1).ശബ്ദങ്ങള്‍
ജനിച്ച ഉടനെ മൃതിയടഞ്ഞു പോകുന്ന
ശബ്ദങ്ങള്‍ക്ക് ഒരിക്കലും പരാതികളില്ല ...
നിന്റെ കര്‍ണ്ണപുടങ്ങളില്‍ ഒരു
കാറ്റു വിതച്ചു ,തലച്ചോറില്‍ ഒരു വിത്ത്
വിതക്കുക മാത്രമാണ് ലക്‌ഷ്യം.
ഇനി അത് നീ കേള്‍ക്കാതെ പോയാലും ...
2).കറുപ്പ്
കവി പാടി
കറുപ്പിന് അഴക് എഴെന്നു,
കണ്ണിലെ കണ്ണ് കറുത്തിട്ടെന്നു,
പെണ്ണിന്റെ ചന്തം കാര്‍കൂന്തലെന്നു,
പ്രതിഭയാം പക്ഷികള്‍ കറുത്തിട്ടെന്നു,
ഒടുവില്‍ കറുകറുത്ത കവി കല്യാണം കഴിച്ചു .
ഒരു വെളുവെളുത്ത പെണ്ണിനെ...
3).പക്ഷാഭേദം
കവിതയിലെ പക്ഷാഭേദത്തില്‍
പ്രതിഷേധിച്ചു തെരുവില്‍
വാക്കുകളുടെ കയ്യാംകളി ...
പ്രിയ സതീഷ് ,
ReplyDeleteമൂന്നു കവിതകളും ഒന്നിനൊന്നു മികവില്‍ തിളങ്ങിത്തിളങ്ങി...
കറുപ്പിന്റെ അഴകും വെളുത്തപെണ്ണും കെങ്കേമം.അഭിനന്ദനങ്ങള്‍ !
നന്ദി മാഷെ ഈ വഴി മറക്കാതിരിക്കുന്നതിനു.
Deleteകറുകറുത്ത കവി കല്യാണം കഴിച്ചു .
ReplyDeleteഒരു വെളുവെളുത്ത പെണ്ണിനെ...
kollaaam...
ReplyDeletethakarthu satheesh superb
ReplyDeleteമോനെ സതീശാ നിന്റെ രണ്ടാമത്തെ കവിത ഗംഭീരമായ സാമൂഹിക വിമര്‍ശനം തന്നെ അതീ പുണ്യാളനു നന്നേ പിടിച്ചു ഭാവുകങ്ങള്‍ സ്നേഹപൂര്‍വ്വം പുണ്യവാളന്‍
ReplyDeleteeniku karuppu enna kavitha othiri ishtamaayi. eniyum ezhuthuka ethu polulla nalla nalla kavithakal. njan enna ee blog kanunnathu. bhavukangal snehathode
ReplyDeletewww.pravaahiny.blogspot.com
പതിവു നിലവാരത്തിലെത്തിയില്ലേലും, വായിക്കാന്‍ സുഖമുണ്ട്...
ReplyDeleteഎഴുത്ത് തുടരുക..
കൂട്ടുകാരനു നന്മകള്‍..
പ്രിയ സുഹൃത്തേ
Deleteനന്ദി ഈ അഭിപ്രായത്തിന് ..
നിലവാരതകര്‍ച്ചക്ക് എനിക്ക് മാപ്പ് തരരുത് ..
കറുപ്പ് കൂടുതല്‍ ഇഷ്ടപ്പെട്ടു..
ReplyDeleteതലച്ചോറിൽ വിത്തുകൾ പുതഞ്ഞു...
ReplyDeleteസതീശ കൊള്ളാം നന്നായിട്ടുണ്ട് ആദ്യതെതും രണ്ടാമതെതും അതി മനോഹരം ...
ReplyDeleteകേട്ടാലും കേട്ടില്ലെലും നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക ..അതായതു അവനവനു ഓരോ കര്‍മ്മം ഉണ്ട് .അത് ചെയ്യുക എന്നത് അവന്റെ ധര്‍മ്മവും ....അതില്‍ വീഴ്ച വരുത്തരുത് എന്നാ നല്ല ഉപദേശം ..കറുപ്പ് എന്നതിന്റെ ആ ആശയം പലയിടത്തും കേട്ടിട്ടുണ്ട് എങ്കിലും ഇത് അല്പം വിത്യാസം ഉണ്ട് ...
കുട്ടിക്കവിതകള്‍ നന്നായിരിക്കുന്നു.
ReplyDeleteനന്നായിരിക്കുന്നു എല്ലാം.
ReplyDeleteആശംസകള്‍
മൂന്നു കവിതകളും നന്നായി....
ReplyDeleteചെറുതെങ്കിലും സുന്ദരം
ReplyDeleteനല്ല ചെറിയ വലിയ കവിതകൾ
ReplyDeleteമനസ്സിന്റെ സൌന്ദര്യം തിരിച്ചറിയാനാവണം. മൂന്നു കവിതകളും നന്നായി.
ReplyDeleteകറുപ്പ് നന്നായി !
ReplyDeleteകവി ഒരു വിരൂപയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്നിരിക്കണം .
ReplyDelete(കറുപ്പിന് ഏഴഴകാണേല്‍ ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനത്രേ.)
