add

Saturday, February 11, 2017

ഉള്ളിൽ എരിയുന്ന തീയുമായി .



ഉള്ളിൽ എരിയുന്ന തീയുമായൊരാൾ 
എന്നെങ്കിലും നിങ്ങളെ തേടി വരും .
മൗനത്തിന്റെ പുതപ്പുകൊണ്ട് 
ഒരു നിലവിളിയെ എത്രത്തോളം 
മറയ്ക്കാൻ കഴിയും .?
പറഞ്ഞു കേട്ടിട്ടുണ്ട് 
ചിലർ എവിടേയും രക്തസാക്ഷികളാണെന്നു. 
പ്രണയത്തിൽ ,ജീവിതത്തിൽ , സൗഹൃദത്തിൽ 
അങ്ങനെ എവിടെയും .
പൂക്കളെയും പ്രാവുകളെയും 
അതിന്റെ വഴിക്കുവിട്ടേക്കുക 
ഈ കവിത അവർക്കുള്ളതല്ല .

അല്ലെങ്കിൽ 
ഒന്നോർത്തു നോക്കൂ 
ഒരു പൂ വിരിഞ്ഞാൽ കൂടെ 
കരഞ്ഞു പോകുന്നവരാണ് നമ്മൾ .
ഒരു ചുംബനം കൊണ്ടുപോലും 
മരിച്ചു പോകുന്നവരും .
ഉള്ളിൽ എരിയുന്ന തീയുമായൊരാൾ വന്നാൽ 
അവരെ ചേർത്തുപിടിക്കുക 
എന്തെന്നാൽ 
ചിലപ്പോൾ അത് നമ്മൾ തന്നെ ആവാം .

6 comments:

  1. കവിത നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  2. ഉള്ളില്‍ തീയെരിയുന്ന നമ്മള്‍...
    ആശംസകള്‍

    ReplyDelete
  3. നന്നായിട്ടുണ്ട്..

    ReplyDelete
  4. നന്നായിട്ടുണ്ട്..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. കവിത നന്നായിട്ടുണ്ട്. വാക്കുകള്‍ മുറിച്ചുമുറിച്ചെഴുതാതെ ഒന്നിച്ചെഴുതാന്‍പറ്റുന്നവ അങ്ങനെയെഴുതിയാല്‍ കൂടുതല്‍ വായനാസുഖമുണ്ടാകും. ഉദാ: ഉള്ളില്‍ എരിയുന്ന - ഉള്ളിലെരിയുന്ന

    സംവൃതോകാരം വിവൃതോകാരം എന്നിവയിലവസാനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള പൊതുതത്വം - വ്യഞ്ജനാക്ഷരത്തില്‍ തുടങ്ങുന്ന വാക്കിനു മുന്നില്‍ ഉകാരത്തില്‍ അവസാനിക്കുന്ന വാക്കുണ്ടായാല്‍ വിവൃതോകാര(മുറ്റുകാരം)വും സ്വരാക്ഷരത്തില്‍ തുടങ്ങുന്ന വാക്കിനു മുന്നില്‍ ഉകാരത്തില്‍ അവസാനിക്കുന്ന വാക്കുണ്ടായാല്‍ സംവൃതോകാരവുമാണ് ഉപയോഗിക്കേണ്ടതെന്നാണ്.

    ഉദാ: കാളയ്ക്ക് എന്തു കൊടുത്തു? - എ എന്ന സ്വരാക്ഷരത്തില്‍ തുടങ്ങുന്ന വാക്കിനു മുമ്പില്‍ ഉകാരത്തില്‍ അവസാനിക്കുന്ന വാക്കു വന്നതിനാല്‍ കാളയ്ക്ക് എന്നു പ്രയോഗം. -പൂര്‍വ്വപദം സംവൃതോകാരത്തില്‍ അവസാനിച്ചു.

    കാളയ്ക്കു പുല്ലു കൊടുത്തു. പു എന്ന വ്യഞ്ജനാക്ഷരത്തില്‍ തുടങ്ങുന്ന വാക്കിനു മുമ്പില്‍ ഉകാരത്തില്‍ അവസാനിക്കുന്ന വാക്കുവന്നപ്പോള്‍ പൂര്‍വ്വപദം വിവൃതോകാരത്തിലവസാനിച്ചു.

    നമ്മള്‍ സംസാരഭാഷയില്‍ ശരിയായിത്തന്നെ ഉപയോഗിക്കുമ്പോഴും എഴുത്തുഭാഷയില്‍ ഭൂരിപക്ഷംപേരും വരുത്തുന്ന ഒരു തെറ്റു ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.

    ചിലപ്പോൾ അത് നമ്മൾ തന്നെ ആവാം - ചിലപ്പോള്‍ അതു നമ്മള്‍തന്നെ ആവാം.

    ആശംസകള്‍ ...

    ReplyDelete