add

Monday, October 22, 2012

മുറിക്കവിതകൾ 6


1) .'അടക്കം പറഞ്ഞത് '

ജാലകത്തിനപ്പുറം ഇപ്പോഴും
മഞ്ഞ പൂക്കള്‍ വിരിയാറുണ്ട് .
പക്ഷെ സ്വപ്നങ്ങളില്‍ കൂടെ -
നമ്മള്‍ കൂട്ടിമുട്ടാത്തതെന്തേ .??
കിതപ്പുകളില്‍ കൂടെ -
കൊതിച്ചു പോവാത്തതെന്തേ.?
എങ്കിലും ഇടയ്ക്കു ,
സൂര്യകാന്തി പൂക്കള്‍ അടക്കം പറയാറുണ്ട് ,
നമ്മള്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്നെന്നു ....

2).വഴിവക്കിലെ അപരിചിതര്‍

പ്രിയേ ,
തീര്‍ച്ചയായും നമ്മള്‍ വീണ്ടും-
കണ്ടുമുട്ടും .
അപ്പോള്‍ ഓര്‍മ്മകള്‍ ,
മടുത്തു തിരിഞ്ഞു നടന്നിരിക്കും .
നമ്മള്‍ പഴയതുപോലെ തീര്‍ത്തും-
അപരിചിതരായിരിക്കും .


3).മണം

എന്റെ കവിതകള്‍ അവള്‍ക്കിഷ്ടമാണത്രെ .!
ഹൃദയം നുറുങ്ങിപ്പിറക്കുന്നവയൊക്കെ
അവള്‍ക്കു പണ്ടും ഇഷ്ടമായിരുന്നല്ലോ ..
എങ്കിലും പറഞ്ഞു
"ചോര മണക്കും "

4).പശ്ചാത്താപം

ഒരു വാക്കും പറയാതെ ,
ഒരു തേങ്ങലിന്റെ ആഴത്തില്‍ ,
നീ മറഞ്ഞു പോകുമെന്നറിയാഞ്ഞിട്ടല്ല .
പക്ഷെ
നിന്നില്‍ വേരാഴ്ത്തി ഊര്‍ജം തേടുന്നത് കൊണ്ട് മാത്രം ....

27 comments:

  1. ഏറ്റവും വലിയ വേദന വിരഹം തന്നെയാ.....
    ആശംസകള്‍...

    എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു.......

    ReplyDelete
  2. അടക്കം പറഞ്ഞ വഴിവക്കിലെ അപരിചിതര്‍ മണക്കുന്ന പശ്ചാത്താപം

    ReplyDelete
  3. പൂമരം കവിതകള്‍ പൊഴിക്കുന്നു
    സുഗന്ധമുള്ളവ തന്നെ

    ReplyDelete
  4. വീണ്ടും വായിപ്പിക്കുന്ന വരികള്‍..

    ReplyDelete
  5. വരികളില്‍ വിരഹവേദനകളുടെ അടക്കംപറച്ചില്‍ ...

    ReplyDelete
  6. വളരെ നന്നായി എഴുതി
    നല്ല ആഴമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  7. മനോഹരമായ വരികള്‍..
    വിരഹം നിറഞ്ഞ വരികള്‍..

    ReplyDelete
  8. പ്രിയേ ,
    തീര്‍ച്ചയായും നമ്മള്‍ വീണ്ടും-
    കണ്ടുമുട്ടും .
    അപ്പോള്‍ ഓര്‍മ്മകള്‍ ,
    മടുത്തു തിരിഞ്ഞു നടന്നിരിക്കും .
    നമ്മള്‍ പഴയതുപോലെ തീര്‍ത്തും-
    അപരിചിതരായിരിക്കും .

