തെക്കേ മൂലയില്‍ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടും.
തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്
ഒരു മുത്തം കൊടുത്ത് ,
ഒരു സ്വപ്നം കൊടുത്തു ,
ആ രൂപം ഇരുളില്‍ ലയിക്കും ....
.
.
.
യാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
തുളസ്സികരിഞ്ഞോ എന്നും ,
പശു വിശന്നു കരയുന്നു എന്നും ,
കണാക്കടങ്ങളുടെ കണക്കെടുത്തും ,
അധിപിടിച്ചു മെഴുകുതിരിപോലെ -
ഉരുകി ഉരുകി എന്റെ അമ്മ ..
യാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
ReplyDelete............
ഉരുകി ഉരുകി എന്റെ അമ്മ ..
കവിത മനസിലായി... കവി എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല... ഒരു താരതമ്യം ആണോ....?
ReplyDeleteതീര്‍ച്ചയായും താരതമ്യം തന്നെ ..
Deleteനന്ദി
യാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
ReplyDeleteതുളസ്സികരിഞ്ഞോ എന്നും ,
പശു വിശന്നു കരയുന്നു എന്നും ,
ഇതൊന്നും ശ്രദ്ധിക്കാൻ ആ അമ്മയ്ക്ക് സമയവും നേരവുമുണ്ടാവില്ലല്ലോ അന്നന്നത്തെ അന്നത്തിനു വേണ്ടി 'പെടാപ്പാട്' പെടുന്നതിനിടയ്ക്ക്. നല്ല ആഴമുള്ള വരികൾ. ആശംസകൾ.
ഇരുളില്‍ പൂപടര്‍പ്പില്‍ നിന്നൂര്‍ന്ന്
ReplyDeleteവരുന്നൊരമ്മ , ഒരൊ അനാഥ ബാല്യങ്ങള്‍ക്കും
ഒരൊ കുഞ്ഞു കവിളുകള്‍ക്കും വാല്‍സല്യത്തിന്റെ
തേന്‍ ചാര്‍ത്ത് പകര്‍ന്ന് മറയുന്നൊരമ്മ ..
ഭാവിയുടെ ആകുലതകളില്ലാതെ തളര്‍ന്നുറങ്ങുന്നവര്‍ക്ക്
സ്വപ്നങ്ങളൂടെ ചിറകുകള്‍ നല്‍കി പറന്നു പൊകുന്നൊരമ്മ ..
ഇന്നീ നേരിന്റെ മുന്നില്‍ എന്റേ അമ്മ ആധിപിടിക്കുന്നു
മിണ്ടാപ്രാണിയുടെ വിശപ്പിന്‍ വിളി കേള്‍ക്കുന്നു
കടങ്ങള്‍ എന്നും വിരലുകളിലെണ്ണുന്നു
സ്വയമുരുകീ വെളിച്ചമാകുന്നു ..
അവസ്സാനം ആ വെളിച്ചം മായുമ്പൊള്‍
ഒരു പുകചുരുളില്‍ എന്റേ ലോകം മായുന്നു ..
മനസ്സിന്റെ വ്യാപരങ്ങള്‍ സഖേ .. ഇനിയുമെഴുതുക
യാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
ReplyDeleteതുളസ്സികരിഞ്ഞോ എന്നും ,
പശു വിശന്നു കരയുന്നു എന്നും ,
കണാക്കടങ്ങളുടെ കണക്കെടുത്തും ,
അധിപിടിച്ചു മെഴുകുതിരിപോലെ -
ഉരുകി ഉരുകി എന്റെ അമ്മ ..
പലപ്പോഴും ശ്രേധിക്കപെടുന്ന നിഴലുകള്‍ക്കിടയില്‍ ശ്രെദ്ധിക്കപെടാതെ പോകുന്ന എന്റെ അമ്മ,,,
ReplyDeleteയഥാരത്യങ്ങളോട് മല്ലിട്ടും,,നാല്കാലിയെപൊള്ളും സ്നേഹിച്ചും ഒരിക്കല്ലും തീരാത്ത വ്യഗ്രെതയുമായി എന്നെ തിരയുന്ന എന്‍ അമ്മ,,,
മനോഹരം
രചന നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
good satheesha...vayichoo
ReplyDeleteഅമ്മ...!!
ReplyDeleteവേവലാതിയുടെ മനസ്സിന് അമ്മക്ക് പ്രണാമം
ReplyDeleteഎന്നത്തേയും പോലെ മനോഹരമായ വാക്കുകള്‍ ആശംസകള്‍
ReplyDeleteഅര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ തെരുവിന്റെ -
ReplyDeleteതെക്കേ മൂലയില്‍ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടും.
