add

Monday, September 24, 2012

കരളു തിന്നുന്ന പക്ഷി.


കരളു തിന്നുന്ന പക്ഷീ ,
എനിയൊരല്പം വിശ്രമം..
ഒറ്റുകാരന്റെ തീരാതടവറയ്ക്ക് ,
ഭ്രൂണത്തില്‍ പൊലിഞ്ഞ
ഏറ്റു പറച്ചിലുകള്‍ക്ക് ,
എനിയൊരല്പം വിശ്രമം..

നെഞ്ചിലെന്നുമിടിവെട്ടുമ്പോള്‍,
അമ്മക്കണ്ണിലെ തീരാമഴയില്‍ -
അച്ഛന്‍ കുതിരുമ്പോള്‍ .
പെങ്ങളുടെ നോവുകളെ -
മൌനം പുതപ്പിക്കുമ്പോള്‍ ,
എനിക്ക് പേറ്റുനോവ് .!
കരളു തിന്നുന്ന പക്ഷീ ...


ഇനിയെന്റെ ജന്മങ്ങള്‍
അല്പായുസ്സുകളായി .!
പൂവില്‍ മുത്തുന പൂമ്പാറ്റയായി ,
തീതിന്നുന്ന മഴപ്പാറ്റയായി,
പങ്കുവെയ്ക്കാത്ത പൊതിച്ചോറുകളായി ...
ഇനിയെന്റെ ജന്മങ്ങള്‍ അല്പായുസ്സുകളായി . ......

21 comments:

  1. ഇനിയെന്റെ ജന്മങ്ങള്‍
    അല്പായുസ്സുകളായി .!
    പൂവില്‍ മുത്തുന പൂബാറ്റയായി ,
    തീതിന്നുന്ന മഴപ്പാറ്റയായി,
    പങ്കുവെയ്ക്കാത്ത പൊതിച്ചോറുകളായി ...
    ഇനിയെന്റെ ജന്മങ്ങള്‍ അല്പായുസ്സുകളായി .

    ReplyDelete
    Replies
    1. ishttappettu sathesetta........... ishttayi orupadu

      Delete
  2. എന്തു പറ്റി,പ്രിയ സതീഷ്‌ ?കുറേ ആയി കണ്ടിട്ട് !വേദനകള്‍ ചാലിട്ടൊഴുകുന്ന വരികള്‍ വല്ലാത്ത നീറ്റല്‍ !!ഒറ്റുകാരനും,ഭ്രൂണത്തില്‍ പൊലിഞ്ഞ സ്വപ്നങ്ങളും,അമ്മക്കണ്ണിലെ തീരാമഴയില്‍ അച്ഛന്‍ കുതിരുമ്പോള്‍ ഇടിവെട്ടുന്ന നെഞ്ചകവും ....ഹോ വല്ലാത്ത ചിത്രങ്ങള്‍!കവിതക്ക്‌ മുമ്പില്‍ അഞ്ജലി കൂപ്പട്ടെ!

    ReplyDelete
    Replies
    1. കുറച്ചു തിരക്കില്‍ പെട്ട് പോയി മാഷെ ..
      നന്ദി ,സ്നേഹം ..

      Delete
  3. കരള് തിന്നുന്ന പക്ഷി...വേദനയുടെ ആഴം വ്യക്തമാക്കുന്ന വരികള്‍

    ReplyDelete
  4. കരളിൽ തറയ്ക്കുന്ന വാക്കുകൾ ജീവിതനൊമ്പരത്തിന്റെ കറുത്ത ലോകത്തെത്തിക്കുന്നു. കവിത, ശക്തവും, മൂർച്ചയുള്ളതും.

    ReplyDelete
  5. ഉളളില്‍ ശോകം ഉണര്‍ത്തും വരികള്‍.
    ആശംസകള്‍

    ReplyDelete
  6. മനസ്സില്‍ തട്ടുന്ന തീക്ഷ്ണമായ വരികള്‍ .... പൂബാറ്റയെ പൂമ്പാറ്റ എന്ന് തിരുത്തുമല്ലോ.

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് ..നന്ദി .

      Delete
  7. വരികള്‍ പിടിച്ചിരുത്തുന്നു സതീശ്, നോവുകളുടെ ഒരു ഇരുണ്ടഗോളത്തില്‍.

