്ലാത്തത്തുമായ നാല്പതോളം മുറിക്കവിതകളുടെ സമാഹാരമാണ്. മുറിക്കവിതകൾ എന്ന് തന്നെയാണ് പുസ്തകത്തിന്റെ പേര്. ഒൻപതു വര്‍ഷങ്ങള്‍ക്കു മുൻപാണ് ബ്ലോഗിൽ ആദ്യമായി മുറിക്കവിതകൾ എന്ന പേരിൽ ഒരു കവിത എഴുതുന്നത് . പിന്നീടതിനു തുടർച്ചയുണ്ടായി. ഇന്നും നാളെയും ഫ്രീ ആയി പുസ്തകം kindle ആപ്പ് വഴി ഡൌൺലോഡ് ചെയ്യാം. മൊബൈലിൽ kindle app ഇൻസ്റ്റാൾ ചെയ്ത ശേഷം താഴെ ഉള്ള ലിങ്ക് വഴിയോ പുസ്തകത്തിന്റെ പേര് സെർച്ച് ചെയ്തോ ഫ്രീ ആയി മുറിക്കവിതകൾ ഡൌൺലോഡ് ചെയ്യാവുന്ന താണ് . ഇത് വരെ വായിച്ചതും പ്രോത്സാഹിപ്പിച്ചതും നിങ്ങളാണ് . എല്ലാവര്‍ക്കും നന്ദി സ്നേഹം .
Link - https://www.amazon.in/dp/
Sunday, July 5, 2020
കളഞ്ഞു പോയ കൊലുസ്സ്.
Monday, March 16, 2020
തെറിബുദ്ധൻ
ചില വളവുകളിൽ
കുട്ടപ്പൻ ബുദ്ധനാവാറുണ്ട്.
അടുത്ത നിമിഷം തന്നെ വീണ്ടും
ഈ കാര്യം ചർച്ച ചെയ്യാൻ
ഉദാഹരണത്തിനു
കാമുകിയുടെ ചുണ്ടിൽ
മൂന്നാമത്തെ പ്രാവശ്യം ഉമ്മവെച്ചു
ബുദ്ധനാവുക
പക്ഷെ വളരെ സാധാരണം
തിരിച്ചുപോന്നിട്ടുണ്ട് കുട്ടപ്പൻ .
പിന്നീടൊരിക്കൽ
തെരുവു വിളക്കുകളെ
പാറ്റകൾ പ്രാണികൾ
എന്നുവേണ്ട
ഒരു കവിക്കുപോലും
പക്ഷേ കുട്ടപ്പൻ
കൃത്യമായി പറഞ്ഞാൽ
നാലാമത്തെ മിനുറ്റിൽ
താൻ തന്നെ ഒരു തെരുവു വിളക്കാണെന്നു
ഞാനതിൽ ഒരു
നിഗൂഢത കാണുന്നുണ്ടെങ്കിലും
കുട്ടപ്പൻ
അടുത്ത നിമിഷം
വളരെ സാധാരണമെന്നവണ്ണം
ഉറങ്ങുകയായിരുന്നു .
അവസാനമായി ഇന്നലെ
വെള്ളം പോലെ
തെളിഞ്ഞമനസ്സുമായി
അയാൾ ബൈക്കോടിച്ചു
പോകുകയും .
അതേ നിമിഷം എതിരെ വന്ന ലോറി
ബൈക്കിൽ ഉമ്മവെക്കാനായുകയും
"ഫ മൈരേ "
എന്നൊരു തെറിയോടെ
കുട്ടപ്പൻ ബൈക്ക് വെട്ടിച്ചു രക്ഷപെട്ടതും
ആ നിമിഷം അയാളൊരു
ബുദ്ധനായതു കൊണ്ടു മാത്രമായിരുന്നു .
അതി നിഗൂഢമായ കാര്യങ്ങളാണിവയെല്ലാം
തെറി പറയുന്ന ബുദ്ധൻ
impressio മാസിക 2018 ജൂൺ
നീ എന്നോടു പിണങ്ങുമ്പോൾ.
മൗനം
.
Friday, February 1, 2019
വീണ്ടും നിറയൊഴിക്കുമ്പോൾ
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു
യുദ്ധം പോലും ജയിച്ചിട്ടില്ല.
കൂസാതെ
കൂനി നടന്നു
ഹൃദയത്തിലേക്കു
സ്നേഹത്തിന്റെ
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട
കലാപങ്ങളെ
പിറകെ ചെന്നു
മെരുക്കിയിരുന്നു.
ഒരു ജനതയുടെ
സ്വപ്നങ്ങളിലേക്കു
ചർക്ക തിരിച്ചിരുന്നു.
മണിമാളികയിൽനിന്നു
തെരുവിലേക്കു പരക്കുന്ന
കൊതിപ്പിക്കുന്ന
മണമായിരുന്നില്ല
അയാൾ
തെരുവിലൊട്ടിയ
ദരിദ്രരുടെ
നിഴലായിരുന്നു അയാൾ .
ഇത്രയും മതിയല്ലോ
മൂന്നു വെടിയുണ്ടകൾ
തേടിയെത്താൻ .
