ഇന്ദ്രജാലക്കാരൻ
ശൂന്യമായ തൊപ്പിയിൽനിന്നു
പ്രണയത്തെയെടുത്തു
നിങ്ങൾക്കു നീട്ടുകയും
എന്താശ്ചര്യം
എന്തു ചേർച്ച
എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു .
എന്റെ പ്രണയം
എന്റെ മാത്രം പ്രണയമെന്നു
നിങ്ങൾ ചേർത്തുപിടിക്കെ
അതു വീണ്ടും വീണ്ടും
നിങ്ങളുടേതാവുന്നു.
മാന്ത്രികതയിലെപ്പോഴും
ജീവിതമുണ്ടാവും
ചിലപ്പോഴൊക്കെ തിരിച്ചും .
സൂചിയിൽ നൂലുകോർക്കുന്ന
ചിലപ്പോഴൊക്കെ തിരിച്ചും .
സൂചിയിൽ നൂലുകോർക്കുന്ന
ഏകാഗ്രതയോടെ
അല്ലെങ്കിൽ
വിളക്ക് ഇമചിമ്മുന്നതു
കണ്ടെത്തുന്ന കുട്ടിയെ പോലെ
അല്ലെങ്കിൽ
വിളക്ക് ഇമചിമ്മുന്നതു
കണ്ടെത്തുന്ന കുട്ടിയെ പോലെ
നോക്കിയിരിക്കെ
ഇന്ദ്രജാലക്കാരൻ
വീണ്ടും വടി വീശുന്നു .
കയ്യിലിരിക്കുന്ന
കരിമ്പൂച്ചയെ
കുടഞ്ഞുകളയുന്ന
നിങ്ങൾക്കൊപ്പം
വീണ്ടും ആൾക്കൂട്ടം കയ്യടിക്കുന്നു .
പ്രണയത്തിൽ പെട്ടൊരാളല്ല
മാന്ത്രികതയിൽ പെട്ടൊരു
ഇന്ദ്രജാലക്കാരൻ
വീണ്ടും വടി വീശുന്നു .
കയ്യിലിരിക്കുന്ന
കരിമ്പൂച്ചയെ
കുടഞ്ഞുകളയുന്ന
നിങ്ങൾക്കൊപ്പം
വീണ്ടും ആൾക്കൂട്ടം കയ്യടിക്കുന്നു .
പ്രണയത്തിൽ പെട്ടൊരാളല്ല
മാന്ത്രികതയിൽ പെട്ടൊരു
കുട്ടിയായിരുന്നു
നിങ്ങളെന്നു
തിരിച്ചറിയുമ്പോഴെക്കും
മാജിക് തീർന്നിരിക്കും .
നിങ്ങളെന്നു
തിരിച്ചറിയുമ്പോഴെക്കും
മാജിക് തീർന്നിരിക്കും .
പ്രണയത്തിൽ പെട്ടൊരാളല്ല
ReplyDeleteമാന്ത്രികതയിൽ പെട്ടൊരു
കുട്ടിയായിരുന്നു
നിങ്ങളെന്നു
തിരിച്ചറിയുമ്പോഴെക്കും
മാജിക് തീർന്നിരിക്കും
നല്ല വരികൾ
ആശംസകള്‍
മാന്ത്രികതയിലെപ്പോഴും
ReplyDeleteജീവിതമുണ്ടാവും ,ചിലപ്പോഴൊക്കെ തിരിച്ചും ...!