add

Sunday, April 1, 2012

അടിവയറ്റില്‍ പൊള്ളുന്നത്.

കണി കാണാറുള്ളത്‌
കരിപിടിച്ച കലം ,
കിനാവ് പോലെ കീറിയ സാരി.
പുതിയ ഒരെണ്ണം വാങ്ങണം
എന്നോര്‍ത്ത് ചുമക്കും
പതിവ് പോലെ ...

അടുപ്പുണരുമ്പോള്‍ മുഖത്തെ
കരി സാരിയില്‍ തുടച്ചൊന്നു
നെടുവീര്‍പ്പിടും ..

പഴയ ഏതോ ഈരടി
മനസ്സില്‍ തത്തും, പിന്നെ
ഒരു സങ്കടപ്പാട്ട് തൊണ്ടയില്‍ കുരുങ്ങും ..

കാക്കയെ പ്രാകി ദേഷ്യം തീര്‍ത്തു
കുഞ്ഞിപ്പുഞ്ചിരി മായാത്ത ചിത്രം നോക്കി
ഒന്ന് ചിരിക്കും ..
പിന്നെ നെടുവീര്‍പ്പ് ...

വെട്ടം അരവട്ടം തീര്‍ത്തു മടങ്ങുമ്പോള്‍
ദീപം പറഞ്ഞു തിരിവെക്കുമ്പോള്‍
നിന്റെ ഓര്‍മ്മയില്‍ പൊതിഞ്ഞൊരു
രാമകീര്‍ത്തനം ഒഴുകിവരും ..

പക്ഷെ അടിവയറ്റില്‍ പൊള്ളുന്നത്

"എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "
എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം ..!

33 comments:

  1. "എന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം"
    എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം...!
    മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete
  2. ഉം..പൊള്ളണ്ണ്ട്..!
    മറ്റു പല കവിതയും പോലെ ഇതും പൊള്ളിക്ക്ണ്ണ്ട്..!
    നന്നായി സതീശ്,

    സാരിയില്‍ തുടച്ചോന്നു
    നെടുവീര്‍പ്പിടും ..ഇത് “സാരിയില്‍ തുടച്ചൊന്ന്” എന്നല്ലേ വേണ്ടത്?
    ആശംസകളോടെ...പുലരി

    ReplyDelete
    Replies
    1. നന്ദി പ്രഭേട്ടാ ..തിരുത്തി.

      Delete
  3. ഒരമ്മയുടെ കഷ്ടപ്പാടിന്റെ ചിത്രം ആദ്യം മനോഹരമായി ആദ്യ രണ്ടു സ്ടാന്സകളില്‍

    മകനായ് പാടിയ ഈരടികളും കുഞ്ഞായിരിക്കുമ്പോള്‍ ഉള്ള ചിത്രവും സന്തോഷം നല്‍കി വേദനയായി പരിണമിക്കുന്നത് കൃത്യമായി കോറിയിട്ടു.

    മകനുവേണ്ടി അനുഭവിച്ച യാതനകളില്‍ ആ അമ്മക്ക് പരിഭവമില്ല, "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം " എന്ന് അകലുമ്പോള്‍ പൊള്ളുന്നത് അമ്മയുടെ അടിവയര് മാത്രമല്ല, വായനക്കാരന്റെയും ആണ്.

    സതീശന്റെ ഏറ്റവും മികച്ച കവിതകളില്‍ ഒന്ന്. മാതൃഹൃദയത്തെ ഇത്രയും ഭംഗിയായി മനസ്സിലാക്കി വരച്ചതിനു പ്രത്യേകം ഒരു സല്യൂട്ട്

    ReplyDelete
  4. പക്ഷെ അടിവയറ്റില്‍ പൊള്ളുന്നത്

    "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "
    എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം ..!

    പൊള്ളുന്ന വാക്കുകള്‍...
    പോള്ളിക്കരുത്..ഒരു മനസ്സും....
    പോള്ളതിരിക്കട്ടെ... ഒരു മനസ്സും...

    അമ്മമനസ്സ്... നന്നായി പകര്‍ത്തി...
    സതീശന്റെ കവിത എന്നും വേദനിക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന് തോന്നുന്നു...
    എല്ലാ കവിതയും ആരുടെയെങ്കിലും വേദനകള്‍ പകര്‍ത്തി വെക്കുന്നു...

    ലളിതം, സുന്ദരം...

    ReplyDelete
    Replies
    1. അവനെപ്പോഴും വേദനിക്കുന്ന ഒരു ഹൃദയമുണ്ട് !!

      ഞാനീ കവിത വായിച്ചപ്പോഴും അതിനെകുറിച്ചോന്നു ഓര്‍ത്തു അതിനെ കുറിച്ചൊന്നു പറയണമെന്നും കരുതിയതാണ് ! പലപ്പോഴും സാധാരനകാരുടെ കഷ്ടപാടും വിശപ്പും വിലാപങ്ങലുമാണ് സതീസന്റെ ഇഷ്ട പ്രമേയം !!

