add

Thursday, July 19, 2012

പരാതി.



ഓര്‍മ്മകള്‍ സഞ്ചരിക്കുന്നൊരു
നേര്‍ത്ത പാലമുണ്ട്.
ഭൂതത്തില്‍ നിന്ന് -
വര്‍ത്തമാനത്തിലേക്ക്‌ .
ചിലത് കൈകാലിട്ടടിച്ചു,
മോണകാട്ടി ചിരിക്കും .
ഞാനും വരട്ടേയെന്ന് പരിഭവിക്കും .

ചിലത് മുടന്തി മുടന്തി ,തിരിഞ്ഞു നടക്കും
കോലൈസിന്റെ കാലം-
കഴിഞ്ഞെന്നു പിറുപിറുക്കും..
ഇണയെ കാണാതെ ചിലവ
പാലത്തില്‍ കാത്തിരിക്കും .
വന്നില്ലല്ലോ എന്ന് നെടുവീര്‍പ്പിടും .

അമ്മവച്ച സാമ്പാറെന്നു നിലവിളിക്കും .
ആദ്യത്തെ ചുംബനം എന്ന് പുഞ്ചിരിക്കും.
അവളെ അറിയില്ലെന്ന് നുണപറയും .
തമ്മില്‍ തെറി പറഞ്ഞു ,
പാലത്തിന്റെ ഒത്ത നടുക്ക് ,
മുറിഞ്ഞിരിക്കും ചിലവ.
പക്ഷെ
പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
നിന്റെ പേര് പറയുന്നവയോടാണ്,
എന്റെ പരാതി മുഴുവന്‍ ......

34 comments:

  1. ഞാനും നീയും ഓക്കേ ആ പാലത്തില്‍ ഭൂതകാലത്തെയും ഭാവിയെയും കണ്ടു കിടന്നു നിലവിളിക്കുവാ രക്ഷിക്കണേ രക്ഷിക്കണേ എന്ന് .....ആശംസകള്‍

    ReplyDelete
  2. വായിച്ചു...ഒരു കവിതയ്ക്ക തന്നെ അഭിപ്രയം പറഞ്ഞതിന്റെ ക്ഷീണം മാരീടില്ല..so no more...

    ReplyDelete
    Replies
    1. അഭിപ്രായം എന്തായാലും തുറന്നു പറയാം ..ഞാന്‍ ക്ഷീണിപ്പിക്കുന്ന തരം അല്ല ..(പാവം ആണ് :P)

      Delete
  3. പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
    നിന്റെ പേര് പറയുന്നവ... അവയ്ക്കായിരുന്നല്ലോ എന്നും നമ്മോട് അടുപ്പമുണ്ടായിരുന്നത്... ഇഷ്ടപ്പെട്ടു... ആശംസകള്‍...

    ReplyDelete
  4. സതീശന്റെ കവിതകളില്‍ ഏറെ ഇഷ്ടം തോന്നിയ ഒന്ന്.
    കുറ്റം പറയാന്‍ നോക്കിയിട്ട് പോലും ഒന്നും കണ്ടില്ല... :)
    പാലത്തിനുമേലെ സഞ്ചരിക്കുന്ന, വന്നിരിക്കുന്ന ഓര്‍മ്മകള്‍...
    ആ അവസാനമൂന്നുവരികള്‍... ശരിക്കും ഇഷ്ടമായി.
    പക്ഷെ, ഒപ്പം കൊടുത്ത ചിത്രം മാത്രം ശരിയായില്ല.

    ReplyDelete
  5. ഓര്‍മ്മകള്‍ സഞ്ചരിക്കുന്ന പാലം...
    ഇഷ്ടപ്പെട്ടു

    ReplyDelete
  6. എന്നെപ്പോലെ പലരുമുണ്ടല്ലേ.... എനിക്കിഷ്ടപ്പെട്ടു മച്ചൂ

    ReplyDelete
  7. ശരിയാണ്.സതീശന്‍റെ കവിതകളില്‍ മികച്ച ഒരു രചന.

