add

Monday, August 20, 2012

നിഴലുകള്‍ ബാക്കിവയ്ക്കുന്നത് .

ഇരുട്ടില്‍ കൂട് വിട്ടിറങ്ങാറുണ്ട് -
ചില നിഴലുകള്‍ .
വെളിച്ചത്തില്‍ കൂടെ നടന്നതിനെ പഴിച്ച്‌ .
മദ്യശാലകളില്‍ ,ചൂതാട്ട കേന്ദ്രങ്ങളില്‍ ,
ഒത്തുചേരാറുണ്ട്..
വിപ്ലവം പറയാറുണ്ട് ,
പ്രണയത്തില്‍ വിങ്ങാറുണ്ട് ,
ചില നിഴലുകള്‍ .

നടന്നു തീര്‍ത്ത വഴികളുടെ
നോവുകള്‍ പറഞ്ഞു ,
നെഞ്ചിലെരിയുന്ന -
സങ്കടത്തീ തുറന്നുകാട്ടി ,
പരസ്പരം തലതല്ലി കരയാറുണ്ട് -
ചില നിഴലുകള്‍ .

കൈകള്‍ കൂട്ടിപിടിച്ചു ,
പിരിഞ്ഞു പോകില്ലെന്ന് -
കള്ളം പറയാറുണ്ട് .
രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
നിഴല്‍ ബന്ധങ്ങളില്‍-
ആത്മാവിന്റെ കയ്യൊപ്പ്
ചാര്‍ത്താറുണ്ട്...

എങ്കിലും
വെളിച്ചം വരുമ്പോള്‍
പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
വീണ്ടും നിഴല്‍ ജന്മങ്ങള്‍ .

38 comments:

  1. "എങ്കിലും
    വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍ ....."
    ________ഇത്രയേയുള്ളു നിഴലുകളുടെ അസ്തിത്വം!വെളിച്ചം അതല്ലേ എല്ലാം.ആശംസകള്‍ പ്രിയ സതീഷ്.

    ReplyDelete
  2. കൈകള്‍ കൂട്ടിപിടിച്ചു ,
    പിരിഞ്ഞു പോകില്ലെന്ന് -
    കള്ളം പറയാറുണ്ട് .
    രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
    നിഴല്‍ ബന്ധങ്ങളില്‍-
    ആത്മാവിന്റെ കയ്യൊപ്പ്
    ചാര്‍ത്താറുണ്ട്...

    എങ്കിലും
    വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍ .

    വളരെ ഇഷ്ടമായി സ്നേഹാശംസകള്‍ .....

    ReplyDelete
  3. കേന്ത്രങ്ങളില്‍
    നെഞ്ഞിലെരിയുന്ന
    ?????

    കേന്ദ്രം
    നെഞ്ച്
    തീരെ ശ്രദ്ധയില്ലാണ്ടായിരിക്കുന്നു...
    എന്നെ കൊണ്ട് എന്തെങ്കിലും പറയിക്കുന്നതിനു മുൻപ് തെറ്റു തിരുത്തുക..


    നന്നായിരിക്കുന്നു .. ആശംസകൾ നേരുന്നു

    ReplyDelete
  4. കവിത നന്നായി

    ReplyDelete
  5. നിഴല്‍
    നിജം

    ReplyDelete
  6. കവിത ഇഷ്ടപ്പെട്ടു.....

    ReplyDelete
  7. കവിത നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  8. കവിത നന്നായി
    ആശംസകള്‍

    ReplyDelete
  9. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  10. അന്ധമായി പിന്തുടരുമ്പോള്‍ നമ്മളും നിഴലുകളാവുന്നു ,
    വെളിച്ചത്തില്‍ മൌനം കെട്ടിയ നാവും ഉയരാത്ത കൈകളുമായി...
    വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി ...

    ReplyDelete
  11. നന്നായിരിക്കുന്നു ട്ടോ .
    മനോഹരം .
    ആശംസകള്‍

    ReplyDelete
  12. നല്ല കവിത...നിയ്ക്കും ഇഷ്ടമായി...ആശംസകൾ...!

    ReplyDelete
  13. നിഴല്‍ എപ്പോഴും കുടെയുണ്ടെന്നത് തോന്നല്‍ മാത്രമാണ്. വെളിച്ചമാണ് എപ്പോഴും സത്യം. വെളിച്ചത്തെ പ്രണയിക്കാം, നമുക്കിനി... നിഴല്‍ പിന്നില്‍ നില്‍ക്കട്ടെ... ആശംസകള്‍...

    ReplyDelete

  14. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

    ReplyDelete
  15. ഇഷ്ടപ്പെട്ടു സതീശാ..

    ReplyDelete
  16. എങ്കിലും
    വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍ .


    കവിത നന്നായി..


