ഈ കാറ്റിന് നിന്റെ മണമാണ് !
ഏകാന്തതയ്ക്കുമേലെ നിന്റെ ഓര്‍മ്മക്കാറ്റു
ആഞ്ഞു വീശുമ്പോള്‍ ,
അടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും ,
ഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം ...
ഈ പൂവിനു നിന്റെ നിറമാണ് ,
കുഴിച്ചു മൂടപ്പെട്ടിട്ടും
പുലരി വന്നു വിളിക്കുമ്പോള്‍ ,
ഉയര്‍ത്തെഴുനേറ്റു പോകുന്ന
സ്വപ്നങ്ങളുടെ ചുവപ്പ് ...
ഇന്നലെ നനഞ്ഞ മഴയ്ക്ക്
നിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....
ഒരുപാടു പെയ്തൊലിച്ചിട്ടും -
ReplyDeleteഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....
പുനര്‍ജനിയായി നീ എന്നുമെന്‍ കൂടെ ഉണ്ടെന്നു മനസ്സിലാക്കി തന്ന കാവേ നമോവാകം പ്രകൃതിയുടെ രഹസ്യവും അത് തന്നെ നല്ല ചിന്ത
ReplyDeleteഇന്നലെ നനഞ്ഞ മഴയ്ക്ക്
ReplyDeleteനിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു.... nalla varikal keep it up
very good!
ReplyDeleteഇന്നലെ നനഞ്ഞ മഴയ്ക്ക്
ReplyDeleteനിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....
കവിത മനോഹരമായിരിക്കുന്നു ആശയം കൊണ്ട് അവതരണ ശൈലി കൊണ്ടും അന്തര്‍ലീനമായിര്‍ക്കുന്ന പ്രണയവും അതിന്റെ ആവര്‍ത്തനങ്ങളും ചിന്തകളും ഭാവുകങ്ങള്‍ കവേ
എല്ലാം ഒഴുകിപ്പോകുന്നുവെന്നു വെറുതെ നാം നിനക്കുമ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ട് -നിര്‍ത്തുന്നുണ്ട്-ചില അടിവേരുകള്‍.നന്നായി പ്രിയ സതീഷ്,ഈ ഉയര്‍ന്ന ഭാവന.അഭിനന്ദനങ്ങള്‍.കൂടെ നന്മയുടെ വിഷു ആശംസകള്‍ !
ReplyDeleteഅടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും ,
ReplyDeleteഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം ...
മാഷേ.... കവിത നന്നായി...
പ്രിയ സ്നേഹിതനു നന്മകള്‍ നേരുന്നു...
ബാക്കിയാവുന്നത്......
ReplyDeleteഈ പൂവിനു നിന്റെ നിറമാണ് ,
കുഴിച്ചു മൂടപെട്ടിട്ടും
പുലരി വന്നു വിളിക്കുമ്പോള്‍ ,
ഉയര്‍ത്തെഴുനേറ്റു പോകുന്ന
സ്വപ്നങ്ങളുടെ ചുവപ്പ് ...
കാടുകള്‍ക്കിടയില്‍ നീയും ഞാനും
ReplyDeleteകരിയില മൂടിക്കിടക്കുന്നു, അല്ലെ?
വിരഹം... കൊള്ളാം.
അര്‍ത്ഥവത്തായ വരികള്‍
ReplyDeleteആശംസകള്‍
നല്ല ഭാവന.. അർത്ഥം നിറഞ്ഞ വരികൾ.. കവേ.. നിനക്കെന്റെ നമോ വാകം..വിഷു ആശംസകൾ നേരുന്നു
ReplyDeleteആശംസകൾ
ReplyDeleteഈ കാറ്റിന് നിന്റെ മണമാണ് !
ReplyDeleteഏകാന്തതയ്ക്കുമെലെ നിന്റെ ഓര്‍മ്മക്കാറ്റു
ആഞ്ഞു വീശുമ്പോള്‍ ,
അടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും ,
ഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം ...
കവിത നന്നായി...അർത്ഥവത്തായ എന്നാൽ ലളിതമായ വരികൾ
ആശംസകൾ
വളരെ നല്ല വരികള്‍. കൂടുതല്‍ പ്രതീക്ഷിക്കുന്നു സതീശന്‍.
ReplyDeleteഉയര്‍ത്തെഴുനേറ്റു പോകുന്ന
ReplyDeleteസ്വപ്നങ്ങളുടെ ചുവപ്പ് .....വരികൾ കൊള്ളാം.
വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത് വെറും പ്രശംസയുമല്ല. സൌന്ദര്യം വഴിയുന്ന വരികള്‍... തീവ്രം..! ഇനിയുമുണ്ടാവട്ടെ ഇത് പോലെ കവിതകള്‍..
ReplyDeleteസ്നേഹപൂര്‍വ്വം...
സമര്‍പ്പണമാണ് ഈ വരികള്‍ ഇഷ്ടങ്ങളോടുള്ള സമര്‍പ്പണം
ReplyDeleteമനോഹരമായ വാക്കുകള്‍, നട്ടെല്ലുള്ള വരികള്‍!
ReplyDeleteനല്ല പ്രാസത്തില്‍ പാടാന്‍ പറ്റുന്ന അര്‍ത്ഥസംബുഷ്ടമായ കവിത,
ആശംസകള്‍ സുഹൃത്തെ,
Nice work.
ReplyDeletewelcome to my blog
blosomdreams.blogspot.com
comment,follow and support me
എത്ര പെയ്താലും ഒലിച്ചുപോയാലും ഓര്‍മ്മയില്‍ നിന്ന് വേര്‍പെടാത്തത്...
ReplyDeleteനന്നായിരിക്കുന്നു.
.ലളിതം ..സുന്ദരം.. ലളിതമായ വരിയിലൂടെ ആശയം പറഞ്ഞിരിക്കുന്നു..എനിക്കിഷ്ടമായി ...ആശംസകള്‍..
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു
ReplyDeleteവായിച്ചവര്‍ക്കും അഭിപ്രായം കുറിച്ചവര്‍ക്കും ഒരുപാട് നന്ദി ...
ReplyDeleteഓര്‍മ്മകുടീരം.. മനോഹരം..
ReplyDeleteഎല്ലാമൊലിച്ച് പോവുമ്പഴും നമുക്കടിവേരുകളിൽ ശക്തിയൂന്നി പിടിച്ച് നില്ക്കാം. ആശംസകൾ.
ReplyDeleteഇന്നലെ നനഞ്ഞ മഴയ്ക്ക്
ReplyDeleteനിന്റെ മിഴിനീര്‍ ഉപ്പ്...
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു....
striking line wonderful
ഒരുപാടു പെയ്തൊലിച്ചിട്ടും -
ReplyDeleteഒന്നും ഒഴുകിപ്പോകാതെ ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു...
കവിത ഇഷ്ട്ടപ്പെട്ടു
ReplyDeleteആശംസകള്‍നേരുന്നു.
തകര്‍ത്തു മാഷേ..
ReplyDeletenannayittudu ee varikal.....
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഇവിടെ എന്നെ വായിക്കുക
http://admadalangal.blogspot.com/
കവിത കുഞ്ഞെങ്കിലും അര്‍ഥസമ്പുഷ്ടം
ReplyDeleteനന്ദി ആശംസകള്‍.