കഥ പറഞ്ഞതും മഴനനഞ്ഞതും സ്നേഹത്താഴ്വരയില്‍
കഞ്ഞി വച്ചത് കണ്ണം ചിരട്ടയില്‍ ,
കളി പറഞ്ഞത് മൂവാണ്ടന്‍ ചോട്ടില്‍.....
ഒരു ആണിത്തുളയുടെ അകലം നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ,
ഒലിച്ചിറങ്ങിയത് പ്രണയം മണക്കുന്ന രക്തം .
നോവിലും ലഹരി ,
കണ്ണീരിലും സ്വപ്‌നങ്ങള്‍ ..
എന്നും ഒന്നായിരിക്കാന്‍ ലോഹമൂര്‍ച്ച
അടിച്ചിറക്കിയത് നീയോ ഞാനോ .??
ഹൃദയം മുറിഞ്ഞത് കുപ്പി ചീളുകൊണ്ടു .
ആഞ്ഞു കുത്തുമ്പോള്‍ ,കരഞ്ഞു കേഴുമ്പോള്‍ ,
വഴിതെറ്റി എത്തുന്ന നീല സ്വപ്നങ്ങളോട് കിന്നരിക്കുമ്പോള്‍
നീ പറയുമായിരുന്നു ..
"നീ വേദനിക്കുന്നതെനിക്കിഷ്ടമല്ലെന്നു "
ഉമ്മറ വാതില്‍ അടച്ചോ എന്ന് പത്തുവട്ടം പരിശോധിച്ചാലും
പിന്‍വാതില്‍ എന്നും ഞാന്‍ നിനക്കായി തുറന്നിടുമായിരുന്നല്ലോ ..??
ഇന്ന് വിരഹത്തിനു ചൂട് പോര ..
കണ്ണീരിനു ഉപ്പു പോര ,
ഓര്‍മകള്‍ക്ക് മധുരം പോര ..
മുറിഞ്ഞ ഹൃദയക്കോണ്കളില്‍ ഒളിച്ചു കളിക്കുമ്പോള്‍
നമ്മള്‍ പരസ്പരം കാണാറില്ലല്ലോ ..??
ഏതോ സ്വപ്ന ക്കുന്നില്‍ വച്ച് കാണുമ്പോള്‍
നമ്മള്‍ തീര്‍ത്തും അപരിചിതരാണല്ലോ ..??
മസ്തിഷ്കമരണം ബാധിച്ച പ്രണയത്തിനു
ദയാവധം അല്ലാതെ എന്ത് നല്കാന്‍..???
കവിത നന്നായി...
ReplyDeleteഎനിക്കിഷ്ടമായത് ആദ്യത്തെ രണ്ടു ഖണ്ഡിക ...
അഭിനങ്ങള്‍...
മസ്തിഷ്കമരണം ബാധിച്ച പ്രണയത്തിനു
ദയാവധം അല്ലാതെ എന്ത് നല്കാന്‍..???
ഇന്ന് വിരഹത്തിനു ചൂട് പോര ..
ReplyDeleteകണ്ണീരിനു ഉപ്പു പോര ,
ഓര്‍മകള്‍ക്ക് മധുരം പോര ..
“...ഉമ്മറ വാതില്‍ അടച്ചോ എന്ന് പത്തുവട്ടം പരിശോധിച്ചാലും
ReplyDeleteപിന്‍വാതില്‍ എന്നും ഞാന്‍ നിനക്കായി തുറന്നിടുമായിരുന്നല്ലോ .?”
നിന്നോടു ഞാന്‍ പല വട്ടം പറഞ്ഞതാ...ഇത് തീക്കളിയാണേന്ന്..!
കടിക്കണ പട്ടിയുള്ള കാര്യം പറയാന്‍ സത്യായിട്ടും മറന്നതായിരിക്കും..!!
ഹ്യദ്യമായെഴുതി ഈ പ്രണയ നഷ്ട്ടം.
കുറച്ചൂടെ സുതാര്യമാക്കിയാല്‍ വായനക്കാരന്‍ പൊരുള്‍ തേടി കഷ്ട്ടപ്പെടണ്ടാര്‍ന്നു..!
പലരും പറഞ്ഞ വിഷയം....
