സന്ധ്യ ചിത്രം വരയ്ക്കുന്ന തീരത്ത്
കാത്തിരിപ്പിന്റെ വ്യഥ കുടിച്ചീടവെ ,
ചോദ്യമെന്നിലൊരു കടലായിരമ്പുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .??
ദൂരെ ഇന്നെന്റെ കണ്ണുകള്‍ തേടുന്നു
വന്നു നീയെന്റെ കണ്ണീര്‍ തുടച്ചിടാം,
അരികിലാശ്വാസ വേദം നിറച്ചിടാം,
കണ്ണിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ ..??
അകലെ മായുന്ന പക്ഷികള്‍ കൂട്ടുന്ന
കൂട്ടിലെത്രയോ കുഞ്ഞുങ്ങള്‍ വിരിയുന്നു .
നോറ്റു കൊത്തി വിരിയിച്ച സ്വപ്നങ്ങള്‍
പാതിയില്‍ പുതിയ സ്വപ്നങ്ങള്‍ തേടുന്നു ..
നമ്മിലതുപോലെ പ്രണയം നിലയ്ക്കുകില്‍
പിന്നെ വഴികള്‍ നാം ഒറ്റയ്ക്ക് പോകയോ .???
എന്നിലറിവിന്റെ മധുരം പകര്‍ന്നൊരാ
അക്ഷര ചൂരിലമൃതം ചൊരിഞ്ഞൊരാ,
ഗുരുവുമില്ലെന്റെ കൂടെ ഞാനെങ്കിലും,
അക്ഷര ചൂടില്‍ വേവുന്നു പിന്നെയും .
പിച്ച വെക്കലിന്‍ കാലത്ത് പോലുമെന്‍ -
മനസ്സിലായിരം മധുരം പകര്‍ത്തിയോന്‍ ,
പങ്കുവെക്കലിന്‍ ശാസ്ത്രം പകര്‍ത്തുവോന്‍ -
ആത്മ മിത്രമായ് അരികിലില്ലെങ്കിലും,
അടിപതറാത്തൊരോര്‍മ്മയായ് നില്‍പ്പവന്‍ ...
ഇല കൊഴിഞ്ഞപോല്‍ ഉറവ വറ്റുന്നപോല്‍ ,
വളരെ മൃദുവായ് മൌനമായ് മുറിവുകള്‍ ...
പകല്‍ മുറിഞ്ഞപോല്‍ ചന്ദ്രന്‍ മറഞ്ഞപോല്‍
വാടി വീഴാം കിനാക്കള്‍ പലപ്പോഴും ...
എത്ര നീന്തി നാം കണ്ണീര്‍ക്കയങ്ങളില്‍
എത്ര പാട്ടിലായ് നമ്മെ വരച്ചു നാം .
എത്ര പൂവിന്റെ ചിരികള്‍ പകുത്തു നാം ,
എത്ര നോവിന്റെ കഥകള്‍ പകുത്തു നാം .
എന്നിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .????
എങ്കിലും സഖീ ഒന്നായിരിക്കട്ടെ
നാം പകുത്തൊരാ സ്വപ്നവര്‍ണങ്ങളും,
മറവി തീണ്ടാത്ത മൌന രാഗങ്ങളും ,
കരുതി വച്ചൊരാ സുഖവും വിഷാദവും ,
എന്നുമെപ്പോഴും ഒന്നായിരിക്കട്ടെ .....
എങ്കിലും സഖീ ഒന്നായിരിക്കട്ടെ
ReplyDeleteനാം പകുത്തൊരാ സ്വപ്നവര്‍ണങ്ങളും,
മറവി തീണ്ടാത്ത മൌന രാഗങ്ങളും ,
കരുതി വച്ചൊരാ സുഖവും വിഷാദവും ,
എന്നുമെപ്പോഴും ഒന്നായിരിക്കട്ടെ .........nalla varikal
nannaayitund ....aashamsakal
ആരൊക്കെ ഉണ്ടായാലും ചില സമയങ്ങളില്‍ നാം ഒറ്റയാണ്..
