ഒരു കുരക്കുന്ന യന്ത്രം വാങ്ങണം.
തകര്‍ന്ന സ്വപ്‌നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്ത ഒരു ചൂല്‍.
കണ്ണീരൊഴിച്ചു കുടിക്കാനൊരു ലഹരി പാത്രം .
എവിടെയോ തുന്നി ചേര്‍ത്തതെല്ലാം വെട്ടി എടുക്കുവാന്‍
മൂര്‍ച്ച ഉള്ള ഒരു കത്രിക വേണം.
ഉണങ്ങാത്ത മുറിവിലെ രക്തം വാര്‍ത്തെടുക്കാന്‍
അടപ്പില്ലാത്ത കുപ്പി.
പതുങ്ങി എത്തുന്ന കിനാക്കളെ
പിടിച്ചു കത്തിക്കാന്‍ ഒരു നെരിപ്പോട് .
ചിന്തകളെ ചിരിച്ചു തള്ളാന്‍ ,അടച്ചു വെയ്ക്കാന്‍
ഒരു പക്ഷിക്കൂട് വാങ്ങണം .
കരയിക്കുന്നതൊന്നും കാണാതിരിക്കാന്‍
ഒരു കറുത്ത കണ്ണട.
ഉള്ളിലുള്ളതൊന്നും വെളിയില്‍ നഷ്ടപെടാതിരിക്കാന്‍
ഒരു കട്ടി ഉടുപ്പ് .
ഇതെല്ലം വാങ്ങിയിട്ട് വേണം
നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍.
ഒരു വ്യത്യസ്തമായ കവിത ...ഒരിടത്തും കാണാത്ത ഒരു ശൈലി ..
ReplyDeleteആശംസകള്‍ നല്‍കാതെ വയ്യ ...ഇതാണ് കുടുതല്‍ ഇഷ്ട്ടയത് ,,
ചിന്തകളെ ചിരിച്ചു തള്ളാന്‍ ,അടച്ചു വെയ്ക്കാന്‍
ഒരു പക്ഷിക്കൂട് വാങ്ങണം .
ഇതെല്ലം വാങ്ങിയിട്ട് വേണം
ReplyDeleteനിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍
കൊള്ളാലോ മാഷെ വളരെ വ്യത്യസ്തം
ReplyDeleteഓര്‍മ്മകള്‍ വാടാതിരിക്കാന്‍ മറക്കാതെ തണ്ണീര്‍ തേവുന്നു ചിലര്‍.. ചിലരോ, രാകി പൊടിയാക്കി മറവി തന്‍ കടലില്‍ തള്ളുന്നു!
ReplyDeleteനല്ല കവിത.. മനസ്സറിഞ്ഞു വായിച്ചു.
Supeeeer..... Enth nalla varikal.....
ReplyDeleteഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ എന്ത് പാടാണല്ലേ ! ഈ കവിത കൊള്ളാട്ടോ, ഇഷ്ടായി..
ReplyDeleteഓര്‍മകളില്ലാതെ ഉറങ്ങാന്‍ കഴിയുമോ?
ReplyDeleteകവിത ഇഷ്ട്ടമായി
കവിത നന്നായിട്ടുണ്ട്. വിഹ്വലതകൾ എന്നും മനുഷ്യന്റെ കൂടപ്പിറപ്പാണ്. അയ്യപ്പന്റെ ഒരു നിഴലാട്ടം ചെറുതായൊന്നു കാണുന്നുണ്ടോ എന്നൊരു സംശയം.
ReplyDelete"(മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ
ആരും കണ്ടിട്ട് സന്തോഷിക്കണ്ട ...ഞാന്‍ ഇപ്പൊ നന്നായിത്തന്നെ ഉറങ്ങാറുണ്ട് ... :))"
പക്ഷെ ഈ വരികൾ കവിതയുടെ ഡയമെൻഷൻ പെട്ടെന്നു വ്യത്യാസപ്പെടുത്തുന്നു. ഈ ട്വിസ്റ്റ് എനിക്കേറെ ഇഷ്ടപ്പെട്ടു.
നന്ദി.
എന്താ ബായി ഇങ്ങനെ ഒക്കെ പറയുന്നത് ഒന്നും പറയല്ലേ പറഞ്ഞാല്‍ താങ്കളെ അരാജക വാദി എന്ന് വിളിക്കും
ReplyDeleteആശംസകള്‍
വാല്‍ക്കഷണം കവിതയുടെ തീവ്രത കളഞ്ഞു.
ReplyDeleteകവിത ഗംഭീരമായി. തികച്ചും വ്യത്യസ്തം.
@കൊമ്പന്‍ :അയ്യോ....
ReplyDelete@ഭാനു കളരിക്കല്‍:വാല്‍ക്കഷണം പിന്നീടു എഴുതി ചേര്‍ത്തതാണ് .അത് കവിതയുടെ തീവ്രത കളയും എന്നറിയാമായിരുന്നു
.പക്ഷെ അതെന്റെ പിരിമുറുക്കം കുറച്ചു .
