ഏകാന്ത ഞരക്കങ്ങള്‍ക്കു അവളുടെ മണമുണ്ട്
എന്റെ ചിരിക്കാന്‍ മറന്നുപോയ സന്തോഷങ്ങളില്‍
കരയാന്‍ മറന്നു പോയ സങ്കടങ്ങളില്‍
പച്ചക്ക് കത്തുന്ന സ്വപ്നങ്ങളില്‍
ഉണ്ട്നിറഞ്ഞ ഏമ്പക്കത്തില്‍
ഉപ്പുപുരണ്ട തത്വശാസ്ത്രങ്ങളില്‍
അവളുടെ മുഖം .
അക്ഷരങ്ങളില്‍ ആവാഹിക്കാനാകാതെ
ഉത്തരമില്ലാത്ത കടംകഥയായി
ആ നോട്ടം .
ബാങ്ക് ലോണായോ എ.സി കാര്‍ ആയോ,
പുത്തനുടുപ്പുകളായോ
പണി ഇല്ലാത്തവര്‍ പറയുന്ന പ്രണയമായോ
അപ്പൂപ്പന്‍ താടിയായി സ്വപ്നങ്ങള്‍ പാറിവരാറില്ല
ഒരു നേരത്തെ അന്നത്തിനു വേണ്ടി മാത്രം .
(ചെന്നയിലെ നാറുന്ന തെരുവുകളില്‍ തുപ്പലും കാഷ്ടവും കലര്‍ന്ന മാലിന്യങ്ങള്‍ വെറും കൈ കൊണ്ട് വാരുകയായിരുന്നു അവള്‍ .ഞാന്‍ അറപ്പോടെ നോക്കിയപ്പോള്‍ പേരറിയാത്ത ഭാവത്തില്‍ അവള്‍ നോക്കിയ നോട്ടത്തിനു മുമ്പില്‍ ഇത് സമര്‍പ്പിക്കുന്നു )
സുഹൃത്തെ... താഴെ എഴുതിയ കുറിപ്പ് കൂടി വായിച്ചാല്‍ മാത്രമേ കവിത പൂര്നമാകുന്നുള്ളൂ... ഇതേ തരത്തില്‍ ഒരു കവിത കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്ഗില്‍(മുകില്‍ എന്നാ ബ്ലോഗ്ഗര്‍ ആണെന്ന് തോന്നുന്നു...) വായിച്ചതോര്‍ക്കുന്നു... മാലിന്യം വാരുന്ന പയ്യനോട് പേര് ചോതിച്ചതിനെ കുറിച്ചുള്ള കവിത... നിങ്ങള്‍ അത് കണ്ടോ എന്നെനിക്കറിയില്ല....
ReplyDeleteഎഴുതുക ഇനിയും ആശംസകള്‍....
link...: http://kaalamaapini.blogspot.com/2011/12/blog-post.html
ReplyDelete(ചെന്നയിലെ നാറുന്ന തെരുവുകളില്‍ തുപ്പലും കാഷ്ടവും കലര്‍ന്ന മാലിന്യങ്ങള്‍ വെറും കൈ കൊണ്ട് വാരുകയായിരുന്നു അവള്‍ .ഞാന്‍ അറപ്പോടെ നോക്കിയപ്പോള്‍ പേരറിയാത്ത ഭാവത്തില്‍ അവള്‍ നോക്കിയ നോട്ടത്തിനു മുമ്പില്‍ ഇത് സമര്‍പ്പിക്കുന്നു )
ReplyDeleteചീറി !!! :)
@khaadu.. :ആ കവിത മുമ്പ് കണ്ടിരുന്നില്ല ..പരിചയപ്പെടുത്തിയതിനു നന്ദി ...
ReplyDeleteആദ്യ കമന്റിനും വായനക്കും വീണ്ടും നന്ദി ...
സതീശന്‍,
ReplyDeleteവളരെ നന്നായി. കുറിപ്പൊഴിവാക്കി കവിതയില്‍ ഒരു സൂച്ചനയിട്ടെന്കില്‍ പൂര്‍ണ്ണമായേനെ.
നന്നായിരുന്നു,..അവരെ നമ്മൾ അറപ്പോടെ നോക്കും നമ്മൾ അറപ്പില്ലാതെ ജീവിക്കുന്നത് അവരെ കൊണ്ടാണെന്ന് നമ്മൾ എപ്പോഴും ഓർക്കാറില്ല..അവരുടെ ജീവിതം നമുക്ക് സമർപ്പിച്ചതിനു നന്ദിയില്ല.. അത്ര തന്നെ..!
ReplyDelete----------------------------
...ഏമ്പക്കമല്ലേ, അതുപോലെ.. സ്വപങ്ങൾ എന്നാണെഴുതിയിരിക്കുന്നത്…ഞാനാണ് ശരിയെങ്കിൽ ഒന്നു തിരുത്തിയേക്ക്.. നിങ്ങളാണ് ശരിയെങ്കിൽ……..
തിരുത്തേണ്ട അത്ര തന്നെ....നല്ല കഥ!..പിന്നെ പൂരിപ്പിക്കാൻ സ്ഥലം കിട്ടിയപ്പോൾ തെറി വിളിച്ചോ എന്നു പറയും എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?.. ചുമ്മാ..ഹ് ഹ ഹ
--------
ആ khaadu എന്തൊക്കെയോ പറയുന്നു. .മുകിലുണ്ടത്രെ… നോക്കട്ടേ അവിടെപ്പോയി
-----
ആശംസകൾ..