ReplyDeleteബാക്കിയെല്ലാം പ്രതീക്ഷകളാണ് ..
തീവ്രമാര്‍ന്ന പ്രണയത്തിന്‍ നോവ്
ReplyDeleteസതീശ എന്ത് പറ്റി
എല്ലാം ശരിയാകും വിഷമിപ്പിക്കാതെ
സന്ധ്യ ചിത്രം വരയ്ക്കുന്ന തീരത്ത്
ReplyDeleteകാത്തിരിപ്പിന്റെ വ്യഥ കുടിച്ചീടവെ ,
ചോദ്യമെന്നിലൊരു കടലായിരമ്പുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .??
അകലെ മായുന്ന പക്ഷികള്‍ കൂട്ടുന്ന
കൂട്ടിലെത്രയോ കുഞ്ഞുങ്ങള്‍ വിരിയുന്നു .
നോറ്റു കൊത്തി വിരിയിച്ച സ്വപ്നങ്ങള്‍
പാതിയില്‍ പുതിയ സ്വപ്നങ്ങള്‍ തേടുന്നു ..
വളരെ മനോഹരമ കല്പനകള്‍ ആണിത് അഭിനന്ദനങ്ങള്‍ ആശംസകള്‍
വിഷാദം തുളുമ്പുന്ന വരികള്‍
ReplyDeleteഎന്നുമെപ്പോഴും ഒന്നായിരിക്കട്ടെ..!
ആശംസകള്‍
നല്ല കവിത...ഇഷ്ടായി ട്ടൊ..!
ReplyDeleteഎന്നിലറിവിന്റെ മധുരം പകര്‍ന്നൊരാ
ReplyDeleteഅക്ഷര ചൂരിലമൃതം ചൊരിഞ്ഞൊരാ,
ഗുരുവുമില്ലെന്റെ കൂടെ ഞാനെങ്കിലും,
അക്ഷര ചൂടില്‍ വേവുന്നു പിന്നെയും .... nalla varikal
ashamsakal///
നല്ല കവിത സഖേ...വിഷാദമയം.എവിടെയൊക്കെയോ നീറുന്നുവോ?വേവുന്ന മനസ്സിന്റെ നോവുന്ന അക്ഷരങ്ങള്‍ കവിതയായി വിരിയുമ്പോള്‍ ആസ്വദിക്കട്ടെ,കവിതയെ...അഭിനന്ദനങ്ങള്‍ !
ReplyDeleteഎങ്കിലും സഖീ ഒന്നായിരിക്കട്ടെ
ReplyDeleteനാം പകുത്തൊരാ സ്വപ്നവര്‍ണങ്ങളും,
മറവി തീണ്ടാത്ത മൌന രാഗങ്ങളും ,
കരുതി വച്ചൊരാ സുഖവും വിഷാദവും ,
എന്നുമെപ്പോഴും ഒന്നായിരിക്കട്ടെ .....
:)
ഒറ്റക്കാണെന്നതാണ് എന്നും സത്യം പക്ഷെ അതിനെ അഭിമുഖീകരിക്കാന്‍ എളുപ്പമല്ല. എങ്കിലും ചിലനെരമെങ്കിലും തോന്നും ആര്‍ക്കും ഈ ബഹളങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും മാറി ഒറ്റക്കിരിക്കാന്‍ :)
ReplyDeletenice
ReplyDeleteThis comment has been removed by the author.
ReplyDeleteസതീശാാ...നീ വരുമെന്നു പ്രതീക്ഷിക്കുന്നു.നിനക്കായി കരുതിയിരിക്കുന്ന വിഷാദവും..കധകളും നീ എടുത്തു കൊൾകാ..അപ്പോൾ ഞാനും നീയും ഒറ്റക്കാവില്ല..
ReplyDeleteഒറ്റയ്ക്ക്... !!
ReplyDeleteഈ തിരിച്ചറിവ് എത്ര ശരിയാണ്..
