1).ഒരു ദുരന്ത വാര്‍ത്ത
ഇന്നലെ എന്നെ തേടിയെത്തി .
മരക്കൂട്ടത്തിലെ ഒളിയമ്പു പോലെ ഒന്ന് .
ഒരു ദുസ്സ്വപ്നം ഇന്നലെ എന്റെ വാതിലില്‍ മുട്ടി
ആഴമറിയാത്ത കൊക്കയിലേക്ക് -
അനിവാര്യമായ വീഴ്ച്ചപോലെ ഒന്ന് .
അനിയാ എന്ന് നിന്റെ സ്വരത്തിലൊരു
കാറ്റു വന്നു .
ഏട്ടാ എന്ന് കണ്ണ് നിറഞ്ഞു പോയി .
ഇനി കാണില്ലല്ലോ ,
ഇനി മിണ്ടില്ലല്ലോ,
ഇനി എന്റെ ഒരു സ്വപ്നങ്ങള്‍ക്കും -
നീ ചൂട്ട പിടിച്ചു മുന്‍ നടക്കില്ലല്ലോ ..
നീ മരിച്ചു പോയല്ലോ ...
ഏട്ടാ എന്ന് വീണ്ടുമൊരു വാക്ക് തൊണ്ടയില്‍
മരിച്ചു വീണു ..
2).മുറിയില്‍ മുഴുവന്‍
മരണത്തിന്റെ മണം
അതേ തണുപ്പ്,
അതെ മരവിപ്പ് ,
കണ്ണീരും മദ്യവും ഒരു മൂലയ്ക്കിരുന്നു
വാതുവയ്ക്കുന്നു .
ഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
കാലനെ നോക്കി കൊഞ്ഞനം കുത്തുന്നു.
നീ ജയിക്കുന്നു ,വേദന താങ്ങാതെ ഞങ്ങള്‍ ,
വീണ്ടും വീണ്ടും മരിക്കുന്നു .
വീണ്ടുമൊരു വാക്ക് തൊണ്ടയില്‍ മരിക്കുന്നു,
നീ മാത്രം ജയിക്കുന്നു .
കൂട്ടുകാരാ എനി നീ മരിക്കില്ല ..
ഇന്നലെ എന്നെ തേടിയെത്തി .
മരക്കൂട്ടത്തിലെ ഒളിയമ്പു പോലെ ഒന്ന് .
ഒരു ദുസ്സ്വപ്നം ഇന്നലെ എന്റെ വാതിലില്‍ മുട്ടി
ആഴമറിയാത്ത കൊക്കയിലേക്ക് -
അനിവാര്യമായ വീഴ്ച്ചപോലെ ഒന്ന് .
അനിയാ എന്ന് നിന്റെ സ്വരത്തിലൊരു
കാറ്റു വന്നു .
ഏട്ടാ എന്ന് കണ്ണ് നിറഞ്ഞു പോയി .
ഇനി കാണില്ലല്ലോ ,
ഇനി മിണ്ടില്ലല്ലോ,
ഇനി എന്റെ ഒരു സ്വപ്നങ്ങള്‍ക്കും -
നീ ചൂട്ട പിടിച്ചു മുന്‍ നടക്കില്ലല്ലോ ..
നീ മരിച്ചു പോയല്ലോ ...
ഏട്ടാ എന്ന് വീണ്ടുമൊരു വാക്ക് തൊണ്ടയില്‍
മരിച്ചു വീണു ..
2).മുറിയില്‍ മുഴുവന്‍
മരണത്തിന്റെ മണം
അതേ തണുപ്പ്,
അതെ മരവിപ്പ് ,
കണ്ണീരും മദ്യവും ഒരു മൂലയ്ക്കിരുന്നു
വാതുവയ്ക്കുന്നു .
ഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
കാലനെ നോക്കി കൊഞ്ഞനം കുത്തുന്നു.
നീ ജയിക്കുന്നു ,വേദന താങ്ങാതെ ഞങ്ങള്‍ ,
വീണ്ടും വീണ്ടും മരിക്കുന്നു .