--------
തെരുവിന്റെ തെക്കേ മൂലയിൽ…
തെക്കോട്ട് എടുക്കുക എന്നൊരു ചൊല്ലുണ്ട്… അർത്ഥം ചത്തു എന്നാണ്…
എന്നാണ് മനസ്സിലാക്കിയത്..അപ്പോൾ പ്രേതമായാണോ ആ അമ്മയെ ഇവിടെ വരച്ചത്…യഥാർത്ഥത്തിൽ അതും ശരിയാണ്.. എന്തായാലും നന്നായിരുന്നു..ആശംസകള്‍
അങ്ങനെ ഉദ്ധേശിചിരുന്നില്ല ...നന്ദി
Deletenanayirikkunnu... bhavukangal
ReplyDeleteപൂമരം കാണുന്നവര്‍ക്ക് ആഹ്ലാദം അമ്മയ്ക്ക് ചാരിതാര്‍ത്ഥ്യം
ReplyDeleteകാണുന്നവര്‍ വളര്‍ത്തുന്നവരെ ഓര്‍ക്കുന്നില്ല.വളര്‍ന്നവര്‍ തന്നെ ഓര്‍ക്കണം
ആ ഓര്‍മ്മകള്‍ എന്നും ഉണ്ടാകട്ടെ.നന്മ നിറഞ്ഞ തിരിച്ചറിവ്
അമ്മവയറിനും പിള്ളവയറിനും
ReplyDeleteപശുവിനും തുളസിയ്ക്കും എല്ലാം പൊതുവായുള്ള യാഥാര്‍ത്ഥ്യം
വിശപ്പ്...
തളര്‍ന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒരമ്മ,
സ്വന്തം മുണ്ട് മുറുക്കിയുടുത്ത് കുഞ്ഞുവയറുകള്‍ക്ക് പശിയടക്കാന്‍ വെമ്പി മറ്റൊരമ്മ
രണ്ടും ഒന്നുതന്നെ.
ആശയം നന്നായി, എഴുതിയത് അത്ര സ്മൂത്ത് ആയില്ല.
പോസ്റ്റ് ചെയ്യുമ്പോള്‍ അക്ഷരപ്പിശകുകള്‍ നന്നായി നോക്കണം.
അവ വായനാസുഖം കുറയ്ക്കുന്നു.
ശ്രീകുമാറേട്ടന്റെ വരികള്‍ കടമെടുക്കുന്നു (http://aksharatheruvu.blogspot.in/)
Deleteവൈകല്യം പേറി
പിറന്നുകൊണ്ട്
എഴുതുന്ന
ഓരോ കവിതയും
എന്റെ ആയുസ്സ്
നീട്ടുകയാണ് .
ഒരു നല്ല കവിത,
അതെന്റെ
ജീവന്‍ എടുത്തേക്കും .
അക്ഷരപ്പിശകുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം .നന്ദി ഈ തുറന്നു പറച്ചിലിന് ..
തെരുവിലെ അമ്മക്കും വീട്ടിലെ അമ്മക്കും പ്രണാമം...
ReplyDeleteവിഹ്വലതകളുടെ ആള്‍രൂപങ്ങളായ മാതൃഭാവങ്ങള്‍ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വരക്കാന്‍ സതീശനു കഴിഞ്ഞു.
....നല്ല ആശയം നല്ലതുപോലെ വാക്കുകളുപയോഗിച്ച് എഴുതി. മനസ്സിൽനിന്നും മായാത്ത ഒരമ്മയുടെ രൂപം....ഭാവുകങ്ങൾ....
ReplyDeleteതെരുവിലെ അമ്മയായാലും വീട്ടിലെ അമ്മയായാലും-
ReplyDeleteരണ്ടും അമ്മയാണ്..!ഉരുകുന്ന അമ്മ..!!
ആശംസകൾ...!
അര്‍ത്ഥ സമ്പന്നമായ കവിതയ്ക്ക് അഭിനന്ദനങ്ങള്‍...
ReplyDeleteവിശപ്പ് പലവിധത്തില്‍ ആയിക്കുടെ സതീശാ ആശയം കൊള്ളാം
ReplyDeleteഅമ്മയെ കുറിച്ചുള്ള ഏതു കവിതയും എനിക്ക് പ്രിയപെട്ടതാണ് ........അമ്മയെ പിരിഞ്ഞിരിക്കുന്നത് കൊണ്ടാവാം
ReplyDeleteയാഥാര്‍ത്യങ്ങളുടെ ചുവരുകള്‍ക്കിടയില്‍
ReplyDeleteതുളസ്സികരിഞ്ഞോ എന്നും ,
പശു വിശന്നു കരയുന്നു എന്നും ,
കണാക്കടങ്ങളുടെ കണക്കെടുത്തും ,
അധിപിടിച്ചു മെഴുകുതിരിപോലെ -
ഉരുകി ഉരുകി എന്റെ അമ്മ ..............ആശംസകള്‍
ഒരമ്മ ദൌത്യം അല്ലെ? നല്ല വരികള്‍, ആദ്യമായാണ് ഇവിടെ എത്തുന്നത്. ഇനി വന്നു കൊണ്ടിരിക്കും.
ReplyDeleteനന്നായി എല്ലാ ഭാവുകങ്ങളും
ReplyDeleteഉരുകി ഉരുകി എന്റെ അമ്മ .
ReplyDeleteഎന്റെ വേനല്‍ പൂവുകളില്‍ ഞാനും ഇത് പറഞ്ഞിരുന്നു.
നല്ല കവിത ... ആശംസകള്‍
ആ രൂപം ഇരുളില്‍ ലയിക്കും ....
ReplyDeleteഅധിപിടിച്ചു മെഴുകുതിരിപോലെ -
ഉരുകി ഉരുകി എന്റെ അമ്മ ........ നന്നായി ആശംസകള്‍
.
ആ അമ്മ എവിടെപോയി?
ReplyDeletevery nice.
ReplyDeleteവല്ലപ്പോഴും ഇതുവഴി വരിക
http://naushadpoochakkannan.blogspot.com/
very nice.
ReplyDeleteവല്ലപ്പോഴും ഇതുവഴി വരിക
http://naushadpoochakkannan.blogspot.com/