      വല്യ പ്രതീക്ഷകളുമായി ഞങ്ങള്‍ കാത്തിരിക്കുകയാണ് സതീശന്‍ !!

      Delete
  5. ഇത്ര നല്ല ചിത്രങ്ങള്‍ വരച്ചിടീവരികള്‍ പെട്ടെന്നവസാനീക്കുന്നതില്‍ പുണ്യവാളനു പരാതി ഉണ്ട് !

    "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "

    ഇതിനേക്കാള്‍ മറ്റൊരു വേദന മറ്റൊന്നിനുമില്ല ഭാവുകങ്ങള്‍

    ReplyDelete
  6. സതീശന്റെ കവിതകളിലെ തീ പൊള്ളി പടരട്ടെ.

    ReplyDelete
  7. "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "
    എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം ..!
    -------------
    മനോഹരം....
    ഈ വാക്കുകൾ എന്റെ ഓർമ്മകളെ പൊള്ളിക്കുന്നു….

    ReplyDelete
  8. ഇതൊക്കെ കുറച്ച് അക്രമാ ട്ടോ. ഇമ്മാതിരി കവിതകൾ. ഞാനെന്റെ കുട്ടിക്കാലം ഓർത്തു പോയി. അമ്മ നെടുമ്പുരയിൽ അടുപ്പിന്റടുത്ത് നിന്ന് വിയർത്തൊലിക്കുന്നതും അത് മുണ്ടിൽ തുടയ്ക്കുന്നതും ഒക്കെ ഓർമ്മ വന്നു. അധികം പറയുന്നില്ല. ആശംസകൾ.

    ReplyDelete
  9. വീണു പോയാൽ തിരിച്ചെടുക്കാനാവാത്ത ഉമിത്തീവാക്കുകൾ..
    അമ്മ ക്ഷമിക്കട്ടെ..!!

    ReplyDelete
  10. palarum anganeyanu ente jevitham njan annu therumanikkendathu enna chinthagathikkar. orupadu adarshangalum matum prasangichu nadakkuna palarum athil pedum. ammayodu mathramalla bharyayodum makalodum engane okke paranju themaditharathil nadakkuna mahanaya oru bloger undu.apol ammaukku mathramalla pollunathu onnum ariyathe bhumiyil pirannu venu enna oru kuttam mathram cheytha aa pinju makkalum pollunnundavum alle????ammaum bharyaum shamikkuna pole aa makkalkkum shamikkan kaziyate

    ReplyDelete
  11. കിനാവ് പോലെ കീറിയ സാരി. ..
    superb line ... valare nannayirikkunnu

    ReplyDelete
  12. പതിവുപോലെ വളരെ സാരവത്തായ കവിത.
    'പക്ഷെ അടിവയറ്റില്‍ പൊള്ളുന്നത് 'ഒന്ന് പൊള്ളിച്ചു -

    "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം "
    എന്ന് നീ ഭൂമികുലുക്കുമ്പോള്‍ മാത്രം ..!
    ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട് ഈ വരികള്‍.അഭിനന്ദനങ്ങള്‍...പ്രിയ സതീഷ്.

    ReplyDelete
  13. അര്‍ത്ഥം നിറഞ്ഞ കവിത .അഭിനന്ദനങ്ങള്‍ .

    ReplyDelete
  14. കരളിന്റെ ഒരു തുണ്ട് അടര്‍ന്നു പോയി
    ചോരവാര്‍ന്നോലിക്കുന്നു ഉള്ളത്തില്‍ ..
    പ്രദീപ് ...എന്തുപറയണമെന്നറിയില്ല ..അത്രയ്ക്ക് ഉള്ളില്‍ കൊണ്ടു.

    ReplyDelete
  15. ആശയം ഇഷ്ടമായി. ആ അവസാനമൂന്നുവരിയില്‍ ഒതുങ്ങിയ അത്ര ആറ്റിക്കുറുക്കി അധികമാരും എഴുതിക്കണ്ടിട്ടില്ല. അതുപോലെ ആ തീവ്രത മറ്റുവരികളിലും കാണാന്‍ കഴിഞ്ഞില്ല. എന്നാലും ഒക്കേയ്ക്കും മേലെ ആ വരികള്‍...

    ReplyDelete
  16. എന്റെ പ്രിയ കൂട്ടുകാരാ...
    നല്ല ഒരു പോസ്റ്റ്...ഭാവുകങ്ങൾ....

    സ്വന്തം...
    പൈമ...

    ReplyDelete
  17. നല്ലൊരു കവിത.. ഭാവുകങ്ങള്‍..

