add

Monday, March 12, 2012

വിശപ്പിന്റെ നിറമുള്ളവര്‍ .




വെയിലരിച്ച പുതപ്പില്‍ അവന്
ഈച്ചകള്‍ സുപ്രഭാതം പാടി.
പാതവക്കത്ത് ഒറ്റക്കാലന്‍
സ്വപ്നത്തിന്റെ തുണി വിരിച്ചു .
വ്യാപാരക്കണ്ണുകള്‍ മണം പിടിച്ചു
കാതുകൂര്‍പ്പിച്ചു ഇരകളെ തേടി .
തിരക്ക് തിന്ന തെരുവില്‍
യന്ത്രമനുഷ്യര്‍ മുന്‍പേ ഓട്ടം തുടങ്ങി .
അര്‍ദ്ധ ബോധത്തില്‍ ഒരു
വിപ്ലവപ്പട്ടി കുരച്ച് പ്രതിഷേധം പറഞ്ഞു.
കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
വെയിലുകൊണ്ട് വീട് കെട്ടി.

"ഹാ എത്ര സുന്ദരം ജീവിതം പ്രണയം"
ഞാനൊരു കവിത എഴുതി
പിന്നെ കറിയിലുപ്പുകൂടിയത്തിനു
അവളോട്‌ കലഹിച്ചു ...!

ഇരുളിലെവിടെയോ ഒരു രാത്രിമുല്ല വിരിഞ്ഞു .
ഇന്നത്തെ രാത്രിയും അവന്‍ വിശപ്പുതിന്നുറങ്ങി .

47 comments:

  1. വളരെ ശക്തമായ ഉജ്ജ്വലമായ കവിത. ഏതു നാട്ടിലും എന്നും പ്രസക്തമായ വരികള്‍..,

    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. പൊട്ടനെ കണ്ടിട്ട് ഒത്തിരി നാളായല്ലോ....

      Delete
  2. വിശപ്പിന്റെ നിറമുള്ളവരെ മറന്നു പോകുന്നു നാം ഒന്നാമതായ് എത്താനുള്ള വ്യഗ്രതയില്‍ ...സമഗ്രമായ ഒരു ജീവിത വീക്ഷണം പകര്‍ന്നു നല്‍കുന്ന കവിത .തുടരുക

    ReplyDelete
  3. കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
    ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
    ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
    വെയിലുകൊണ്ട് വീട് കെട്ടി.


    ... നല്ല രചന....
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. തീക്ഷ്ണതയുള്ള രചന.
    ആശംസകള്‍

    ReplyDelete
  5. കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
    ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
    ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
    വെയിലുകൊണ്ട് വീട് കെട്ടി

    നല്ല കവിത ആശംസകള്‍

    ReplyDelete
  6. തിളക്കുന്ന വരികള്‍..അഭിനന്ദന്‍സ്..

    ReplyDelete
  7. ഹാ എത്ര സുന്ദരം ജീവിതം പ്രണയം"
    ഞാനൊരു കവിത എഴുതി
    പിന്നെ കറിയിലുപ്പുകൂടിയത്തിനു
    അവളോട്‌ കലഹിച്ചു ...! നല്ല വരികള്‍! നല്ല കവിത!

    ReplyDelete
  8. വിശപ്പിനും നിറമുണ്ടെന്ന് അറിഞ്ഞു....
    നല്ല വരികള്‍...ആശംസകള്‍...!

    ReplyDelete
  9. ആഹാ..!
    പതിവുപോലെ കവിത അസ്സലായിരിക്ക്ണ്.
    വരികളും, ആ ചിത്രവും, മനസ്സിലൊരു നീറ്റലായല്ലോ
    സതീശാ..!!

    ReplyDelete
  10. നന്നായിട്ടുണ്ട്.

    ReplyDelete
  11. കറിയില്‍ ഉപ്പ് കൂടിയതിനു ...... :))

    ReplyDelete
  12. ഞാന്‍ എന്ത് പറയേണ്ടു സുഹൃത്തേ?

    ReplyDelete
  13. കവിത നന്നായി. എഴുത്തിനോടൊപ്പം വായനയും കൊണ്ടുപോവുക. കവിത
    നല്ല മാറ്റം വരും.

    ReplyDelete
  14. തെരുവോരങ്ങളുടെ നൊമ്പരങ്ങള്‍....നല്ല കവിത

    ReplyDelete
  15. നല്ല കവിത ,,വായിക്കുമ്പോള്‍ പുതിയ അര്‍ത്ഥ മാനങ്ങള്‍ കണ്ടെത്താം .....
    വെയിലുകൊണ്ട് വീട് കെട്ടി...:)

    ReplyDelete
  16. നല്ല എഴുത്ത്

    ReplyDelete
  17. തെരിവിലെ ദുഖത്തിന്‍ കരി നിഴല്‍ കവിതയിലുടെ കുറിച്ചു
    സതീശന്റെ വരികള്‍ ഒരു അമ്പുപോലെ തുളച്ചു കയറുന്നു

    ReplyDelete
  18. ഇരുളിലെവിടെയോ ഒരു രാത്രിമുല്ല വിരിഞ്ഞു .
    ഇന്നത്തെ രാത്രിയും അവന്‍ വിശപ്പുതിന്നുറങ്ങി ...

