ഇനിയുമെത്രനാള്‍ ..
വേദന കുടിച്ചിറക്കി ,
നെടുവീര്‍പ്പില്‍ പൊള്ളിച്ചുവന്നു,
മിഴികള്‍ നിറയാതെ
ഇനിയുമെത്രനാള്‍...?
അറ്റമില്ലാത്തീ -
തീവണ്ടി യാത്രയില്‍ ,
നമുക്കിടയില്‍ വേവുന്ന തീ മാത്രം.
അര്‍ത്ഥമറിയാതെ എഴുതിയ ,
വാക്കുകളില്‍ ഒരുതുള്ളി-
നോവ് മാത്രം.
എങ്കിലും
അനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
എങ്കിലും
നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട് ,
കേട്ട് കൊതി തീരാത്ത വാക്കുകള്‍.
ഇനിയുമെത്രനാള്‍
ഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച് ഇനിയുമെത്രനാള്‍ .??
പ്രണയം ഒരു വല്ലാത്ത കുടുക്കാണ് .....
ReplyDeleteഅകപെട്ടു പോയാല്‍ വേദനിപ്പിച്ചു കൊണ്ടിരിക്കും.....
അറ്റമില്ലാത്ത തീ പോലെ അവസാനം വരെ ഹും
എങ്കിലും
അനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
എങ്കിലും
നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട് ,
കേട്ട് കൊതി തീരാത്ത വാക്കുകള്‍.
ഇനിയുമെത്രനാള്‍
ഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച് ഇനിയുമെത്രനാള്‍ .??
നന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteപ്രണയം പലരും കവിതയാക്കിയിട്ടുണ്ട്... പലരും പല തരത്തില്‍...
ReplyDeleteപലതിലും പൈങ്കിളി എന്ന് പറയരാണ് പതിവ്..
പക്ഷെ ഇത്... വളരെ നന്നായി... അവതരണത്തിലും.. ഭാഷയിലും.. എല്ലാം...
ഇനിയുമെത്രനാള്‍
ഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച് ഇനിയുമെത്രനാള്‍ .??
സൂപ്പര്‍....
നന്മകള്‍ നേരുന്നു ..സുഹൃത്തെ...
പ്രണയം പറഞ്ഞു പഴകിയ വിഷയമാണെങ്കിലും അതെഴുതാത്ത ഒരെഴുത്തുകാരനുമുണ്ടാവില്ല.
ReplyDeleteഅത് വല്ലാത്ത നൊമ്പരമാണു.
നന്നായി. ഇനിയുമെഴുതുക.
കേട്ട് കൊതി തീരാത്ത വാക്കുകള്‍........
ReplyDelete"ഇനിയുമെത്രനാള്‍
ReplyDeleteഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച് ഇനിയുമെത്രനാള്‍ .??"
..
...
പ്രണയവും , അത് സമ്മാനിക്കുന്ന വേദനയും, എന്നും ഓര്‍മിച്ചു വേദനിക്കാനുള്ള ഒരപൂര്‍വ സുഖമുള്ള ദുഖമാണ്.
നല്ല വരികള്‍ , ലഹരി പിടിപ്പിക്കാന്‍ ശേഷിയുള്ള വരികള്‍...അത് പ്രശംസനീയം തന്നെ.
ആശംസകള്‍ ...അഭിനന്ദനങ്ങള്‍..
പ്രണയത്തിന്റെ വേദനയും ഒരു സുഖമാണ്.
ReplyDeleteനല്ല വരികള്‍.
സുഖദമധുരമായ കാത്തിരിപ്പിന്‍റെ നിസ്വനങ്ങള്‍!
ReplyDeleteനന്നായിരിക്കുന്നു വരികള്‍
ആശംസകളോടെ
പ്രണയം സുഖദമായൊരു വേദനയാവുന്നു....
ReplyDeleteവീണ്ടും നല്ലൊരു കവിത വായിച്ചു.....
എങ്കിലും
ReplyDeleteഅനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
എങ്കിലും
നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട് ,
കേട്ട് കൊതി തീരാത്ത വാക്കുകള്‍.
പ്രണയത്തിന്റെ ചൂരും ചൂടും നോവും സുഖവും ദുഖവും അറിഞ്ഞവർക്ക് വളരേയധികം നൊമ്പരമുണർത്തുന്ന വരികൾ മനോഹരമായിരിക്കുന്നു. ആശംസകൾ.
ആശംസകൾ
ReplyDeleteപ്രണയാതുരനായ കവിയ്ക്ക് ആശംസകള്‍.
