add

Monday, May 17, 2021

അങ്ങനെ ഒന്നുമില്ല

ഒരൊഴുക്കൻ മട്ടിൽ

"അങ്ങനെ ഒന്നുമില്ല"
എന്ന കവിത 
പലപ്രാവശ്യം ചൊല്ലിപ്പോയിട്ടുണ്ടു 
ഞാനും , നിങ്ങളും.

അവളെ കണ്ടു  മടങ്ങുമ്പോൾ ,
സങ്കടപ്പെടണ്ട 
എന്ന വാക്കിനു 
മറുവാക്കായാവാം 
"അങ്ങനെ ഒന്നുമില്ല"
എന്ന കവിത
ആദ്യമായി ചൊല്ലിയതു.

പലരുമിതു പലവട്ടം തെളിഞ്ഞു 
ചൊല്ലിയിട്ടുണ്ട് 
കണ്ണിൽ പ്രണയക്കടൽ ഒളിപ്പിച്ച്
‌അവൻ പറയും -
"അങ്ങനെ ഒന്നുമില്ല"
ഉള്ളിൽ സങ്കടത്തീ നിറച്ചൊരമ്മ പറയും
"അങ്ങനെ ഒന്നുമില്ല"
കരളുതൊട്ട കൂട്ടുകാരനു വേദനിച്ചാൽ പറയും
"അങ്ങനെ ഒന്നുമില്ല"
കാത്തിരുന്നുകിട്ടിയ ഉമ്മ 
കിട്ടിയോ എന്നു ചോദിച്ചാൽ 
എല്ലാരും പറയും,
"അങ്ങനെ ഒന്നുമില്ല"

അങ്ങനെ ഒന്നുമില്ല ,
അങ്ങനെ ഒന്നുമില്ല,
അങ്ങനെ ഒന്നുമില്ല ( ഞാൻ ചൊല്ലി മടുത്തു.)

കൂട്ടുകാരാ
താങ്കളുടെ ചോദ്യം ഞാൻ കേട്ടിരിക്കുന്നു.
ഇതെന്തു കോപ്പിലെ കവിത എന്നല്ലേ.?
അതിനു ഉത്തരമാണു ആദ്യമേ പറഞ്ഞതു.
"അങ്ങനെ ഒന്നുമില്ല".

.....................
LitArt April 2021

2 comments:

  1. 'അങ്ങനെയൊന്നുമില്ല'-കവിക്ക്‌ എല്ലാം കാവ്യവിസ്മയങ്ങളാണ്...

    ReplyDelete

  2. അങ്ങനെ ഒന്നുമില്ല...വല്ലഭനു പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ ....അല്ലെ ?

    ReplyDelete