    ഉള്ളില്‍ തട്ടുന്ന വരികള്‍... ആശംസകള്‍

    ReplyDelete
  19. കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
    ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
    ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
    വെയിലുകൊണ്ട് വീട് കെട്ടി.

    തെരുവോരങ്ങളുടെ നൊമ്പരങ്ങള്‍ തതിളക്കുന്ന വരികള്‍ ആശംസകള്‍

    ReplyDelete
  20. സതീഷിന്റെ മറ്റേതുകവിതകളേക്കാളും വളരെ മികവുറ്റത്.സാരവത്തായ വരികളില്‍ ഇന്നിന്റെ കാഴ്ചകള്‍ അതിന്റെ നേര്‍രേഖയില്‍ ..പ്രിയ കവീ അഭിനന്ദനങ്ങള്‍-അകം നിറച്ച്‌.

    ReplyDelete
  21. കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
    ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
    ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
    വെയിലുകൊണ്ട് വീട് കെട്ടി...
    തെരുവില്‍ വീണുടഞ്ഞു പൊകുന്ന ജീവിതങ്ങള്‍ !
    ജീവിതമെന്തെന്നൊ , ഭാവിയുടെ ആകുലതയെന്തെന്നൊ
    അറിയാതെ ഒരു നേരം വയറിന്റെ കായലിനേ പിടിച്ചു
    നിര്‍ത്താന്‍ വേണ്ടീ മാത്രം ചലിക്കുന്ന ചിത്രങ്ങള്‍
    നമ്മുക്ക് , മഴയുടെ കുളിരും , പ്രണയത്തിന്റെ വശ്യതയും
    നൊസ്ടാള്‍ജിക് മെമ്മറീസും പങ്കു വയ്ക്കാം ..
    കുളിരു കൂടുമ്പൊള്‍ എഴുന്നേറ്റ് ചെന്നു കുറക്കാം ..
    പിന്നീട് കെ എഫ് സിയിലെ ബാക്കി വന്ന ഭാഗം
    തട്ടി തൂക്കി എറിയാം .. കണ്ണടക്കുന്ന കാലമേ !
    കണ്ഠമുയര്‍ത്തുന്ന കോമരങ്ങളെ നേരിനേ നിങ്ങളെപ്പൊള്‍
    അറിഞ്ഞു .. അറിയുന്നു .. കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങള്‍ ..
    വരികളില്‍ നേരിന്റെ ചവര്‍പ്പും , വിശപെന്ന വലിയ വികാരവും ഉണ്ട്
    ബാല്യവും കൗമാരവും , ഒക്കെ ജീവിക്കാന്‍ മറന്നു പൊയ ചിലരെ
    നാമെങ്കിലും മറക്കാതിരിക്കാന്‍ .. സഖേ .. നന്നായീ ..

    ReplyDelete
  22. ജീവിതത്തിന്റെ ഉച്ചവെയിൽച്ചൂട് കവിതയിൽ കണ്ടു. ആശംസകൾ

    ReplyDelete
  23. ഇന്നിന്റെ തെരുവിലെ ഒട്ടിയ വയറിന്റെ രോധനത്തെ കവി ക്രിത്ത്യതയോടെ വരച്ചു ആശംസകള്‍

    ReplyDelete
  24. ഇല്ലില്ല,ഞങ്ങള്‍ക്കില്ലവര്‍ണങ്ങള്‍ തുന്നിച്ചേര്‍ക്കും -
    കിന്നരിക്കുപ്പായവും,കുഞ്ഞിളം കിനാക്കളും
    നഴ്സറിപ്പാട്ടിന്നീണം മുഴങ്ങും ദിനങ്ങളും
    മുത്തശ്ശി ചൊല്ലിത്തരും കുഞ്ഞിളം സ്വപ്നങ്ങളും
    പുസ്തകക്കൂട്ടം തരും പുത്തനാം പ്രതീക്ഷയും
    സ്വപ്‌നങ്ങള്‍ മേയുന്നൊരാകാലത്തിന്‍ നിറങ്ങളും
    ബാല്യ കൌമാരം പാഴെ കുരുതിക്കൊടുപ്പവര്‍
    കാലിലോ,കല്ലും മുള്ളും ജീവിതം വരണ്ടതോ?.

