ഒരിക്കലൊരു തെരുവിൽ വച്ച് |
എന്നോടൊരു വൃദ്ധൻ സ്വപ്‍നം
ദൈവത്തിന്റെ ഭാഷയാണെന്നു പറഞ്ഞു.
ഒരു സ്വപനങ്ങളുടെയും അർത്ഥമറിയാത്ത
ഞാൻ കവിത എഴുതാൻ തുടങ്ങി.
.............................. .............................. ................
പാതി പാടി നിർത്തിയ ഒരു പാട്ടിനെ
വീണ്ടുമോർക്കുമ്പോൾ
തോന്നുന്നതെന്താവും .
മുഴുവനാവാത്തതിന്റെ രസമോ ?
കുഞ്ഞു കുഞ്ഞു താളപ്പിഴകളോ ?
അങ്ങനെ ഓർക്കുമ്പോൾ തോന്നും
പാതി പാടി നിർത്തിയ പാട്ടാണെന്റെ
പ്രണയമെന്നു .
.............................. .............................. ....................
ഏറ്റവും പ്രയാസപ്പെട്ടു
നേടിയതും എന്നാൽ
സന്തോഷം തന്നതുമായ
ഒരു രാജ്യത്തെ പറ്റി
പറയാൻ
ലോകം കീഴടക്കിയ
ചക്രവർത്തിയോട്
ഒരാൾ ആവശ്യപ്പെട്ടു.
കാമുകിയുടെ ശ്രദ്ധിക്കപെടാത്ത
ഒരു മറുകെന്നു
ചക്രവർത്തി.
ശെരിയാണ്
എത്ര പടനയിച്ചതാവും
ഓരോ പ്രണയവും.
അതെ എത്ര പടനയിച്ചതാവും
ReplyDeleteഓരോ പ്രണയ സാമ്രാജ്യവും കീഴടക്കുവാൻ സാധിക്കുക