add

Monday, December 5, 2011

രണ്ടു നുറുങ്ങുകള്‍


ചിലന്തികള്‍

സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവില്‍
വല നെയ്യുന്നുണ്ട് ചിലന്തികള്‍ ,
ആകാശത്തിന്റെ ധാരാളിത്തത്തില്‍ പറക്കുന്ന ഇരകളും കാണും ,
വലയിഴകള്‍ തമ്മില്‍ വിശ്വാസത്തിന്റെ ഒരു വിടവുണ്ട്‌
അത് നികത്താന്‍ വരുമ്പോഴാണല്ലോ ഇരകള്‍ ഇരകളാകുന്നത് .
അവസാനം ഇരകളുടെ ഹൃദയം തിന്നു ചീര്‍ത്ത ശരീരം,
ചിലന്തി കുട്ടികള്‍ തിന്നുകയാണ് പതിവ് .


പടി ഇറങ്ങിയ പ്രണയം

ഇല്ലായ്മയുടെ ഇല്ലത്തേക്ക് വിരുന്നു വന്ന പ്രണയമേ
ഇനി തിരിച്ചു വരരുത്
ഇപ്പോള്‍ തന്നെ കഞ്ഞിയില്‍
കഴുക്കോല്‍ കണ്ടിരിക്കുന്നു ...
അറിയാവുന്ന വഴികള്‍ എല്ലാം അടച്ചെങ്കിലും
നിനക്ക് മാത്രമറിയാവുന്ന
കുറുക്കു വഴികളിലൂടെ വന്നു ഇടക്കിപ്പോഴും
ചോര ഊറ്റാറുണ്ട് നിന്റെ ഓര്‍മ്മകള്‍

18 comments:

  1. കൊള്ളാം സതീഷ്‌ ഭായ് നല്ല കാഴ്ചപാട് ..ചിലന്തികള്‍ വരെ വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്നു
    ചപലമായ മനുഷ്യര്‍ ..കഷ്ട്ടം തന്നെ കവിത ഇഷ്ട്ടായി ..

    ReplyDelete
  2. ഒരു പുത്തന്‍ യോ യോ സംസ്കാരത്തിന്റെ വക്താക്കള്‍ ആണ് ചിലന്തികള്‍ ...

    ReplyDelete
  3. എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ..
    എന്തിനാ ബെര്‍തേ ഈ പ്രണയത്തെ പേടിക്കുന്നെ..?
    അതിനിടെ, ഈ കഞ്ഞിയില്‍ കഴുക്കോലു കുത്തിയ കശ്മലന്‍ ആരാണാവോ..??
    നല്ല അസ്സല് ചിന്തകള്‍..
    ആശംസകളോടെ..പുലരി

    ReplyDelete
  4. ഇണ ചേര്‍ന്ന ശേഷം ഇണയെ കൊന്നുതിന്ന ചിലന്തിയാണോ ഇത്..
    നല്ല ചിന്തകള്‍, നല്ല വാക്കുകള്‍. ആശംസകള്‍.

    ReplyDelete
  5. പ്രഭന്‍ ചേട്ടന്‍ ലിങ്ക് തന്നത് വഴി ഇവിടെ എത്തി... നന്ദി ചേട്ടാ...

    രണ്ടു നുരുങ്ങും നന്നായിട്ടുണ്ട്.. നല്ല ഭാവന... ഇനിയും എഴുതുക..

    ആശംസകള്‍...

    ReplyDelete
  6. എല്ലാ വരികളിലും തെളിയുന്ന ജീവിത ദൃശ്യങ്ങള്‍
    നല്ല രചന..

    ReplyDelete
  7. സാരവത്തായ കവിതയ്ക്ക് ഹൃദയത്തിന്റെ ഭാഷയാണ്‌ ,ആ ഭാഷ ഞാനിവിടെ കാണുന്നു .അഭിനന്ദനങ്ങള്‍ പ്രിയ അനീഷ്‌.

    ReplyDelete
  8. sorry,സതീഷ്‌ ..അനീഷ്‌ എന്നായിപ്പോയതില്‍ ..

    ReplyDelete
  9. @Mohammedkutty irimbiliyam :ഒരു പേരിലെന്തിരിക്കുന്നു ...നന്ദി .

    ReplyDelete
  10. @പ്രഭന്‍ ക്യഷ്ണന്‍:പ്രഭേട്ടാ പേടി പ്രണയത്തിനെ അല്ല .അതിന്റെ അസ്ഥിത്വം ഇല്ലായ്മയെ ആണ് .
    എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുത്തതിനു പ്രഭേട്ടന് നന്ദി ..

    @മനോജ് കെ.ഭാസ്കര്‍:
    @khaadu..: ആദ്യ വരവിനും വായനക്കും നന്ദി .
    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ..

    ReplyDelete
  11. നല്ല ഭംഗിയുള്ള പതിഞ്ഞ വരിക്കലാണ് സതീഷേ നീ വീണ്ടും എഴുതുക ഞങ്ങള്‍ കാത്തിനിക്കുന്നു സ്നേഹാശംസകള്‍ @ പുണ്യവാളന്‍

    ReplyDelete
  12. നിനക്ക് മാത്രമറിയാവുന്ന
    കുറുക്കു വഴികളിലൂടെ വന്നു ഇടക്കിപ്പോഴും
    ചോര ഊറ്റാറുണ്ട് നിന്റെ ഓര്‍മ്മകള്‍

    ReplyDelete
  13. പ്രിയപ്പെട്ട സതീഷ്‌...നേരിട്ടു വിളിച്ചതില്‍ ഒരു പാട് നന്ദി.എന്റെ e mail.nmkibmblog@gmail.com
    ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട് .With thanks...

    ReplyDelete
  14. അര്‍ത്ഥഗര്‍ഭമായ പ്രതീകങ്ങളിലൂടെ 'സ്വപ്നങ്ങളും
    യഥാര്‍ത്ഥ്യവും'വ്യക്തമാക്കുംവിധം മനസ്സില്‍ തട്ടുന്ന
    മനോഹരമായ രചനാശൈലി.എന്‍റെ ഹൃദയംഗമമായഅഭിനന്ദനങ്ങള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  15. ഇത് രണ്ടും കൊള്ളാമല്ലോ.. :)

    ReplyDelete
  16. നിനക്ക് മാത്രമറിയാവുന്ന
    കുറുക്കു വഴികളിലൂടെ വന്നു ഇടക്കിപ്പോഴും
    ചോര ഊറ്റാറുണ്ട് നിന്റെ ഓര്‍മ്മകള്‍

    wow..!! like it !! :))

    ReplyDelete