    ജീവിതത്തിന്‍റെ കയ്പ്പ് രുചിക്കുന്ന വരികള്‍ .ആശംസകള്‍

    ReplyDelete
  25. "ഹാ എത്ര സുന്ദരം ജീവിതം പ്രണയം"
    ഞാനൊരു കവിത എഴുതി
    പിന്നെ കറിയിലുപ്പുകൂടിയത്തിനു
    അവളോട്‌ കലഹിച്ചു ...!

    സുന്ദരം,ഗംഭീരം. ഇമ്മാതിരി ചിന്തകളൊക്കെ എങ്ങനെ എവിടുന്നുണ്ടാവുന്നു,അതെങ്ങനെ എഴുതുന്നു. ആശംസകൾ.

    ReplyDelete
  26. വിശപ്പിനെ നിറം നന്നായി വരച്ചു കാട്ടി.
    "ഞാനൊരു കവിത എഴുതി
    പിന്നെ കറിയിലുപ്പുകൂടിയത്തിനു
    അവളോട്‌ കലഹിച്ചു ...! "
    മനോഹരം. ഇതിലും നന്നായി ഒരു പച്ചയായ കവിയെ എങ്ങനെ ചിത്രീകരിക്കും ?
    congrats for satheeshan

    ReplyDelete
  27. മീനച്ചൂടും കൂടിയായപ്പോൾ....കവിത തിളച്ചൂ....വരികൾക്കെന്റെ ആശംസകൾ

    ReplyDelete
  28. ഉജ്വലം..തീഷ്ണം..

    പാതവക്കത് = പാതവക്കത്ത്

    സ്വപനം = സ്വപ്നം

    ശ്രദ്ധിക്കുമല്ലോ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ,തിരുത്തിയിട്ടുണ്ട്.

      Delete
  29. തീഷ്ണമായ വരികള്‍..
    അഭിനന്ദനങ്ങള്‍....

    ReplyDelete
  30. ബ്ലോഗ്‌ ലോകത്തെ ഒരു മനോഹമായ കവിത .

    ReplyDelete
  31. കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
    ഉച്ചക്ക് വിശപ്പിനു മാനം പകുത്തു.....
    ഉച്ചവെയിലിന്‍റെ ചൂട് വരികളില്‍. ആശംസകള്‍..

    ReplyDelete
  32. വേവുന്ന വരികൾ.......

    ReplyDelete
  33. നല്ല വരികള്‍ സതീശന്‍... ഹൃദയസ്പര്‍ശി.. ആശംസകള്‍..

    ReplyDelete
  34. കാലത്ത് കുഞ്ഞിനു മാറ് പകുത്തവള്‍
    ഉച്ചക്ക് വിശപ്പിനു മാനം പകുത്തു .
    ഇരന്നു കിട്ടിയ അന്നം പകുത്ത ബാല്യങ്ങള്‍
    വെയിലുകൊണ്ട് വീട് കെട്ടി..

    കണ്ണേ മടങ്ങുക.

    ReplyDelete
  35. ശക്തമായ രചന, ജീവിതം ഉരുകി നിറയട്ടെ സതീശന്റെ കവിതകളില്‍

    ReplyDelete
  36. നല്ല കവിത,... അഭിനന്ദനങ്ങള്‍ ,....

    ReplyDelete
  37. വിശന്ന വയറിന് മഴ ആസ്വദിക്കാന്‍ പറ്റില്ലെന്ന്
    നാം തിരിച്ചറിയുന്നത്‌ എപ്പോഴാണ്?

    ReplyDelete
  38. നന്നായിരിക്കുന്നു.. മനോഹരമായി താങ്കൾ എഴുതി.. തീക് ഷണതയുള്ള വരികൾ ...വന്നുവെന്നു കരുതി ഞാനിവിടെ വരാൻ വൈകിയതാണെന്നു തോന്നുന്നു സതീശാ.. ഞാൻ നിങ്ങളുടെ പേരു വിളിക്കുമ്പോൾ എന്നെയും വിളിക്കേണ്ടി വരുന്നു..
    ആശംസകൾ

    ReplyDelete
  39. yadarthyangalude ner kaazhcha....... aashamsakal...... blogil puthiya post.... VELLITHIRAYIL SIMHA GARJJANAM...... vayikkane......

    ReplyDelete
  40. ഹോ പോള്ളുന്നല്ലോ മാഷെ ഈ വരികള്‍..

    ReplyDelete
  41. ഹൃദയത്തിലേക് ആഴ്ന്നിറങ്ങുന്ന ഇത്തരം ശക്തമായ ഭാഷയാണ് ഞാന്‍ അന്വേഷിച്ചു നടന്നത് ...കണ്ടെത്തിയിരിക്കുന്നു ....ആശംസകള്‍ മാഷേ ....

    ReplyDelete
  42. നോവ്‌ ഉറഞ്ഞുകിടക്കുന്ന വരികള്‍

    ആശംസകള്‍

    എന്നെ ഇവിടെ വായിക്കുക

    http://admadalangal.blogspot.com/

    ReplyDelete