ഒരുറുംബിനെ പോലും
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു
യുദ്ധം പോലും ജയിച്ചിട്ടില്ല.
കൂസാതെ
കൂനി നടന്നു
ഹൃദയത്തിലേക്കു
സ്നേഹത്തിന്റെ
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട
കലാപങ്ങളെ
പിറകെ ചെന്നു
മെരുക്കിയിരുന്നു.
ഒരു ജനതയുടെ
സ്വപ്നങ്ങളിലേക്കു
ചർക്ക തിരിച്ചിരുന്നു.
മണിമാളികയിൽനിന്നു
തെരുവിലേക്കു പരക്കുന്ന
കൊതിപ്പിക്കുന്ന
മണമായിരുന്നില്ല
അയാൾ
തെരുവിലൊട്ടിയ
ദരിദ്രരുടെ
നിഴലായിരുന്നു അയാൾ .
ഇത്രയും മതിയല്ലോ
മൂന്നു വെടിയുണ്ടകൾ
തേടിയെത്താൻ .
പക്ഷെ അയാൾ
മരിക്കുന്നില്ലെന്നുകണ്ട്
വീണ്ടും
എത്രവട്ടം
നിങ്ങൾ നിറയൊഴിച്ചു?
എനിയെത്ര വട്ടം
നിങ്ങൾ വെടിയുതിർക്കും?
പക്ഷെ നിങ്ങളറിയുമോ
അഹിംസയെ
സ്നേഹത്തെ
തോക്കുകൾ കൊണ്ട്
കൊല്ലാനാവില്ലെന്നു?
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു
യുദ്ധം പോലും ജയിച്ചിട്ടില്ല.
കൂസാതെ
കൂനി നടന്നു
ഹൃദയത്തിലേക്കു
സ്നേഹത്തിന്റെ
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട
കലാപങ്ങളെ
പിറകെ ചെന്നു
മെരുക്കിയിരുന്നു.
ഒരു ജനതയുടെ
സ്വപ്നങ്ങളിലേക്കു
ചർക്ക തിരിച്ചിരുന്നു.
മണിമാളികയിൽനിന്നു
തെരുവിലേക്കു പരക്കുന്ന
കൊതിപ്പിക്കുന്ന
മണമായിരുന്നില്ല
അയാൾ
തെരുവിലൊട്ടിയ
ദരിദ്രരുടെ
നിഴലായിരുന്നു അയാൾ .
ഇത്രയും മതിയല്ലോ
മൂന്നു വെടിയുണ്ടകൾ
തേടിയെത്താൻ .
പക്ഷെ അയാൾ
മരിക്കുന്നില്ലെന്നുകണ്ട്
വീണ്ടും
എത്രവട്ടം
നിങ്ങൾ നിറയൊഴിച്ചു?
എനിയെത്ര വട്ടം
നിങ്ങൾ വെടിയുതിർക്കും?
പക്ഷെ നിങ്ങളറിയുമോ
അഹിംസയെ
സ്നേഹത്തെ
തോക്കുകൾ കൊണ്ട്
കൊല്ലാനാവില്ലെന്നു?
പക്ഷെ നിങ്ങളറിയുമോ
ReplyDeleteഅഹിംസയെ
സ്നേഹത്തെ
തോക്കുകൾ കൊണ്ട്
കൊല്ലാനാവില്ലെന്നു?
ദൈവത്തേയും,ദൈവപുത്രരേയും കൊന്നുകൊണ്ടേയിരിക്കുന്നു!
ആശംസകൾ
അഹിംസയെ സ്നേഹത്തെ
ReplyDeleteതോക്കുകൾ കൊണ്ട് കൊല്ലാനാവുമെന്ന്
തെളിയിച്ച ജനതയാണല്ലൊ ..നാം