    ReplyDelete
  8. "പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
    നിന്റെ പേര് പറയുന്നവയോടാണ്,
    എന്റെ പരാതി മുഴുവന്‍ ...... "

    ഓര്‍മ്മകള്‍ സഞ്ചരിക്കുന്ന ആ പാലം മുറിയാതെ കടന്നു പോകുന്നതുകൊണ്ടാവാം നാമൊക്കെ സര്‍ഗ്ഗാത്മകതയുടെ മണല്‍പ്പരപ്പില്‍ വറ്റി വരണ്ട കല്ലോലിനി തേടി നടക്കുന്നത് . മനോഹരമായ കവിത .ആശംസകള്‍

    ReplyDelete
  9. ഒരു കവിത വായിച്ചു.അനാദിയായ ആഹ്ളാദത്തിന്റെ പവിഴദ്വീപിലെത്തി.തിരിച്ചുവിളിക്കരുത് ദയവായി.

    ReplyDelete
  10. ഈ നേര്‍ത്ത പാലത്തിന്റെ ഭൂതത്തിനും ഭാവിക്കുമിടയിലൊരു ജീവിതമുണ്ട് ...തൊണ്ടയില്‍ നിലവിളി കുടുങ്ങി നേര്‍ത്ത്‌ പോയൊരു ജീവിതം .......

    ആശംസകള്‍ ഈ നല്ല എഴുത്തിന്

    ReplyDelete
  11. സതീശന്റെ കവിതകൾ പുതിയൊരു ഭാവമണ്ഡലം തീർക്കുന്നു....

    ReplyDelete
  12. ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്കു വന്ന ഈ ഓർമ്മകൾ വായനക്കാരിലും ഗൃഹാതുരതയുണർത്തും.

    മോണകാട്ടിച്ചിരിക്കുന്ന ശൈശവം,
    കോലൈസ് നുണയുന്ന ബാല്യം,
    ഇണയെക്കാത്തിരിക്കുന്ന കൗമാരം,
    ആദ്യ ചുംബനം നേടിയ യൗവനം.

    അവസാന വരികളിൽ ഒരു നഷ്ടപ്രണയത്തിന്റെ പരിഭവം വേണമെങ്കിൽ വായിച്ചെടുക്കാം.

    ReplyDelete
  13. 'ഓർമ്മകൾ സഞ്ചരിക്കുന്നൊരു പാലമുണ്ട്' എന്നു പറയുമ്പോൾ പാലം ആണു sybject. അതിനു ശേഷം 'ചിലതു കൈകാലിട്ടടിച്ചു' എന്നു എഴുതിയാൽ പാലം കൈകാലിട്ടടിച്ചു എന്നർത്ഥം വരും. ശ്രദ്ധിക്കുമല്ലോ.

    ഈ കമന്റ് വായിച്ചിട്ട് ഡിലീറ്റിയേക്കുക

    ReplyDelete
    Replies
    1. ചൂണ്ടിക്കാട്ടലുകള്‍ക്ക്‌ നന്ദി ..

      Delete
  14. ശര്യാ..!
    ഏതു ‘ഭൂത’മായാലും ഭാവിയേക്കുറിച്ചു ചിന്തിക്കുമ്പോള്‍. ’വര്‍ത്തമാനം‘ പറഞ്ഞിരുന്നുപോകും..!
    കവിത ഇഷ്ട്ടായി.

    ഞാനൊന്നു കുറ്റം പറഞ്ഞോട്ടെ..?
    അമ്മ വച്ചതു സാംബാറോ..അതോ സാമ്പാറോ?
    നില്‍ക്കുന്നില്ല പോവ്വാ..
    ആശംസകളോടെ..

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് പ്രഭേട്ടാ...വരവിനും വായനക്കും സന്തോഷം

      Delete
  15. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  16. നല്ല കവിത..
    പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
    നിന്റെ പേര് പറയുന്നവയോടാണ്,
    എന്റെ പരാതി മുഴുവന്‍ ......
    എല്ലാവര്‍ക്കുമുണ്ടാകും ഇങ്ങനെ ഓരോ ഓര്‍മകളുടെ കുത്ത് അല്ലെ

    ReplyDelete
  17. ഏറെ ഇഷ്ടപ്പെട്ടു, സതീശൻ..