കറുപ്പ് ഇഷ്ടായി.
വാക്കും വരികളും ഒന്നും
ReplyDeleteപ്രവര്‍ത്തി മറ്റൊന്നും ..
കവലയില്‍ ഘോര ഘോര വാക്കിന്‍ പ്രളയങ്ങള്‍ ..
കാര്യത്തൊടടുക്കുമ്പൊള്‍ നാം മാത്രമാകുന്നു ..
രണ്ടാമത്തേ കവിത പല മനസ്സിന്റെയും
മുഖങ്ങളുടെയും കുറിക്ക് കൊള്ളുന്നത് ..
ഒരുപാടിഷ്ടമായത് , എഴുതാന്‍ പലപ്പൊഴും
ആശിച്ചത് എഴുതി കണ്ടപ്പൊള്‍ ഒരു ആശ്വാസ്സവും ..
സ്നേഹപൂര്‍വം .. റിനീ ..
ഒടുവില്‍ കറുകറുത്ത കവി കല്യാണം കഴിച്ചു .
ReplyDeleteഒരു വെളുവെളുത്ത പെണ്ണിനെ...
എല്ലാം നന്നായിരിക്കുന്നു
ചുരുക്കിയെഴുതിയ ഈ കവിതകള്‍ അര്‍ത്ഥവ്യാപ്തിയില്‍ മുഴച്ചു നില്‍ക്കുന്നു ..ആശംസകള്‍
ReplyDeleteഎല്ലാവരുടെയും വായനക്കും അഭിപ്രായത്തിനും നന്ദി ...
ReplyDelete"കറുപ്പിനേഴഴകെന്നു പാടിയ കവി കെട്ടിയതോ വെളുത്ത പെണ്ണിനെ",
ReplyDeleteനമ്മുടെ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു. നന്നായിരിക്കുന്നു, ആശംസകള്‍...
മൂന്നു കവിതയും മികച്ചത് തന്നെ.
ReplyDeleteആശംസകള്‍ സതീഷ്!!
ഒന്നും മൂന്നും നന്നായിരിക്കുന്നു..അർത്ഥമുള്ള വരികൾ...ആശംസകൾ നേരുന്നു.
ReplyDeleteരണ്ടാമത്തേത് ശുദ്ധ നുണ...എന്നിട്ട് വെളു വെളുത്ത ഞാൻ വെളു വെളുത്ത പെണ്ണിനെ കല്ല്യാണം കഴിക്കണം എന്ന് വെച്ച് നടന്നില്ലല്ലോ .. നീ വെറുതെ എന്നോടു മേടിക്കും..
അയ്യോ സോറി.. കവിയെ പറ്റിയാണ് പറഞ്ഞത് അല്ലേ.. മാറിപ്പോയി.. ഞാൻ കരുതി എന്നേ പോലുള്ള സാധാരണക്കാരെ കുറിച്ചാണ് പറഞ്ഞതെന്ന്..
ഇങ്ങള് വെളുവെളുത്ത സുന്ദരന്‍ കവി . അതാര്‍ക്കാ അറിയാതെ ..!
Deleteഞാന്‍ പറഞ്ഞത് കറുകറുത്ത കവിയെ പറ്റിയാ ...:P
നന്ദി വരവിനും അഭിപ്രായത്തിനും ..
കുഞ്ഞു കവിതകള്‍,
ReplyDeleteവളരെ മനോഹരമായിട്ടുണ്ട്. വളച്ചു കെട്ടില്ലാതെ, കഠിന പദങ്ങളില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
സതീശന്‍..കുറേ ദിവസായീ ഈ വഴി വന്നിട്ട്. അതോണ്ട് എല്ലാം വായിച്ചു. എഴുത്ത് ഒരുപാട് നന്നാകുന്നുണ്ട്.
ReplyDeleteസ്നേഹത്തോടെ മനു
കുട്ടിക്കവിതകള്‍ കൊള്ളാം.. എനിക്കും രണ്ടാമത്തെയാ കൂടുതല്‍ ഇഷ്ടായേ..
ReplyDeleteസതീശേട്ടാ കലക്കി........ നല്ലോണം ഇഷ്ടായി....(നല്ല പാങ്ങുണ്ട്)
ReplyDeleteഎങ്ങും പൊയ്മുഖങ്ങളും കയ്യാംകളിയും മാത്രമായ ഈ ലോകത്തിന്റെ ചിത്രങ്ങൾ.
ReplyDeleteനന്നായി.
തലച്ചോറില്‍ ഒരു വിത്ത്
ReplyDeleteവിതക്കുക മാത്രമാണ് ലക്‌ഷ്യം.
വിതച്ചിരിക്കുന്നു..ഇത്രേം നേരം ചിന്തിക്കുകയായിരുന്നു എന്ത്യേ ഞാന്‍ ഇവിടെ എത്താന്‍ വൈകിയെന്നു..
മുറികവിതകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട് സുഹൃത്തേ..
ആശംസകളോടെ മനു..
ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
DeleteGood poem
ReplyDeletethemusicplus
വളരെ നന്നായി
ReplyDeleteആശംസകള്‍
ഇവിടെ ഒന്ന് വിസിറ്റൂ
http://admadalangal.blogspot.com/
കവിതയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാലും ആസ്വദിച്ചു.
ReplyDelete