add

Friday, October 7, 2011

ചിരിക്കാതിരിക്കുന്നതെങ്ങനെ













ആണ്‍ സ്വപ്നങ്ങളും പെണ്‍ സ്വപ്നങ്ങളും നടക്കാനിറങ്ങുമ്പോള്‍,
പഴകിയ സ്വപ്നങ്ങള്‍ കണ്ടിട്ടും മിണ്ടാതെ പോകുമ്പോള്‍,
എല്ലാമെല്ലാമായത് ഒന്നുമല്ലാതാകുമ്പോള്‍ ,
ചിരിക്കാതിരിക്കുന്നതെങ്ങനെ .....
നിറങ്ങളെ സ്നേഹിക്കുന്ന അനിയത്തിയോട്
കത്തി എടുക്കാന്‍ പറയുമ്പോള്‍ ,
ബന്ധങ്ങളെ താലിച്ചരടില്‍ ആവാഹിക്കുമ്പോള്‍,
പണത്തിന്റെ ആകാശത്തു പരുന്തിനെ പറപ്പിക്കുമ്പോള്‍,
ചിരിക്കാതിരിക്കുന്നതെങ്ങനെ ....
അടിച്ചിറക്കിയതെല്ലാം പടിവാതിലില്‍ വന്നു വലാട്ടുമ്പോള്‍ ,
ഓര്‍മകള്‍ക്ക് മധുരമാണെന്ന് കള്ളം പറയുമ്പോള്‍ ,
ചിരിക്കാതിരിക്കുന്നതെങ്ങനെ ....

16 comments:

  1. ആണ്‍ സ്വപ്നങ്ങളും പെണ്‍ സ്വപ്നങ്ങളും നടക്കാനിറങ്ങുമ്പോള്‍....

    ReplyDelete
  2. പണത്തിന്‍റെ ആകാശത്ത് പരുന്തിനെ പറപ്പിക്കുമ്പോള്‍ ...രസകരമായിട്ടുണ്ട്.ആശംസകള്‍ !

    ReplyDelete
  3. ശരിയാണ്.

    ചിരിക്കാതിരിക്കുന്നതെങ്ങനെ!?

    നന്നായിട്ടുണ്ട്.

    ReplyDelete
  4. നന്നായൊന്നു കരയാന്‍ കഴിയാത്തപ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?

    ReplyDelete
  5. സംഗതിയൊക്കെ ഭേഷായിട്ട്ണ്ട്..!
    ചിരിപ്പിക്കണംന്ന് നീരീച്ച് എഴുതീതല്ലാരിക്കും..
    എന്നാലും,
    ചിരിക്കാതിരിക്കുന്നതെങ്ങിനെ?

    ആശംസകളോടെ....പുലരി

    ReplyDelete
  6. ശരിയാ എങ്ങനെ ചിരിക്കാതിരിക്കും

    ReplyDelete
  7. "അടിച്ചിറക്കിയതെല്ലാം പടിവാതിലില്‍ വന്നു വലാട്ടുമ്പോള്‍ ,
    ഓര്‍മകള്‍ക്ക് മധുരമാണെന്ന് കള്ളം പറയുമ്പോള്‍ "

    ഇഷ്ട്ടമായിരിക്കുന്നു... ആശംസകള്‍..

    ReplyDelete
  8. good work!
    welcome to my blog
    nilaambari.blogspot.com
    if u like it follow and support me.

    ReplyDelete
  9. ഓര്‍മകള്‍ക്ക് മധുരമാണെന്ന് കള്ളം പറയുമ്പോള്‍ ,
    ചിരിക്കാതിരിക്കുന്നതെങ്ങനെ ...really nice

    ReplyDelete
  10. :)
    ചിരിക്കാതിരിക്കുന്നതെങ്ങനെ

    ReplyDelete
  11. മേല്‍പ്പറഞ്ഞതിലെല്ലാം പറയാത്ത നോവുണ്ട്, കാണാത്ത കണ്ണീരുണ്ട്, ചിരിക്കാനാകുന്നല്ലോ.. Cheers!!

    ReplyDelete