    ഇത് നന്നായി ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete
  9. ഒരു വാക്കും പറയാതെ ,
    ഒരു തേങ്ങലിന്റെ ആഴത്തില്‍ ,
    നീ മറഞ്ഞു പോകുമെന്നറിയാഞ്ഞിട്ടല്ല .
    പക്ഷെ
    നിന്നില്‍ വേരാഴ്ത്തി ഊര്‍ജം തേടുന്നത് കൊണ്ട് മാത്രം ....

    ഇനിയും കവിതകള്‍ പൂത്തു വിടരട്ടെ ഈ പൂമരച്ചില്ലയില്‍

    ReplyDelete
  10. നേരിന്റെ നോവും നെഞ്ചിലെ തീയും വായിക്കാനവുന്നു.....

    ReplyDelete
  11. മഞ്ഞപ്പൂക്കള്‍ ഇപ്പഴും വിരിയുന്നു. നമ്മള്‍ സ്വപ്നത്തില്‍ പോലും കണ്ടുമുട്ടുന്നില്ല. വിരഹത്തെ മനോഹരമായി ഈ വരികളില്‍ കോറി വരച്ചിട്ടിരിക്കുന്നു. ഉള്ളില്‍ തട്ടുന്ന വരികള്‍ .....

    ReplyDelete
  12. എഴുതുന്നിടത്തോളം നന്നായി,പക്ഷേ മനസ്സ് നിറയുന്നില്ല.മനസ്സൊന്നു തുളുമ്പട്ടെ വരുന്ന കവിതകളിൽ....

    ReplyDelete
    Replies
    1. "ആളിക്കത്തുന്നതു എന്റെ സ്വപ്നങ്ങള്‍തന്നെയാണു എന്നിട്ടും എന്റെ കവിത ചുട്ടുപഴുക്കുന്നില്ല"
      നന്ദി രമേഷേട്ടാ .

      Delete
    2. ഇല്ല സതീശൻ,തീർച്ചയായും സതീശന് അതു കഴിയും.ഞാൻ കാത്തിരിക്കുന്നു...

      Delete
  13. നന്നായി കവിത.

    ReplyDelete
  14. പ്രിയരേ എല്ലാവര്‍ക്കും നന്ദി സ്നേഹം ..

    ReplyDelete
  15. നല്ല കവിത... വിരഹമാണ് ഏറ്റവും കൂടുതല്‍ നമ്മളെ വേദനിപ്പിക്കുക....

    ReplyDelete
  16. പ്രിയപ്പെട്ട സതീശന്‍, എല്ലാം വളരെ നന്നായി.

    ReplyDelete
  17. പ്രിയപ്പെട്ട സതീശന്‍, എല്ലാം വളരെ നന്നായി.

    ReplyDelete
  18. നിന്നില്‍ വേരാഴ്ത്തി ഊര്‍ജം തേടുന്നത് കൊണ്ട് മാത്രം ....
    അതിലൊരു സ്വാര്‍ത്ഥതയുടെ മണം!
    നന്നായിരിക്കുന്നു, പൂമരം ഇനിയും വളരട്ടെ!
    ആശംസകള്‍!

    ReplyDelete
  19. മനസ്സില്‍ തട്ടിയ വരികള്‍ സതീഷേ... ആശംസകള്‍...

    ReplyDelete
  20. പ്രിയ സതീഷ്‌ ഇഷ്ടായി എല്ലാ വരികളും....

    "എന്റെ കവിതകള്‍ അവള്‍ക്കിഷ്ടമാണത്രെ .!
    ഹൃദയം നുറുങ്ങിപ്പിറക്കുന്നവയൊക്കെ
    അവള്‍ക്കു പണ്ടും ഇഷ്ടമായിരുന്നല്ലോ ..
    എങ്കിലും പറഞ്ഞു
    "ചോര മണക്കും ""

    ReplyDelete
  21. മനസ്സില്‍ തട്ടി,
    നല്ല വരികള്‍..
    അതല്ലാതെ എന്തു പറയേണ്ടൂ..!!!

    ReplyDelete