നീ എന്നോടു പിണങ്ങുമ്പോൾ
ഈ ലോകം മുഴുവൻ
എന്നോടു പിണങ്ങുന്നു.
മണൽത്തരികൾ പോലും മിണ്ടാത്തൊരു
മരുഭൂവിൽ
ഒറ്റപ്പെട്ടൊരാളെപോലെ,
ഏതോ ഒരു
നനുത്ത ഓർമ്മയെ
കൂട്ടിനു വിളിച്ചു
പിന്നെയും പിന്നെയും പരാജയപ്പെടുന്നു.
ആരും
കളിക്കാൻ കൂട്ടാത്ത
കുട്ടിയെ പോലെ
വീണ്ടും വീണ്ടും
വിതുമ്പുന്നു.
നീ എന്നോടു പിണങ്ങുമ്പോൾ
ഈ കവിത പോലും
എന്നോടു പിണങ്ങുന്നു.
ഏറെ ഉണ്ടായിട്ടും
ഒരു വാക്കു തരാതെ
വഴി തരാതെ
പിച്ചക്കാരനെ പോലെ
ആട്ടുന്നു.
പക്ഷേ
ഓർമ്മകളുടെ
ഒരു കടലാസ്സു തോണി
നിന്നിലേക്കു തുഴയുന്നുണ്ട്.
അതു നിന്നിലേക്കെത്തും വരെ ,
നീ ഇണങ്ങും വരെ ,
ഈ ഞാൻ പോലും
എന്നോടു പിണങ്ങുന്നു.
- 2018
ഓർമ്മകളുടെ
ReplyDeleteഒരു കടലാസ്സു തോണി
നിന്നിലേക്കു തുഴയുന്നുണ്ട്.
അതു നിന്നിലേക്കെത്തും വരെ ,
നീ ഇണങ്ങും വരെ ,
ഈ ഞാൻ പോലും
എന്നോടു പിണങ്ങുന്നു.