ഉറുമ്പിനോളം ചെറുതാവുമോ
ഉറുമ്പിൻ സങ്കടങ്ങളെന്നു
ഓർത്തോർത്തു ഉറങ്ങാതിരുന്ന
ഒരു കുട്ടി
വലുതായപ്പോൾ
പ്രപഞ്ചത്തോളം വലുതാവുമോ
പ്രണയമെന്നു അന്തിച്ചിരിക്കുന്നു .
.............................. .............................. .......
ഹലോ
ഹലോ
കഴിച്ചോ
കഴിച്ചോ
:-)
:-)
പിന്നെ ഉണ്ടല്ലോ
പിന്നെ ഉണ്ടല്ലോ
ടെലിപ്പത്തിയെ കൊണ്ട് തോറ്റു.
മറ്റാർക്കും മനസ്സിലാകാത്ത
കവിത പോലെ
എത്ര നേർത്ത നൂലുകൊണ്ടാവും
പ്രണയം കണക്ട് ചെയ്യപ്പെടുന്നത് .
...ടെലിപ്പതി കണക്റ്റിവിറ്റി ...
ReplyDelete