ReplyDeleteആരും പറയാത്ത തരത്തില്‍ മനോഹരമായി പറഞ്ഞു.
വശ്യ മനോഹരമായ എഴുത്ത്!!!
ആശസകളും.. അഭിനന്ദനങ്ങളും
"ഏതോ സ്വപ്നകുന്നില്‍ വച്ച് കാണുമ്പോള്‍
ReplyDeleteനമ്മള്‍ തീര്‍ത്തുംഅപരിചിതരാണല്ലോ??
മസ്തിഷ്കമരണം ബാധിച്ച പ്രണയത്തിന്
ദയാവധം അല്ലാതെ എന്ത് നല്‍കാന്‍!!!,!!!"
ഒരു ഭഗ്നപ്രണയത്തിന്‍റെ ശോകപര്യവസാനിയായ
അന്ത്യപോലെ ദുരന്തത്തിന്റെ നൊമ്പരമുണര്‍ത്തുന്ന
കവിത.ഉള്ളില്‍ കൊള്ളും വരികള്‍..,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
ചീറി!
ReplyDeleteഈ പ്രണയ നഷ്ടം ഇഷ്ടമായി...
ReplyDeleteമസ്തിഷ്ക മരണം സംഭവിച്ച പ്രണയത്തെ പേറുന്നതിലും ഭേദം
ദയാവധം നല്‍കി അവസാനിപ്പിക്കുന്നത് തന്നെ ..
കവിത നന്നായി
ഇന്ന് വിരഹത്തിനു ചൂട് പോര ..
ReplyDeleteകണ്ണീരിനു ഉപ്പു പോര ,
ഓര്‍മകള്‍ക്ക് മധുരം പോര ..
-----------------
കുറേയൊന്നും വേണ്ട കുഞ്ഞേ... ചൂടു കൂടിയാൽ കരിഞ്ഞു പോകും,. ഉപ്പു കൂടിയാൽ പ്രഷറു പിടിക്കും.. മധുരം കൂടിയാൽ പ്രമേഹം പിടിക്കും. ..!അതുകൊണ്ടല്ലേ പുതിയ തലമുറ.. പ്രണയം ഒരൌൺസ്, വിവാഹം കാൽ കഴഞ്ച്, ജീവിതം രണ്ടു തുള്ളി, എന്നൊക്കെ പറഞ്ഞ് വാങ്ങുന്നത്..!
======
നല്ല കവിത.. ഭാവുകങ്ങൾ നേരുന്നു.
കൂടുതല്‍ ഒന്നും പറയാനില്ല....
ReplyDeleteഇഷ്ടമായി ആശംസകള്‍.....
വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി..
ReplyDeleteമസ്തിഷ്കമരണം ബാധിച്ച പ്രണയത്തിനു
ReplyDeleteദയാവധം അല്ലാതെ എന്ത് നല്കാന്‍..???
പല വരികള്‍ക്കും വശ്യമായ സൌന്ദര്യമുണ്ട് , ഹൃദ്യമായാ കവിത
സ്നേഹാശംസകളോടെ പുണ്യാളന്‍
ഉപ്പും മധുരവും ഇല്ലാത്ത നീല സ്വപ്നം മതിയോ ? നല്ല വരികള്‍ സതീശ ...
ReplyDeleteങ്ങളോട്
വരികള്‍ എടുത്തുപറയുന്നില്ല.. നന്നായിരിക്കുന്നു എല്ലാം. അഭിനന്ദനങ്ങള്‍..
ReplyDeleteനമുക്കിടയില്‍ ആരോ കാണിച്ച വഴികളിലൂടെ ...........
ReplyDeleteനിലവിളിച്ചോടുന്നുണ്ട് നമ്മുടെ പ്രണയം ..........................
ആശംസകള്‍.. നല്ല എഴുത്തിനു....................
ആദ്യ രണ്ടു പാര്‍ട്ടുകള്‍ അപാര വരികള്‍ ആയി ആശംസകള്‍
ReplyDeleteനല്ല വരികള്‍ ..