വെറുതെ വായിച്ചു പോവാം ,കവിതയില്‍ പുതുമ ഒന്നും പറയാനില്ല എന്നാലും കൊള്ളാം
ReplyDeleteഎത്ര നീന്തി നാം കണ്ണീര്‍ക്കയങ്ങളില്‍
ReplyDeleteഎത്ര പാട്ടിലായ് നമ്മെ വരച്ചു നാം .
എത്ര പൂവിന്റെ ചിരികള്‍ പകുത്തു നാം ,
എത്ര നോവിന്റെ കഥകള്‍ പകുത്തു നാം .
എന്നിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .????
സത്യം സഖേ .. എത്രയോക്കെ തളരിതമെങ്കിലും
ആഴങ്ങളില്‍ നാം ഒറ്റ തന്നെ ..
എങ്കിലും നാം പകുത്ത വര്‍ണ്ണങ്ങളും
നാം കണ്ട കിനാവുകളും
നാം നുകര്‍ന്ന നിമിഷങ്ങളും
നമ്മളെ നനച്ച മഴയും
നമ്മള്‍ പുല്‍കിയ സന്ധ്യകളും
എന്നുമെന്നും ഒന്നായിരിക്കട്ടെ ..
നന്നായി എഴുതിയേട്ടൊ .. താളമുണ്ട് , നോവും
നേരിന്റെ ചവര്‍പ്പും ..
ഒറ്റപ്പെടുന്നവരുടെ ദുഃഖം , നന്നായി.
ReplyDeleteNice Poem
ReplyDeleteഒരു പതാകയുണ്ട്...
ReplyDeleteകണ്ണീരിനാല്‍ വെളുപ്പിച്ചത്...
ചോരയാല്‍ അടയാളം വെച്ചത്...
മരിച്ചാലും പിടിവിടാത്തത്...
പിന്നെങ്ങിനെയാണ് സഖാവേ,
നാം ഒറ്റയാവുന്നത്..???
- ശ്രീജിത്ത് അരിയല്ലൂര്‍
സതീശാ നിന്റെ ഈ കവിത നീ തന്നെ ചൊല്ലി പോസ്റ്റ് ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ട്. !!നല്ല ചോല്‍ക്കവിതയാടോ ഇത് !!
സഖി കൂടെയുണ്ടായിട്ടും ഒറ്റപെടല്‍ തോന്നുന്നത് അത്ര സുഖകരമല്ല....നല്ല കവിതയ്ക്ക് അഭിനനന്ദനങ്ങള്‍
ReplyDeleteഎത്ര നീന്തി നാം കണ്ണീര്‍ക്കയങ്ങളില്‍
ReplyDeleteഎത്ര പാട്ടിലായ് നമ്മെ വരച്ചു നാം .
എത്ര പൂവിന്റെ ചിരികള്‍ പകുത്തു നാം ,
എത്ര നോവിന്റെ കഥകള്‍ പകുത്തു നാം .
എന്നിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .????
ലളിതമായ വരികള്‍ ... നല്ല കവിത
ആശംസകള്‍ .. സതീശന്‍
ഒറ്റപെട്ടു എന്നൊരു തോന്നലില്‍ നിന്നാണ് ഈ വരികള്‍ ഉത്ഭ വിച്ചത് ഒരിക്കലും ആരും ഒറ്റയല്ല ഇവിടെ
ReplyDeleteനാം പകുത്തൊരാ സ്വപ്നവര്‍ണങ്ങളും,
ReplyDeleteമറവി തീണ്ടാത്ത മൌന രാഗങ്ങളും ,
കരുതി വച്ചൊരാ സുഖവും വിഷാദവും ,
എന്നുമെപ്പോഴും ഒന്നായിരിക്കട്ടെ .....
നല്ല വരികൾ.
ഒടുവില്‍ ഞാന്‍ ഒറ്റയാവുന്നു..
ReplyDeleteഎപ്പോഴേ ഞാനും നീയുമായത്?!! ഇതുവരെ നമ്മളൊന്നായിരുന്നില്ലേ ...... എന്ന് ചോദിക്കാന്‍ തുടങ്ങി.
പക്ഷെ നിന്നെയല്ല, നിന്റെ സ്വപ്നങ്ങലെയാണ് കൂടുതല്‍ പ്രിയം എന്ന് പറഞ്ഞപ്പോള്‍ ....