    ReplyDelete
  17. കൈകള്‍ കൂട്ടിപിടിച്ചു ,
    പിരിഞ്ഞു പോകില്ലെന്ന് -
    കള്ളം പറയാറുണ്ട് .
    രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
    നിഴല്‍ ബന്ധങ്ങളില്‍-
    ആത്മാവിന്റെ കയ്യൊപ്പ്
    ചാര്‍ത്താറുണ്ട്..
    എങ്കിലും
    വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍ .... " സുന്ദരം സഖേ " ..
    മറ്റെന്തു പറയണം ...

    ReplyDelete
  18. കവിത നന്നായിരിക്കുന്നു..

    ReplyDelete
  19. നിഴൽജന്മങ്ങളുടെ ചിത്രം, വെളിച്ചത്തിൽ അവയുടെ ചിതറുന്ന അസ്തിത്വം, ഒക്കെയും നന്നായി അവതരിപ്പിക്കുന്ന കവിത. ഇതിലെ ബിംബങ്ങൾ ശ്രദ്ധേയം.

    ReplyDelete
  20. നടന്നു തീര്‍ത്ത വഴികളുടെ
    നോവുകള്‍ പറഞ്ഞു ,
    നെഞ്ചിലെരിയുന്ന -
    സങ്കടത്തീ തുറന്നുകാട്ടി ,
    പരസ്പരം തലതല്ലി കരയാറുണ്ട് -
    ചില നിഴലുകള്‍ .

    വരികള്‍ ഇഷ്ട്ടായി

    ReplyDelete
  21. അഭിനയക്കാരുടെ ലോകത്ത് നേരിന്റെ ഭാഷയിൽ സതീശൻ പറയുന്നു.ഹൃദയത്തിൽ തൊടാൻ സതീശനറിയാം.അങ്ങിനെ തന്നെ മുന്നോട്ടു പോകട്ടെ.നിഴലുകളെ ഓർക്കാൻ സതീശന്മാരുണ്ടാകട്ടെ.
    ആശംസകൾ
    ഉണ്ണികൃഷ്ണൻ

    ReplyDelete
  22. വരവിനും വായനയ്ക്കും എല്ലാവര്ക്കും നന്ദി ..
    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....

    ReplyDelete
  23. കൈകള്‍ കൂട്ടിപിടിച്ചു ,
    പിരിഞ്ഞു പോകില്ലെന്ന് -
    കള്ളം പറയാറുണ്ട് .
    രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
    നിഴല്‍ ബന്ധങ്ങളില്‍-
    ആത്മാവിന്റെ കയ്യൊപ്പ്
    ചാര്‍ത്താറുണ്ട്...

    എങ്കിലും
    വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍ .
    ............. :)
    സത്യം സതീശാ...
    ഒരുപാട് ഇഷ്ടായി...
    ആശംസകള്‍..

    ReplyDelete
  24. നെഞ്ചിലെരിയുന്ന -
    സങ്കടത്തീ തുറന്നുകാട്ടി ,
    പരസ്പരം തലതല്ലി കരയാറുണ്ട് -
    ചില നിഴലുകള്‍ .

    കൊള്ളാം

    ReplyDelete
  25. കൈകള്‍ കൂട്ടിപിടിച്ചു ,
    പിരിഞ്ഞു പോകില്ലെന്ന് -
    കള്ളം പറയാറുണ്ട് .
    രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
    നിഴല്‍ ബന്ധങ്ങളില്‍-
    ആത്മാവിന്റെ കയ്യൊപ്പ്
    ചാര്‍ത്താറുണ്ട്...
    evidennu varunnu satheesetta ithokke
    adipoli

    ReplyDelete
  26. വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍

    നന്നായിട്ടുണ്ട് .... ആശംസകള്‍

    ReplyDelete
  27. എങ്കിലും
    വെളിച്ചം വരുമ്പോള്‍
    പിന്തുടരാന്‍ വിധിക്കപ്പെട്ട്‌
    വീണ്ടും നിഴല്‍ ജന്മങ്ങള്‍ .

    നന്നായിരിക്കുന്നു, ആശംസകള്‍!!

    ReplyDelete
  28. കൈകള്‍ കൂട്ടിപിടിച്ചു ,
    പിരിഞ്ഞു പോകില്ലെന്ന് -
    കള്ളം പറയാറുണ്ട് .

    നല്ല വരികള്‍..
    ആശംസകള്‍..

    ReplyDelete
  29. രക്തബന്ധങ്ങള്‍ക്കപ്പുറത്തെ
    നിഴല്‍ ബന്ധങ്ങളില്‍-
    ആത്മാവിന്റെ കയ്യൊപ്പ്
    ചാര്‍ത്താറുണ്ട്...

    What a great poem....congrats friend..! Excellent writing..God bless!

    ReplyDelete
  30. നന്നായിട്ടുണ്ട്

    ReplyDelete
  31. നന്നായിട്ടുണ്ട്

    ReplyDelete
  32. കവിത നന്നായിട്ടുണ്ട് 👌👌

    ReplyDelete
  33. ബ്ലോഗ് ക്റിയയേറ്റ് ചയ്യുനനതെങ്ങിനയാണ്?

    ReplyDelete
    Replies
    1. http://indradhanuss.blogspot.com/ - ഇത് നോക്കൂ

      Delete