    ReplyDelete
  18. കവിത ഒരുപാടിഷ്ടായി..

    ReplyDelete
  19. ഭൂതകാലത്തില്‍ നിന്നും
    വര്‍ത്തമാനത്തിലേക്കൊരു പാലം ..
    മനസ്സിന്റെ പാലം .. ചിലത് നോവിക്കുന്നു
    ചിലത് നീറി പുകയുന്നു , ചിലത് നമ്മളേ
    നോക്കി കൊഞ്ഞണം കുത്തുന്നു ...
    ചിലതിനേ നമ്മുക്ക് കണ്ടില്ലെന്നും നടിക്കാം ..
    പക്ഷേ ചിലത് , പേരു വിളിച്ച് നമ്മേ തട്ടി
    വിളിക്കുമ്പൊള്‍ ..... നന്നായി എഴുതി മിത്രമേ ...

    ReplyDelete
  20. മനസ്സില്‍ തങ്ങുന്ന വരികള്‍,
    നന്നായിരിക്കുന്നു!

    ReplyDelete
  21. പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
    നിന്റെ പേര് പറയുന്നവയോടാണ്,
    എന്റെ പരാതി മുഴുവന്‍ ....
    ഈ വരികള്‍ ഏറെ ഇഷ്ടമായി....ഒരു ഗൃഹാതുരത്വം ഉണ്ട് കവിതയില്‍...ആശംസകള്‍...

    ReplyDelete
  22. നല്ല എഴുത്ത്

    തമ്മില്‍ തെറി പറഞ്ഞു ,
    പാലത്തിന്റെ ഒത്ത നടുക്ക് ,
    മുറിഞ്ഞിരിക്കും ചിലവ.

    ReplyDelete
  23. കൊള്ളാം ,നല്ല കവിത .അഭിനന്ദനങ്ങള്‍

    ReplyDelete
  24. നല്ല കവിത പ്രിയ സതീഷ്‌..വരാന്‍ വൈകിയതില്‍ ക്ഷമാപണം.
    ഇതും നോക്കുക -
    ഒരിറ്റ്: മേഘത്തൂവല്‍ http://orittu.blogspot.com/2012/07/blog-post_24.html

    ReplyDelete
  25. നല്ല എഴുത്ത് സതീശാ..വായിക്കാന്‍ പറ്റിയതില്‍ സന്തോഷം..

    സ്നേഹത്തോടെ മനു..

    ReplyDelete
  26. പാലത്തിലൂടെ നടന്നെത്തുന്ന ഓർമ്മകളാണ്‌ നമ്മുടെ ആകെയുള്ള സമ്പാദ്യം.
    നന്നായി ഈ കവിത.

    ReplyDelete
  27. ഓര്‍മ്മകള്‍ക്ക് സഞ്ചരിക്കുന്നൊരു
    നേര്‍ത്ത പാലമുണ്ട്.

    എന്നാല്‍ പരാതികള്‍ ഇപ്പോഴും
    ഗതിയില്ലാതലയുകയും

    നന്നാകുമ്പോള്‍ നടക്കാന്‍
    പെരുവഴികള്‍ മാത്രം മാത്രം

    കവിത നന്നായി സതീശാ ....

    പെരുവഴികള്‍ നിന്നെ കാത്തിരിക്കുന്നു

    നീ മുന്നേ നടക്കൂ .....

    ReplyDelete
  28. ചിലതിപ്പോഴും കാലം മാറിയതൊന്നും അറിയാതെ..
    കോലൈസും കാത്ത്...
    നീ വന്നില്ലല്ലോ എന്ന് നെടുവീര്‍പ്പിട്ട്..

    ReplyDelete
  29. പതുങ്ങി വന്നു ,പിറകില്‍ നിന്ന് കുത്തി ,
    നിന്റെ പേര് പറയുന്നവയോടാണ്,
    എന്റെ പരാതി മുഴുവന്‍ ......


    കവിത ഇഷ്ടപ്പെട്ടു ....Cheers :)

    ReplyDelete