ഞാനെന്നും ഒറ്റയായിരുന്നു.. എന്നറിയുന്നു..
നാമെപ്പോഴും ഒറ്റയാണ്.. ബാക്കിയെല്ലാം വെറും പ്രതീക്ഷകള്‍ മാത്രം..
വേവുന്ന ഈ അക്ഷരചൂട് മനസ്സിനെ പൊള്ളിച്ചു ...
ReplyDeleteസ്വപ്നവര്‍ണങ്ങളും,
മറവി തീണ്ടാത്ത മൌന രാഗങ്ങളും
ഒന്നായിതീരട്ടെ ...
ഒറ്റപ്പെടലിന്‍റെ തീവ്ര ദുഃഖം ,അതനുഭാവിച്ചവര്‍ക്കെ മനസ്സിലാകൂ ...
ReplyDelete"ഒറ്റയാണ്..ഒറ്റയാണ്...
ReplyDeleteഎന്നിങ്ങനെ എപ്പോഴും വിളിച്ചു പറേണതെന്തിനാ..!
കഴിഞ്ഞ തവണയും നാട്ടിൽ ചെന്നപ്പം , അമ്മ കല്യാണക്കാര്യം പറഞ്ഞതല്ലാരുന്നോ..!
'ഇപ്പം വേണ്ട' പോലും..!പാവം, പിന്നേം നിർബന്ധിക്കുമെന്നു കരുതി അല്ലേ..!
സതീശാ, നീ ഒറ്റയല്ല, ബൂലോകത്തെ 'ഒറ്റയാനാ'..!!
ഒരു കാര്യം, മറ്റു കാപ്സൂൾ കവിതകളുടെ സൗന്ദര്യം ഈ കവിതക്കു തോന്നിയില്ല..!
എന്റെ ആസ്വാദന നിലവാരം താഴേക്കു പോയതു മാവാം..!
ആശംസകളോടെ..പുലരി
നമ്മിലതുപോലെ പ്രണയം നിലയ്ക്കുകില്‍
ReplyDeleteപിന്നെ വഴികള്‍ നാം ഒറ്റയ്ക്ക് പോകയോ .???
നമ്മിൽ ആ പ്രണയം ഒരിക്കലും നിലക്കാതിരിക്കട്ടെ. ആരും ഒറ്റക്ക് പോവാനിടയാകുവാനിട വരാതിരിക്കട്ടെ. ആശംസകൾ.
മനോഹരം. എനിക്ക് വീണ്ടും വായിക്കണം.
ReplyDeleteവന്നു നീയെന്റെ കണ്ണീര്‍ തുടച്ചിടാം,
ReplyDeleteഅരികിലാശ്വാസ വേദം നിറച്ചിടാം,
--------------------
തുടച്ചിടാൻ എന്നാവില്ലേ രണ്ടു സ്ഥലത്തും വരിക
----
ഒരു സംശയം.. ഒരു പക്ഷെ എന്റെ തല തിരിഞ്ഞ ചിന്തകളാകാം..
കവിത നന്നായിരിക്കുന്നു... മനോഹരം... അർത്ഥ താളങ്ങളുടെ സമന്വയം.. ആശംസകൾ
അതേ നമ്മളെല്ലാം ഒറ്റയ്ക്കാണ്
ReplyDeleteഎത്ര നീന്തി നാം കണ്ണീര്‍ക്കയങ്ങളില്‍
ReplyDeleteഎത്ര പാട്ടിലായ് നമ്മെ വരച്ചു നാം .
എത്ര പൂവിന്റെ ചിരികള്‍ പകുത്തു നാം ,
എത്ര നോവിന്റെ കഥകള്‍ പകുത്തു നാം .
എന്നിലെങ്കിലും ചോദ്യം മുളക്കുന്നു
ജീവിതത്തില്‍ നാം ഒറ്റയല്ലേ .????
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരട്ടെ മാഷേ..
ReplyDeleteഅത്രയ്ക്ക് ഇഷ്ടമായി..ഈ വരികൾ