പൊട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു...
ReplyDeleteഎഴുത്ത് തുടരുക........
നല്ല എഴുത്ത്..
ReplyDeleteസമൂഹവുമായി ഇണങ്ങിയാവുമ്പോൾ അതിന് ഒരു ആധികാരികതയും...
ഈ അവശരാത്രിയുടെ
ReplyDeleteഏകാന്ത ഞരക്കങ്ങള്‍ക്കു അവളുടെ മണമുണ്ട്
സതീശന്റെ വരികള്‍ക്ക് വല്ലാത്തൊരു ഫീല്‍ ആണ് നല്‍ക്കുക അത്ര മാത്രം ഫീല്‍ ഈ കവിത നല്ക്കുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു കൂടുതല്‍ ശ്രദ്ധിക്കുക സ്നേഹാശംസകള്‍ @ പുണ്യവാളന്‍
@പൊട്ടന്‍ :
ReplyDelete@കൊട്ടോട്ടിക്കാരന്‍
@മനോജ് ഭാസ്കര്‍ :
@മാനവധ്വനി:
തല്ലിനും തലോടലിനും ഒരുപോലെ നന്ദി ...
ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം ..
@ഞാന്‍ പുണ്യവാളന്‍:
അക്ഷരങ്ങളില്‍ ആവാഹിക്കാനാകാതെ
ഉത്തരമില്ലാത്ത കടംകഥയായി
ആ നോട്ടം .
അത് തന്നെയാ പറ്റിയത് ..
വായനക്ക് നന്ദി
good poem...satheesa..
ReplyDeleteകൊള്ളാം കവിത
ReplyDeleteok. അപ്പോ ഇതാണാ കഥ. അല്ല, കവിത. സന്ദര്‍ഭം വ്യത്യസ്തമാണല്ലോ.
ReplyDeleteപഴയ കവിതകളിലൂടെയൊക്കെ കടന്നു പോയി. പുതിയ എഴുത്തുകാരെ ഞാന്‍ കാണാതെ പോകുന്നു എന്നു മനസ്സിലായി. അതു ശരിയല്ലല്ലോ എന്നും.
കവിതകളിലെ വാല്‍ക്കഷണങ്ങള്‍ എന്തിനു വയ്ക്കുന്നു? എഴുത്തിന്റെ ഗൗരവം കളയില്ലേ? അത്യാവശ്യത്തിനു മാത്രം വച്ചാല്‍ പോരെ? ആദ്യമായിട്ടു വന്നിട്ടു ഉപദേശമാണല്ലേ. ഇഷ്ടപ്പെട്ടു ഈ ശ്രമങ്ങള്‍. തെളിയും. അതുകൊണ്ടു പറയുന്നതാണു. കൂടുതല്‍ കവിതകള്‍ വരട്ടെ. ആശംസകളോടെ, സ്നേഹത്തോടെ.
"ഉപ്പുപുരണ്ട തത്വശാസ്ത്രങ്ങളില്‍
ReplyDeleteഅവളുടെ മുഖം"
വിശപ്പിന്റെ നിലവിളി മാറ്റൊലി കൊള്ളുന്ന രചന.
നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
...അക്ഷരങ്ങളില്‍ ആവാഹിക്കാനാകാതെ
ReplyDeleteഉത്തരമില്ലാത്ത കടംകഥയായി
ആ നോട്ടം ...!
ആവാഹിച്ചെടുത്താലും
നിരര്‍ത്ഥകങ്ങളാകുമവ..!!
നോട്ടം മനസ്സില്‍ കൊണ്ടു.!
ആശംസകളോടെ..പുലരി
എന്റെ ചിരിക്കാന്‍ മറന്നുപോയ സന്തോഷങ്ങളില്‍
ReplyDeleteകരയാന്‍ മറന്നു പോയ സങ്കടങ്ങളില്‍
പച്ചക്ക് കത്തുന്ന സ്വപ്നങ്ങളില്‍
ഉണ്ട്നിറഞ്ഞ ഏമ്പക്കത്തില്‍
ഉപ്പുപുരണ്ട തത്വശാസ്ത്രങ്ങളില്‍
അവളുടെ മുഖം .
നല്ല വരികള്‍ '''' നല്ല കവിത
ആശംസകള്‍
വെത്യസ്തം ആശയം
ReplyDeleteബാങ്ക് ലോണായോ എ.സി കാര്‍ ആയോ,
ReplyDeleteപുത്തനുടുപ്പുകളായോ
പണി ഇല്ലാത്തവര്‍ പറയുന്ന പ്രണയമായോ
അപ്പൂപ്പന്‍ താടിയായി സ്വപ്നങ്ങള്‍ പാറിവരാറില്ല
ഒരു നേരത്തെ അന്നത്തിനു വേണ്ടി മാത്രം .
കൊള്ളാം
ReplyDeleteവിശപ്പെന്ന സത്യത്തിന്‍റെ ആത്മാവ് ചൂഴുന്ന നോട്ടം...
ReplyDeleteഈ മനസ്സിനോട് ഐക്യപ്പെടുന്നു.
ReplyDelete