ചിതലരിക്കുന്ന ചിലതിനെ പറ്റി പറയാമിക്കുറി ...
ഭ്രാന്തന്‍ സ്വപ്നങ്ങളുടെ ആഴത്തെ ക്കുറിച്ച്
കണ്ണീര്‍ ഒഴിച്ചാലും മങ്ങാതെ കത്തുന്ന
അമ്മയുടെ വിളക്കിനെ പറ്റി
മഴ രാത്രികളില്‍ പനിച്ചും പേടിച്ചും വിറക്കുമ്പോള്‍
നെറ്റിയില്‍ തലോടുന്ന അച്ഛന്റെ സ്വാന്ത്വനത്തെ കുറിച്ച്
ചില നെടുവീര്‍പ്പുകളുടെ ചൂടിനെ പറ്റി
ചില ഹസ്തദാനങ്ങളുടെ പുളിച്ച അത്മാര്‍ത്ഥതയെ പറ്റി
ചില ചിരികളുടെ നിറമില്ലാത്ത ആശയങ്ങളെ പറ്റി
മാധ്യമമില്ലാതെ പടരുന്ന പ്രണയത്തെ പറ്റി
പറയാതെ അറിയുന്ന നൊമ്പരത്തിനു പേര് കൊടുത്ത
കവിയെ പറ്റി
ചുരുങ്ങുമ്പോഴും വികസിക്കുന്ന സൌഹൃദത്തിന്റെ
വിശുദ്ധിയെ പറ്റി
അങ്ങനെ അങ്ങനെ പറഞ്ഞുപോകുമ്പോള്‍
അറിയാതെ എങ്കിലും കണ്ണിലുടക്കിയ (ചിതലിനും വേണ്ടാത്ത)
വിശപ്പിന്റെ നിറമുള്ള ബാല്യത്തെ പറ്റി ...
നല്ല വരികള്‍
ReplyDelete:)
ReplyDelete..അറിയാതെ എങ്കിലും കണ്ണിലുടക്കിയ
ReplyDeleteവിശപ്പിന്റെ നിറമുള്ള ബാല്യത്തെ പറ്റി...
നന്നായെഴുതി..ട്ടോ..!
‘അത്മാര്‍ത്തതയെ‘ ഒന്നു തിരുത്തിക്കോളൂ..
എല്ലാഭാവുകങ്ങളും നേരുന്നു..
ആശംസകളോടെ...
പുലരി
പ്രഭേട്ടന്‍ :തിരുത്തിയിട്ടുണ്ട് ..നന്ദി
ReplyDeleteനന്നായിരിക്കുന്നു ചങ്ങാതി. ആഴമുള്ള അര്‍ത്ഥവത്തായ വരികള്‍. കൂടുതല്‍ പ്രതീക്ഷിക്കട്ടെ. പോസ്ടിയാല്‍ അറിയിക്കുമല്ലോ.
ReplyDeleteമാധ്യമമില്ലാതെ പടരുന്ന പ്രണയവും..ചുരുങ്ങുമ്പോഴും വികസിക്കുന്ന സൌഹൃദവും... പറയാതെ പറഞ്ഞ ഈ വരികളും ഇഷ്ട്ടപെട്ടു
ReplyDeleteനല്ല വരികൾ.. മുടങ്ങാതെ എഴുതുക.. ആശംസകൾ..!!
ReplyDeleteഇഷ്ടമായി!
ReplyDeleteനല്ല അര്‍ത്ഥവത്തായ വരികള്‍...
ReplyDeleteCOOL da.....
ReplyDeleteand i liked the segment "Ennekkurichu" ....Ho oru Saadharnakhaaran....
ReplyDelete