വീണ്ടുമൊരു വാക്ക് തൊണ്ടയില്‍ മരിക്കുന്നു,
നീ മാത്രം ജയിക്കുന്നു .
കൂട്ടുകാരാ എനി നീ മരിക്കില്ല ..
മരിയ്ക്കാത്ത സ്മരണകള്‍
ReplyDeleteഎനിയും ആ നടുക്കം വിട്ടുമാറിയിട്ടില്ല ,
ReplyDeleteതമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ,അനിയാ എന്ന് വിളിച്ചു
സ്വന്തം ഏട്ടനെ പോലെ ഒരാള്‍ ..
ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ വിളിച്ചു എന്ത് പറ്റി എന്ന് അന്വേഷിക്കുന്ന
സുഹൃത്ത് ..
രോഗത്തെ പറ്റി അറിഞ്ഞിരുന്നെങ്കിലും-
ഒരിക്കലും കരുതിയിരുന്നില്ല സുഹൃത്തേ ..
നീ ഓരോ തവണ മരണത്തെ പറ്റി പറയുംബോഴും ,
അവസാന കവിതയില്‍ വരെ ,വിദൂരമായ ഒരു സത്യത്തെ
കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത ..
മാപ്പ് ..
ഇല്ല നീ മരിക്കില്ല ,ഒരുപാടു ഹൃദയങ്ങളില്‍
നീ മരണമില്ലാത്തവന്‍ .
http://kelkathashabdham.blogspot.in/2012/12/blog-post_9200.html
ഇല്ല മരിക്കില്ല....
ReplyDeleteഇനി നീ മരിയ്ക്കില്ലെന്നു നിന്റെ കവിത
ReplyDeleteകാലനെ നോക്കി കൊഞ്ഞനം കുത്തുന്നു.
നീ ജയിക്കുന്നു ,വേദന താങ്ങാതെ ഞങ്ങള്‍ ,
വീണ്ടും വീണ്ടും മരിക്കുന്നു- നോവു തന്നെ കവിത....
മരണം ഒരു സത്യമാണ്...
ReplyDeleteMaranam orikkal oru kuttukkarane pole kadannu varum
ReplyDeleteജീവിക്കട്ടെ നമ്മളിലൂടെ.....
ReplyDeleteശുഭാശംസകൾ....
ഓര്മ്മകള്ക്ക് മരണമില്ല......
ReplyDeleteപുണ്യവാളന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ ................
ReplyDeleteഇല്ല മരിക്കില്ല....
ReplyDeleteമരിക്കാത്ത വരികളിലൂടെ അവനിനിയും ജീവിക്കട്ടെ..!
ReplyDelete:(
ReplyDeleteനിന്‍റെ വേദനയില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും മരിക്കുന്നു
ReplyDeleteഒരിക്കല്‍ കൂടി ഞാന്‍ അവനെ സ്മരിക്കുന്നു
മരിക്കാത്ത ഓർമകൾ..!!
ReplyDeleteഇനി നീ മരിക്കില്ല, നല്ല കവിത. എല്ലാവരും കൊഴിയേണ്ടവര്‍തന്നെ. എങ്കിലും,മരണവും അതിലൂടെയുള്ള വേര്‍പാടും ഒരു ജന്മം മുഴുവനും ചിലപ്പോള്‍ നമ്മെ പിന്തുടര്‍ന്നെയ്ക്കാം ഇല്ലേ?
ReplyDeleteപ്രത്യേകിച്ചും,അകാലത്താവുമ്പോള്‍!
ഇല്ല മരിക്കില്ല.......
ReplyDeleteകടന്നുപോകുമ്പോഴും ഇങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ കഴിയുക ഒരു ഭാഗ്യമാണ്.
ReplyDeleteഓര്‍മ്മകള്‍ക്ക് മരണമില്ലാത്തിടത്തോളം കാലം ഇല്ല നീ മരിക്കില്ല..