പക്ഷെ അയാൾ
മരിക്കുന്നില്ലെന്നുകണ്ട്
വീണ്ടും
എത്രവട്ടം
നിങ്ങൾ നിറയൊഴിച്ചു?
എനിയെത്ര വട്ടം
നിങ്ങൾ വെടിയുതിർക്കും?
പക്ഷെ നിങ്ങളറിയുമോ
അഹിംസയെ
സ്നേഹത്തെ
തോക്കുകൾ കൊണ്ട്
കൊല്ലാനാവില്ലെന്നു?
രഹസ്യം
രഹസ്യം പറയാനുണ്ട്.
ഞാൻ എഴുതുന്നതൊന്നും
എന്റെയല്ല .
അവ ഞാനുമല്ല.
കണ്ടെത്താത്ത ചില
മറവികളില്ലേ?
തിരഞ്ഞു തിരഞ്ഞു
ആ ഒരു നിമിഷത്തിൽ
ടിവി ക്കു തൊട്ടിരിക്കുന്ന റിമോട്ട്,
കസേരയിൽ അഴിച്ചിട്ട അടിവസ്ത്രം
അങ്ങനെ അങ്ങനെ
ഒറ്റ വെട്ടുപോലെ
നൈമിഷികമായവ .
ഇതിലെന്താണിത്ര
പറയാം
കവിതയെഴുതുമ്പ്പോൾ
എന്താണു മറന്നതെന്നു
പോലും അറിയാതെയാണു
കവിയും കല്പണിക്കാരനും
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു .
ഒരേ ചില്ലയിലെ പല പൂക്കളെ
അയാൾ പല പേരിട്ടു വിളിച്ചു .
പല ദിവസങ്ങളിലെ സന്ധ്യകളെ
അയാൾ
പലതായി തന്നെ ആസ്വദിച്ചു .
കാമുകിമാർ
അപ്പൂപ്പൻ താടി പോലെ
അയാൾ
പല പല സ്വർഗ്ഗത്തിലേക്കു
അതേ നഗരത്തിൽ
എപ്പൊഴും വിശപ്പിനെ പറ്റി
എകാന്തതയെപറ്റി
മുറിവുകളെ പറ്റി
വിലപിച്ചിരുന്ന
ഒരു കൽപ്പണിക്കാരൻ .
രാജാവിന്റെ വിശപ്പുപോലെ
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു
ഒരാളുപോലും കൂട്ടില്ലാതെ
കല്ലിൽ കൊത്തിവച്ചു .
മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു
തൊടാവുന്ന
എന്നു നിരന്തരം പറഞ്ഞു.
കാലം കടന്നുപോകെ
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി .
ഹേ കൽപ്പണിക്കാരാ
ജീവിതത്തിന്റെ പൊരുളെന്താണു
കവി ചോദിച്ചു.
തന്റെ ശിൽപ്പത്തിന്റെ
അവസാന
ഉത്തരം പറയാനായവെ
മരിച്ചു വീണു .
ഹേ വായനക്കാരാ
എനി നിങ്ങളുടെ ഊഴമാണു
ഒന്നുകിൽ
മടിക്കാതെ ഉത്തരം പറയുക
അല്ലെങ്കിൽ
ഈ ചോദ്യം ചോദിച്ചു
ആളുകളെ കൊല്ലുക .
Saturday, December 22, 2018
മാജിക്
ചിലപ്പോഴൊക്കെ തിരിച്ചും .
സൂചിയിൽ നൂലുകോർക്കുന്ന
അല്ലെങ്കിൽ
വിളക്ക് ഇമചിമ്മുന്നതു
കണ്ടെത്തുന്ന കുട്ടിയെ പോലെ
ഇന്ദ്രജാലക്കാരൻ
വീണ്ടും വടി വീശുന്നു .
കയ്യിലിരിക്കുന്ന
കരിമ്പൂച്ചയെ
കുടഞ്ഞുകളയുന്ന
നിങ്ങൾക്കൊപ്പം
വീണ്ടും ആൾക്കൂട്ടം കയ്യടിക്കുന്നു .
പ്രണയത്തിൽ പെട്ടൊരാളല്ല
മാന്ത്രികതയിൽ പെട്ടൊരു
നിങ്ങളെന്നു
തിരിച്ചറിയുമ്പോഴെക്കും
മാജിക് തീർന്നിരിക്കും .
Saturday, May 5, 2018
മുറിക്കവിതകൾ 20
പാതി ചാരിയ വാതിൽ
ഒരു മുറിവിനെ
ഓർമ്മപ്പെടുത്തുന്നു.
നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു.
അപ്രതീക്ഷിതമായി
ഒരു സാറ്റ് വിളിയിൽ
തോൽപ്പിക്കപെടുമെന്നു,
ഓർത്തോർത്തു
നീ ചേർന്നു നിൽക്കുന്നു.
ഞാൻ ചേർന്നു നിൽക്കുന്നു.
നമ്മൾ ഉമ്മവെയ്ക്കുന്നു.
തുറക്കുന്ന / അടക്കുന്ന
മുറിവുകളാണു വാതിലുകൾ.
അതെ
മുറിവു ഒരു മറയാകുന്നു .
എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും.
പക്ഷെ അവ
ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന
മീനുകളല്ലെന്നു ആരറിഞ്ഞു .