കവിത നിങ്ങള്‍ക്കുവേണ്ടിയും വാല്‍ക്കഷ്ണം എനിക്ക് വേണ്ടിയും . :)
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ..
ഇതാണ് കവിത.ഇതിലുണ്ട് കവിത .നല്ല ഭാവന.നിശിതമായ ചിന്ത.ഒരുപാടൊരുപാട് ആശംസകള്‍ പ്രിയ സതീഷ്...
ReplyDeleteതകര്‍ന്ന സ്വപ്‌നങ്ങള്‍ അടിച്ചു കളയാന്‍
ReplyDeleteനിറമില്ലാത്ത ഒരു ചൂല്‍.
കവിത ഇഷ്ടപ്പെട്ടു....ആശംസകള്‍
ഇതെല്ലം വാങ്ങിയിട്ട് വേണം
ReplyDeleteനിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍..
:::)))))))))
ആഗ്രഹങ്ങള്‍ കുതിരകളായെങ്കില്‍ ........
ReplyDeleteകവിത ഇഷ്ടപ്പെട്ടു....ആശംസകള്‍
ReplyDeleteകവിത നന്നായല്ലോ ..ഇനി സുഗമായുറങ്ങാം .....ആശംസകള്‍
ReplyDeletekalakki satheeeshaa...especially vaaalkashnam...
ReplyDeletevalare manoharamayittundu..... aashamsakal........
ReplyDeleteഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ReplyDeleteഒരു കുരക്കുന്ന യന്ത്രം വാങ്ങണം.
അസ്സല്‍ എഴുത്ത് ....
ReplyDeleteകവിത നന്നായി ..
ഇതില്‍ ചിലതൊക്കെ ഓടിച്ചു വേണം
എനിക്കും ഒന്നുറങ്ങാന്‍ .
ആശംസകള്‍ (തുഞ്ചാണി)
പ്രിയപ്പെട്ട സതീശന്‍,
ReplyDeleteഓര്‍മകളില്‍ നിന്നും ഊര്‍ജം ലഭിക്കട്ടെ!എന്താണെങ്കിലും ജീവിക്കണം എന്ന വാശി ഒരിക്കലും നഷ്ടപ്പെടുത്തരുത്.ഒരു പൂമരമായി ജീവിതം മാറട്ടെ!
ആശംസകളോടെ,
സസ്നേഹം,
അനു
--
എന്തൊക്കെ പൂതിയാണീ മനുഷ്യന്!..ഓർത്തിട്ട് പേടിയാവുന്നു... അതൊക്കെ ഇപ്പോൾ മാർജ്ജിൻ ഫ്രീയിൽ കിട്ടും ഭായി….ഒരു ലീസ്റ്റിൽ ഇതൊക്കെയെഴുതി നേരെയങ്ങോട്ടേക്ക് പോയ്ക്കോ… മാർജ്ജിനേ ഫ്രീയുള്ളൂ.. ബാക്കിയെല്ലാത്തിനും നല്ല കായ് തന്നെ കൊടുക്കണം…ഇനി അതു പറഞ്ഞില്ലെന്ന് വേണ്ട..
ReplyDeleteകവിത നന്നായിരിക്കുന്നു..
ആശംസകൾ..!
PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............
ReplyDeleteഓര്‍മ്മകളെ ആട്ടി പായിക്കാന്‍
ReplyDeleteഒരു കുരക്കുന്ന യന്ത്രം വാങ്ങണം.
തകര്‍ന്ന സ്വപ്‌നങ്ങള്‍ അടിച്ചു കളയാന്‍
നിറമില്ലാത്ത ഒരു ചൂല്‍.....
എല്ലാവര്ക്കും ഇങ്ങനെ ചിലതോകെ കിട്ടിയിരുന്നു എങ്കില്‍ അവരും സുഖമായി ഉറങ്ങിയേനെ അല്ലെ സതീഷ് വ്യത്യസ്തമായ കവിത സ്നേഹാശംസകളോടെ @ പുണ്യവാളന്‍
“....കരയിക്കുന്നതൊന്നും കാണാതിരിക്കാന്‍
ReplyDeleteഒരു കറുത്ത കണ്ണട...!“
ഹൊ..! എന്തു രസായിരിക്കും..ഭൂമിമലയാളത്തില്‍ എല്ലാരും കറുത്ത കണ്ണടവച്ച്......
ഭാഗ്യം എനിക്കു മാത്രം വേണ്ട, ഞാന്‍ ജന്മനാ അന്ധനാ..!!!
ആശംസകളോടെ..പുലരി
നിന്റെ ഓര്‍മ്മകളില്ലാതെ ഒന്ന് സുഖമായി ഉറങ്ങുവാന്‍
ReplyDelete..........................
വളരെ നന്നായിടുണ്ട് .... :)
ReplyDeleteഇതെല്ലാം എവിടെ കിട്ടും ?..എനിക്കും വേണം ....
ReplyDeleteഇപ്പോഴാണ് വായിച്ചത് വളരെ നന്നായിരിക്കുന്നു ....
ReplyDelete