add

Wednesday, October 10, 2012

കാണാകണക്കുകള്‍.


ചില കണക്കുകളുണ്ട് -
ഉത്തരങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍,
വീണ്ടും ചോദ്യങ്ങള്‍ ആരംഭിക്കുന്നവ ....

ഉറുമ്പുകളെപ്പോലെ-
വരിയായി,നിരയായി-
അവ തലച്ചോറിനെ അരിച്ചു തുടങ്ങും .
ഉത്തരങ്ങളില്‍-
ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാവും .
അപ്പോഴാണ് ,
ചുവന്ന കിഴക്കും പടിഞ്ഞാറും-
വേര്‍തിരിക്കാന്‍ കഴിയാതെ
വിഡ്ഢിയായി പോകുന്നത് -

"ചിന്നുമോള്‍ അമ്മയോട്
മന്ദബുദ്ധിക്കര്‍ത്ഥം ചോദിക്കുന്നത് !" .

ചില ചോദ്യങ്ങളുണ്ട്
ഉത്തരങ്ങള്‍ അനവധി ആണെങ്കിലും
കണക്കുകള്‍ ബാക്കിവെയ്ക്കുന്നവ .

വീണ്‍വാക്കുകളില്‍ ഓടുന്ന
ലോകത്തെ നോക്കി
നെഞ്ചിലെ ചുവപ്പുകാട്ടി ചിരിക്കുന്നവ .
കാതിലൊരു ചെമ്പരത്തിപൂവിന്റെ
നിഷ്കളങ്കതയില്‍ ചിനുങ്ങുന്നവ .

അപ്പോഴാണ് ചായക്കടയിലെ
ആള്‍ക്കൂട്ടം കുശുകുശുക്കുന്നത്‌
"പാവം അവനു ഭ്രാന്താണെന്ന് !" .

24 comments:

  1. ചില കണക്കു കൂട്ടലുകള്‍ തെറ്റുമ്പോഴാണ് ഭ്രാന്തനുണ്ടാവുന്നത് ..
    നല്ല വരികള്‍ .. ആശംസകള്‍...:)

    ReplyDelete
  2. നല്ല വരികള്‍...,,,സമൂഹം ആണ് ഭ്രാന്തന്‍ ആക്കുന്നത് ല്ലേ?

    ReplyDelete
  3. ചോദ്യവും ഉത്തരവും കണക്കും..... ആശയങ്ങളെ നന്നായി അമ്മാനമാടി. സതീശന്റെ കവിതകള്‍ക്ക്‌ നല്ല ഘനം വച്ച് വരുന്നുണ്ട്. ആശംസകള്‍!!!

    ReplyDelete
    Replies
    1. കുറെ ആയല്ലോ ഈ വഴി ഒക്കെ കണ്ടിട്ട് ..
      സന്തോഷം ഈ നല്ല വാക്കുകള്‍ക്ക് .

      Delete
  4. അങ്ങനെ ഒരു ഭ്രാന്തന്‍ ജനിച്ചു

    ReplyDelete
  5. ഉത്തരങ്ങള്‍ ഒരുപാടുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവനാണ് ഭ്രാന്തന്‍, അല്ലെ? നല്ല നിരീക്ഷണം.
    നല്ല കവിത, ആശയത്തിലും അവതരണത്തിലും.

    ReplyDelete
  6. @Shaleer Ali
    @ആചാര്യന്‍
    @റോസാപൂക്കള്‍

    :വായനക്കും അഭിപ്രായത്തിനും നന്ദി ,സ്നേഹം .

    ReplyDelete
  7. സൈബർ സ്പേസിലൂടെ മികവാർന്ന കവിതകൾ പങ്കുവെക്കപ്പെടുന്നു....

    ReplyDelete
  8. അര്‍ത്ഥം നിറഞ്ഞ വരികള്‍
    ആശംസകള്‍

    ReplyDelete
  9. ചില കണക്കുകളുണ്ട് -
    ഉത്തരങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍,
    വീണ്ടും ചോദ്യങ്ങള്‍ ആരംഭിക്കുന്നവ ....

    അതെ സതീശാ ചിലത് എത്ര കഴിഞ്ഞാലും ഉത്തരം കിട്ടില്ല

    ReplyDelete
  10. ഉത്തരങ്ങള്‍ കിട്ടാത്ത കണക്കുകള്‍
    നന്നായി.

    ReplyDelete
  11. ആശംസകൾ...നിയ്ക്കും ഇഷ്ടായി...!

    ReplyDelete
  12. കണക്കുകള്‍ ഇങ്ങിനെയാണ് ..ചിലപ്പോള്‍ ഉത്തരം മുട്ടും.നല്ല വരികള്‍

    ReplyDelete
  13. നന്നായി, വരികൾ

    ReplyDelete
  14. "പാവം അവനു ഭ്രാന്താണ്"
    നന്നായിരിക്കുന്നു

    ReplyDelete
  15. good .... Satheeshaa..big saloottu...

    ReplyDelete
  16. ചില കണക്കുകള്‍ എനിക്കും മനസ്സിലായില്ല ....ആശംസകള്‍

    ReplyDelete
  17. എന്തിനും ഏതിനും ഉത്തരമുള്ളവന്‍ ..
    മന്ദബുദ്ധിക്കു സമമെന്ന് ...
    അവന്റെ ഉത്തരങ്ങളില്‍ വാ പൊളിച്ചിരിക്കുന്നവരും ..
    ആ ഉത്തരങ്ങളില്‍ ചോദ്യങ്ങള്‍ കണ്ടെത്തീ
    ലോകത്തിന്റെ വീണ്‍ വാക്കുകളില്‍ വീണു പൊകാതെ
    ആവര്‍ത്തിക്കുന്ന ചോദ്യങ്ങളുമായീ മനസ്സിനേ
    അസ്വസ്ത്ഥമാക്കുന്ന അവന്‍ തന്നെ ഭ്രാന്തന്‍ ..
    നിരീക്ഷണങ്ങളില്‍ , എതിര്‍ ദിശയില്‍ , സഞ്ചരിക്കുന്നവന്
    ചാര്‍ത്തി കൊടുക്കേണ്ട ഒന്നു തന്നെയീ പേര് ...
    നല്ല ചിന്ത സഖേ ...

    ReplyDelete
  18. വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി ..
    സ്നേഹത്തോടെ ..

    ReplyDelete
  19. സമൂഹം അങ്ങിനെയാണ് തനിയാവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും.

    ReplyDelete