    ReplyDelete
  18. അര്‍ത്ഥ ഗര്‍ഭമായ വരികള്‍ അടുക്കളയിലെ അടുപ്പിനെക്കാളും ചൂടോടെ

    ReplyDelete
  19. ആശയസമ്പുഷ്ടം.. അതിമനോഹരം..

    ReplyDelete
  20. nalla kavitha...! saaram thingi nilkkunnu.

    ReplyDelete
  21. നന്നായി തന്നെ എഴുതീട്ടുണ്ട്‌ സതീഷ് ...

    സതീഷിന്റെ കവിതകള്‍ ഒട്ടു മിക്കതും ഇത് പോലെ ആണ് ...

    ReplyDelete
  22. വെട്ടം അരവട്ടം തീര്‍ത്തു മടങ്ങുമ്പോള്‍
    ദീപം പറഞ്ഞു തിരിവെക്കുമ്പോള്‍
    നിന്റെ ഓര്‍മ്മയില്‍ പൊതിഞ്ഞൊരു
    രാമകീര്‍ത്തനം ഒഴുകിവരും ..

    പ്രീയ കൂട്ടുകാരന്റെ വരികളെപ്പൊഴും
    നേരിന്റെ പൊള്ളലാണ് ..
    ഫാന്റസിയല്ല എന്റെ തുരുത്തെന്ന്
    വിളിച്ചു പറയുന്നുണ്ട് ഈ കവി ..
    ജീവിതം നേരാണെന്നും , അതു ജീവിച്ചു
    തീര്‍ക്കണമെങ്കില്‍ കഷ്ടപ്പാടിന്റെ കണികകള്‍
    കൂട്ടണമെന്നും അടിവരയിടുന്നു ഈ വരികള്‍ ..
    ഒന്നും വെറുതെയങ്ങ് ഉണ്ടാകില്ല എല്ലാറ്റിനും
    പിന്നില്‍ വിയര്‍പ്പിന്റെ , പഞ്ഞത്തിന്റെ വിലയുണ്ട് ..
    ആശംസ്കള്‍ സഖേ , മുറുകെ പിടിക്കുന്ന ഈ ആശയങ്ങള്‍ക്ക് ..

    ReplyDelete
  23. ഹലോ സതീസന്‍ ചാറ്റിലൂടെ
    ഈ പൂമരച്ചുവട്ടിലും എത്തി
    അല്‍പ്പം വിശ്രമിക്കാനും
    കവിത ആസ്വദിക്കാനും
    കഴിഞ്ഞതില്‍ സന്തോഷം
    കടുത്ത സന്തോഷം എന്നു
    കുറിക്കുവാന്‍, പറയുവാന്‍
    കഴിയുമോ എന്തോ?
    കവി തന്നെ നിശ്ചയിക്കട്ടെ
    ഏതായാലും പ്രാസം
    ഒത്തു തന്നെ കിടക്കട്ടെ എന്ന്
    കരുതി
    കവിത ആസ്വദിച്ചു ഇതു വെറും
    ഒരു ഭംഗി വാക്കല്ല
    കേട്ടോ എഴുതുക
    അറിയിക്കുക
    നന്ദി
    നമസ്കാരം
    വളഞ്ഞവട്ടം പി വി ഏരിയല്‍

    ReplyDelete
  24. സതീശന്റെ വരികളിലെ അഗ്നി കെടാതെ സൂക്ഷിക്കുക....
    കാല്‍പ്പനിക വാങ്മയങ്ങളില്‍ അഭിരമിക്കുന്ന ബ്ലോഗ് കവിതകൾക്കിടയില്‍ പ്രതീക്ഷയുടെ കാവ്യജ്വലകൾ നല്‍കുന്ന ചുരുക്കം പേരെയുള്ളു.....

    ഇനിയും എഴുതുക......

    ReplyDelete
  25. പഴയ ഏതോ ഈരടി
    മനസ്സില്‍ തത്തും, പിന്നെ
    ഒരു സങ്കടപ്പാട്ട് തൊണ്ടയില്‍ കുരുങ്ങും ..

    ReplyDelete
  26. അടിവയറ്റിലെ ആ പൊള്ളല്‍ നാം തിരിച്ചറിയുന്നത്‌ അത് ജ്വാലയായി പടര്‍ന്നു കയറി ആദ്യം ഹൃദയത്തെയും പിന്നെ ശരീരം മുഴുവനെയും ഒരു പിടി ചാരത്തില്‍ ഒതുക്കുമ്പോള്‍ മാത്രം ആയിരിക്കും ...മാതൃ സ്നേഹത്തിന്റെ നനുത്ത സ്പര്‍ശങ്ങള്‍ ഓര്‍മകളില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ ആയിരിക്കും...അല്ലെ ???

    ReplyDelete
  27. ഒരു നോവിന്റെ നനവുള്ള കറ്റ് തഴുകി പോയപോലെ
    അഭിനന്ദനങ്ങള്‍

    ReplyDelete