അലസനായ ഞാൻ
എന്നേക്കാൾ
വിരസമായൊരു ദിനം
മടുത്തു മടുത്തൊരു
കവിതയെഴുതാനിരിക്കുന്നു.
അധ്വാനിയായ ഒരാൾ
രാജ്യത്തെ വിഭജിച്ച
ദിവസമായിരുന്നു അന്ന്.
“മൗനം ശബ്‍ദത്തോടോ
അധികാരം ബലഹീനതയോടോ
ഏറ്റുമുട്ടിയാൽ
ഭയം മാത്രം അവശേഷിക്കും “
എന്നെഴുതി നിർത്തിയ
ദുർബലനായ എന്റെ
ദുർബലമായ കവിതയിലേക്ക്
ഒരു കൂട്ടം കുട്ടികൾ കടന്നുവരുന്നു
മൗനത്തിൽ തുടങ്ങി
കരച്ചിലായി
ചെറുത്തുനിൽപ്പായി
സംഗീതമായി
അത് നാടിനെ
ചേർത്തു പിടിക്കുന്നു.
ശരിക്കും
അധികാരം
തോറ്റുപോവുകയായിരുന്നു
മൗനം
ജയിക്കുകയായിരുന്നു.
മൊഴി 2019
പ്രഥമ Comment ഞാന്‍ തന്നെയാവുന്നതില്‍ ഏറേ സന്തോഷം .ഒരുപാടു 'മൗനം' "കരച്ചിലായി..ചെറുത്തുനിൽപ്പായി'വിമ്മിഷ്ടപ്പെടുമ്പോള്‍ ഞാനിവിടെ ഉണ്ട് എന്ന അത്ഭുതം എത്ര ചേതോഹരം...!
ReplyDeleteദുർബലനായ എന്റെദുർബലമായ
ReplyDeleteകവിതയിലേക്ക്ഭയം കയറിവരുന്ന കാഴ്ച്ചകൾ
ഇങ്ങനെയൊരാൾ ബ്ലോഗ് ചെയ്യുന്നുണ്ടായിരുന്നോ?
ReplyDeleteകൊള്ളാം. ഇഷ്ടം.
കൊറൊണ കാലം ചില ഭയപ്പെടുത്തലുകൾ
ReplyDeleteആണ്
രോഗഭീതി എന്ന പടർപ്പിനെക്കാൾ
ചില മനുഷ്യർ പരസ്പരം
മത ചിന്തകൾക്ക് വേരുകൾ ഉ3നി
ചുറ്റും കണ്ണോടിക്കുകയാണ്
പരസ്പര വിശ്വാസികളായി
ശാസ്ത്രത്തെ വെല്ലുവിളിക്കുകയാണ്
മരുന്നില്ലാതെ പ്രർത്ഥന കൊണ്ട്
മാറാരോഗത്തെ വെല്ലു വിളിക്കുകയാണ്
കാഴ്ചകൾ ഇനിയും എത്ര ബാക്കി
പൂമരത്തിൽ ഒരുപാട് മുൻപ് വരാറുണ്ടായിരുന്നു എന്നാണ് ഓർമ്മ.സതീശന്റെ കവിതകൾ ഇഷ്ടമാണ്.രൂക്ഷമായ മൗനത്തിനും ജയിക്കാനാവുമായിരിക്കും.
ReplyDeleteആദ്യമായാ ഇവിടെ വരുന്നത്. കൊള്ളാം നല്ല വരികൾ
ReplyDelete