    ReplyDelete
  8. മനസിലെ ശോകം വരികളില്‍ കാണാം. ശോകകൂടാരത്തില്‍ നിന്നും വേഗം പുറത്തു കടക്കുക. ഒരു മനോഹര ഭൂമി നിങ്ങളെ കാത്തിരിക്കുന്നു.

    ReplyDelete
  9. കൊത്തുന്നവര് ചുറ്റുമുണ്ടെങ്കിലും,
    ലിവറ് കൊത്തിപ്പറിയ്ക്കാന്‍ നീയായിട്ട് നിന്നുകൊടുക്കരുത് സതീശാ..!
    ഹാപ്പിയായിട്ടിരിക്ക്..!
    മുക്കിലെ തട്ടുകടേന്ന് ഒരു ലിവര്‍ ഫ്രൈയ്യും, പൊറോട്ടേം എന്റെ പറ്റില്‍ കഴിച്ചോട്ടാ..!

    ReplyDelete
    Replies
    1. മുക്കിലെ തട്ടുകടേലെ പറ്റ് ഇപ്പോഴും ഉണ്ടല്ലേ .:D
      നന്ദി പ്രഭേട്ട .

      Delete
  10. കലത്തിന്റെ ഒഴുക്കിൽ ചുറ്റും എല്ലാം കഴുക്കന്മാരാണ്, സ്വയം വേധനകൾ അടക്കിപിടിക്കുക
    നല്ല വരികൾ

    ReplyDelete
  11. ജീവിതം , നേരുകളുടെ വിഷാദമേഘം നിറക്കുമ്പൊള്‍ ..
    വിധികള്‍ , കരളു കൊത്തിപറിക്കുന്ന പക്ഷികളായീ
    ചാരെ വട്ടമിട്ട് പറക്കും ......
    നോവുകള്‍ നിലക്കാതെ .. മനസ്സ് വരികളിലേക്ക്
    പകര്‍ത്തി വയ്ക്കുമ്പൊള്‍ , മിഴിനീര്‍മുത്തുകള്‍
    വാക്കുകളേ കൊരുത്തു വയ്ക്കും .. പ്രീയ കൂട്ടുകാര ..

    ReplyDelete
  12. നന്നായിട്ടുണ്ട്.കവിത ആശ്വാസമാകട്ടെ.

    ReplyDelete
  13. ഇനിയെന്റെ ജന്മങ്ങള്‍
    അല്പായുസ്സുകളായി .!
    പൂവില്‍ മുത്തുന പൂമ്പാറ്റയായി ,
    തീതിന്നുന്ന മഴപ്പാറ്റയായി,
    പങ്കുവെയ്ക്കാത്ത പൊതിച്ചോറുകളായി ...
    ഇനിയെന്റെ ജന്മങ്ങള്‍ അല്പായുസ്സുകളായി . ..

    മനസ്സുകളെ പിടിച്ചിരുത്തുന്ന ചിന്തിപ്പിക്കുന്ന വേദനകള്‍ ആണ് സതീശന് പ്രിയം , മനസ്സില്‍ കുത്തി കേറുന്ന അവതരണം വാക്കുകള്‍ സ്നേഹാശംസകള്‍ സതീശാ

    ReplyDelete
  14. വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി ,സ്നേഹം .

    ReplyDelete
  15. കരളു തിന്നുന്ന പക്ഷീ ,
    ഇനിയൊരല്പം വിശ്രമം....

    കരളിനെ കൊത്തി വലിക്കുന്ന വരികള്‍ ...
    എനിക്ക് കഴിഞ്ഞില്ലല്ലോ ഇത് പോലൊന്നെഴുതാന്‍ ...

    ReplyDelete
  16. എനിയൊരല്പം = ഇനിയൊരല്പം
    മുത്തുന = മുത്തുന്ന
    ---------------------
    എന്താ സതീശാ …ആകെ ഒരു വിഷമം..?
    വരികൾ നന്നായിരിക്കുന്നു.. അല്ലേങ്കിലും താങ്കളുടെ വരികൾ എപ്പോഴും നല്ലതു തന്നെയാണ്
    ആശംസകൾ

    ReplyDelete
  17. ശോകം വെടിഞ്ഞു പുറത്തു കടക്കട്ടെ.

    ReplyDelete