ReplyDeleteതൃപ്തി തോന്നിയില്ല, സതീഷ്.. :(
ReplyDeleteമിഴികള്‍ നിറയാതെ
ReplyDeleteഇനിയുമെത്രനാള്‍...?
വായിച്ചപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു വേദന അനുഭവപ്പെട്ടു.വളരെ നന്നായിരിക്കുന്നു ...
.കൂര്‍ത്ത മുള്ളുകൊണ്ട് കരളില്‍ ആരോ കോറിയിട്ട അനശ്വര കാവ്യമാണ് പ്രണയം ...അതെന്നും ഒരു നീറ്റലാണ് ..സുഖമുള്ള വേദന ....
അര്‍ത്ഥമറിയാതെ എഴുതിയ ,
ReplyDeleteവാക്കുകളില്‍ ഒരുതുള്ളി-
നോവ് മാത്രം
വരികൾ മനോഹരമാണ്.അഭിനന്ദനങ്ങൾ.
pranaya vedana samvadikkappedunnu kavithayil.
ReplyDeleteഎങ്കിലും
അനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം
saukumaaryamulla varikal
ഊതി ഊതി
ReplyDeleteമനസെന്ന ആലയില്‍
അണയാതെ നീറ്റുന്നു
കനലായ് പ്രണയം
വായിച്ച എല്ലാവര്ക്കും നന്ദി . :)
ReplyDeleteവരികള്‍ മുറിക്കുന്നതില്‍ വരുന്ന പാകപ്പിഴ ആസ്വാദനം കുറയ്ക്കുന്നു.
ReplyDeleteഉദാ :
"അര്‍ത്ഥമറിയാതെ എഴുതിയ ,
വാക്കുകളില്‍ ഒരുതുള്ളി-
നോവ് മാത്രം."
എന്നത് -
അര്‍ത്ഥമറിയാതെ എഴുതിയ വാക്കുകളില്‍
ഒരുതുള്ളി നോവ് മാത്രം
എന്നായിരുന്നെങ്കില്‍...
അതുപോലെ,
"നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട് "
എന്നത് -
നിലാവ് പൂക്കുന്ന വഴിയില്‍
ഒരു പാതിരാപ്പക്ഷിയുടെ മൗനത്തില്‍
കാത്തുവച്ചിട്ടുണ്ട്
എന്നായിരുന്നെങ്കില്‍...
കവിതയില്‍ ആശയത്തോളംതന്നെ പ്രധാനമാണ് എഴുതുന്ന രീതിയും.
അതുപോലെ അക്ഷരത്തെറ്റുകള്‍ വരാതെയും -
കൂടുതല്‍ ശ്രദ്ധിക്കുമല്ലോ.
ശ്രദ്ധിക്കാം...അഭിപ്രായത്തിനു നന്ദി ...
Deleteഈ തരുണനൊമ്പരത്തെ പ്രണയമെന്നു വിളിക്കാം അല്ലേ,സതീഷ്...വൈകിയതില്‍ ക്ഷമിക്കുമല്ലോ ?
ReplyDeleteഎനിക്ക് മരണത്തോടും ജീവിതത്തോടും പ്രണയം!!
ReplyDelete@Mohammed Kutty:
ReplyDelete@ജോസെലെറ്റ് എം ജോസഫ്:
സന്തോഷം വരവിനും വായനക്കും ..
അനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
ReplyDeleteഎഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
ആശംസകൾ.
എങ്കിലും
ReplyDeleteഅനശ്വരമായൊരു പൂമ്പാറ്റച്ചിറകില്‍-,
എഴുതി വച്ചിട്ടുണ്ട് ,
എനിക്ക് നിന്നോടുള്ള പ്രണയം.
എങ്കിലും
നിലാവ് പൂക്കുന്ന വഴിയില്‍ ഒരു പതിരാ-
പക്ഷിയുടെ മൌനത്തില്‍ കാത്തുവച്ചിട്ടുണ്ട് ,
കേട്ട് കൊതി തീരാത്ത വാക്കുകള്‍.
ഇനിയുമെത്രനാള്‍
ഭാരമില്ലാത്ത പ്രണയം ചുമന്നു,
കല്ലറകള്‍ തുറക്കപ്പെടുന്നതും കാത്തു
മണ്ണ് രുചിച്ച് ഇനിയുമെത്രനാള്‍ .??
ഇനിയുമെത്ര നാള്‍...
:)