ReplyDeleteരാത്രി 12 മണിക്ക് എന്‍റെ മൊബൈല്‍ "punyan calling " എന്ന് കാണിച്ചു റിംഗ് ചെയ്യുന്നു .` ഉറക്കം തരില്ലെടാ രാത്രിയില്‍ എന്ന് തമാശയ്ക്ക് ചോദിയ്ക്കാന്‍ ആണ് ഫോണ എടുത്തത് .മറു വശത്ത് അവന്‍റെ ചേട്ടന്‍റെ ശബ്ദം " അനീഷ് , ഷിനു പോയി " ..ഓര്‍ക്കുമ്പോള്‍ ഇപ്പോളും നെഞ്ചു തകരുന്നു .3 മണിക്കൂര്‍ മുന്‍പ് ഗുഡ് നൈറ്റ് ചൊല്ലി പിരിഞ്ഞവന്‍ ..അവന്റെ ശബ്ദം നിലച്ചിരിക്കുന്നു .എല്ലാരേയും അറിയിക്കണേ എന്ന് അവന്റെ സഹോദരന്‍ പറഞ്ഞു ..ഇപ്പോഴും ആ ഫോണ വന്ന ശേഷമുള്ള 10 മിനുട്ട് എനിക്ക് ഓര്‍മ്മയില്ല ....സതീഷ് അവന്‍ നമക്കൊപ്പം ഉണ്ട്
ReplyDeleteപുണ്യളാ നിന്നെ മരണം കൊണ്ടുപോയാലും നിന്റെ കവിതകളും സ്മരണകളും ഞങ്ങളില്‍ ജീവിക്കുന്നു ...
ReplyDeleteസത് ഞങ്ങള്‍ക്കൊരോര്തര്‍ക്കും പറയാനുള്ളത് ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ..
എന്നും ഓര്‍മ്മയിയില്‍ മായാതെ.....
ReplyDeleteഅതെ ആ കുഞ്ഞനിയന്‍ മരിച്ചിട്ടില്ല എന്ന് തന്നെ താന്‍ കുറിച്ച വിളിച്ചോതുന്നു
ReplyDeleteതന്നെപ്പറ്റി ഒരു അനുസ്മരണം ഞാന്‍ എന്റെ ബ്ലോഗില്‍. വീണ്ടും കാണാം
This comment has been removed by the author.
ReplyDeleteഅതെ ആ കുഞ്ഞനിയന്‍ മരിച്ചിട്ടില്ല എന്ന് തന്നെ താന്‍ കുറിച്ച വരികള്‍ വിളിച്ചോതുന്നു (എന്ന് തിരുത്തി വായിക്കുക)
ReplyDeleteതന്നെപ്പറ്റി ഒരു അനുസ്മരണം ഞാന്‍ എന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. വീണ്ടും കാണാം
അത്ര പരിചയം ഉണ്ടായിരുന്നില്ല. ബ്ലോഗ് വായിച്ചിരുന്നു, ധീരമായ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.... ഇത്ര പെട്ടെന്ന് ഇങ്ങനെ കടന്നു പോകുമെന്ന് കരുതിയില്ല....
ReplyDelete'പുണ്യാള'നെ നല്ല പരിചയമില്ല.ആ ആകസ്മികനിര്യാണത്തിന്‍റെ തപ്തനിമിഷങ്ങളെ കണ്ണീരോടെ സ്മരിക്കുന്നു...സതീഷിന്റെ വരികള്‍ മിഴിനീര്‍പൂക്കളായി പ്രിയ സുഹൃത്തിനു സമ്മാനിക്കുമ്പോള്‍ വിതുമ്പട്ടെ ഒരല്പം ഈ എളിയവനും...!
ReplyDeleteആ പ്രീയ ചങ്ങാതി മരിച്ചെന്നു വിശ്വസിക്കാൻ എനിക്കിപ്പോഴും ആകുന്നില്ല.. താങ്കളോടൊപ്പം ഞാനും…
ReplyDelete