ReplyDeleteനന്നായെഴുതി.. ആശംസകള്‍
ReplyDeleteതേഞ്ഞു മാഞ്ഞു പോകാതെ
ReplyDeleteഇരിക്കട്ടെ പ്രണയത്തിന്‍
വാകുകളിനിയും വര്‍ണ്ണ വസന്തങ്ങള്‍
യുഗങ്ങള്‍ കഴിയുകിലും
ഇത് അനശ്വരമാകട്ടെ
കവിതകളിലെ പ്രണയമാത്രയും
പുതു വത്സരാശംസകള്‍
ഇനിയും പ്രണയം പൂക്കട്ടെ,,,
ReplyDeleteആരെയും പേരെടുത്തു പറയുന്നില്ല ..വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി..
ReplyDeleteവരും വര്‍ഷം എല്ലാവര്ക്കും സന്തോഷത്തിന്റെതും സമാധാനത്തിന്റെതുമാകട്ടെ ...
പുതുവത്സരാശംസകള്‍.
ഇന്ന് വിരഹത്തിനു ചൂട് പോര ..
ReplyDeleteകണ്ണീരിനു ഉപ്പു പോര ,
ഓര്‍മകള്‍ക്ക് മധുരം പോര ..
പോടാ ഞാന്‍ സമ്മതിച്ചു തരില്ല :))
നന്നായി എഴുതി
പുതുവല്‍സരാശംസകള്‍
വരാന്‍ വൈകി എന്റെ 'പൂമര'മേ...മന:പൂര്‍വമല്ല.ചില്ലറ അസുഖങ്ങള്‍ .'ഭൂലോകം'തന്നെ വെറുക്കുന്ന അസ്വസ്ഥതകള്‍ !പിന്നെന്ത് 'ബൂലോകം'?!!
ReplyDeleteസാരമില്ല...വരികള്‍ വളരെ വളരെ ഹൃദ്യം.അസ്സലായി, കവിത .കവിത തുളുമ്പുന്ന കവിതയ്ക്ക് ഈ വിനീതന്റെ ആശംസകള്‍ !
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ !!
ReplyDeleteപുതുവത്സരാശംസകള്‍
ReplyDeletechange is essential....
ReplyDeleteഭൂമിയുടെ അന്ത്യം വരെ, മനുഷ്യകുലത്തിലത്തിന്റെ അന്ത്യം വരെ പുതുമ നഷ്ടപ്പെടാത്ത വിഷയം..പ്രണയം..
ReplyDeleteനഷ്ട പ്രണയം മനസ്സിനെ വേദനിപ്പിക്കുന്‍ വിധം അവതരിപ്പിച്ചു...
മസ്തിഷ്കമരണം ബാധിച്ച പ്രണയത്തിനു
ReplyDeleteദയാവധം അല്ലാതെ എന്ത് നല്‍കാന്‍...?
നന്നായിരിക്കുന്നു..... സതീശന്‍..
കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്...
-സ്നേഹപൂര്‍വ്വം അവന്തിക
ഉള്ളില്‍ കൊള്ളും വരികള്‍..,കവിതയ്ക്ക് ആശംസകള്‍... ആശംസകള്‍.....
ReplyDeleteishtamayi
ReplyDeleteഒരു ആണിത്തുളയുടെ അകലം നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ,
ReplyDeleteഒലിച്ചിറങ്ങിയത് പ്രണയം മണക്കുന്ന രക്തം .
നോവിലും ലഹരി ,
കണ്ണീരിലും സ്വപ്‌നങ്ങള്‍ ..
എന്നും ഒന്നായിരിക്കാന്‍ ലോഹമൂര്‍ച്ച
അടിച്ചിറക്കിയത് നീയോ ഞാനോ .??
നല്ല വരികള്‍.. ..., മസ്തിഷ്ക മരണം സംഭവിച്ച പ്രണയത്തിന്‍റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യു, തുള വീണതെങ്കിലും ഹൃദയം സ്വീകരിക്കാന്‍ ആരെങ്കിലും വരാതിരിക്കില്ല...
പ്രണയം ,ജീവിതം ........
ReplyDeleteഎഴുതുന്നെന്കില്‍ ഇങ്ങനെയൊക്കെ എഴുതണം.
പുകഴ്ത്തിയതല്ല മനസ്സറിഞ്ഞു പറഞ്ഞതാ.....
ഓർമകളെ ഉപ്പിലിട്ടു വെച്ചാൽ കണ്ണീരിന് മധുരമുണ്ടാകും
ReplyDelete