add

Saturday, November 24, 2012

നാറാണത്ത്‌ .

മനസ്സിലേക്കു ദിനവും കല്ലുരുട്ടി
കയറ്റാറുണ്ട് ഒരു ഭ്രാന്തന്‍ .
വക്കുപൊട്ടിയ സൌഹൃദത്തിന്റെ ,
പ്രാണനുരുകുന്ന പ്രണയത്തിന്റെ ,
കവിളിലൊരു വിരല്‍ വാത്സല്യത്തിന്റെ ,
പിടയുന്ന പരിഭവങ്ങളുടെ ,
എണ്ണമില്ലാത്ത വികാരങ്ങളുടെ,
കല്ലുകള്‍ ഉരുണ്ടുരുണ്ട്‌ വഴി പോലെ
വാക്കുപോലെ വെളുത്തു പോയി ഞാന്‍ .!

അമ്മക്കയ്യാല്‍ ഒരുരുള ,അമ്മുന്റെ ഒരുമ്മ ,
നിന്റെ മിഴിയിലെ വസന്തം ,
അവനോടൊത്തൊരു സായാഹ്നം ,
ഇങ്ങനെ പുഞ്ചിരിയോടടുക്കുംബോഴാണ് -
സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ചാണ് -
താഴേക്കു തള്ളിവിട്ടു പൊട്ടിച്ചിരിക്കാറു.

21 comments:

  1. ഇങ്ങനെ പുഞ്ചിരിയോടടുക്കുംബോഴാണ് -
    സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ചാണ് -
    താഴേക്കു തള്ളിവിട്ടു പൊട്ടിച്ചിരിക്കാറു.

    ReplyDelete
  2. എവിടെയോ ഒരു വിരഹ നൊമ്പരക്കിളി വിതുമ്പുന്നുണ്ട്.വരികളുടെ നിഗൂഢ സിരകളില്‍ ,അകന്നകന്നു പോകുന്ന സ്നേഹ സ്വപ്നങ്ങളുടെ നേര്‍ത്ത സ്മിതത്തുടിപ്പുകളില്‍ ....
    ആശ്വാസമാണ് കവിതയുടെ തലോടല്‍ !

    ReplyDelete
  3. ആദ്യവരികൾ...അത് സത്യമാണ് 
    എല്ലാരുടെയും മനസ്സിൽ ആ ഭ്രാന്തനുണ്ട്!

    ReplyDelete
  4. പുഞ്ചിയോട് അടുക്കട്ടെ.

    ReplyDelete
  5. ജീവിതം എന്നും ദുരന്താത്മകമാണ്.

    ReplyDelete
  6. നന്നായിട്ടുണ്ടല്ലോ സതീശാ ..
    നീ തിരിച്ചു വന്നു ല്ലേ

    ReplyDelete
    Replies
    1. പുണ്യവാളന്‍ വിളിച്ചാല്‍ സതീശന് വരാതിരിക്കാന്‍ ആവുമോ ...
      കവിത ഇഷ്ടായി നിന്റെ മധുവേട്ടനു .....സ്നേഹാശംസകള്‍

      Delete
    2. @പൈമ :
      ചില തിരക്കുകള്‍ കൊണ്ടാണ് വിട്ടുനിന്നത് ,സ്നേഹം ,നന്ദി .

      @മധുവേട്ടാ
      ഓഫ്‌ലൈന്‍ ആയും എന്നെ ഓര്‍ക്കുന്നതിനു ,കാണാതാവുമ്പോള്‍ വിളിച്ചന്വേഷിക്കുന്നതിനു
      ഒരുപാടു നന്ദി ,സത്യം മധുവേട്ടന്‍ വിളിച്ചാല്‍ എനിക്ക് വരാതിരിക്കാന്‍ പറ്റില്ല .--

      Delete
  7. Between the cup and the lips.........

    ReplyDelete
  8. പ്രാണനുരുകുന്ന പ്രണയത്തിന്റെ വിരഹം തീര്‍ക്കുന്നു ഞാന്‍

    ReplyDelete
  9. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  10. അമ്മക്കയ്യാല്‍ ഒരുരുള ,അമ്മുന്റെ ഒരുമ്മ ,
    നിന്റെ മിഴിയിലെ വസന്തം ,
    അവനോടൊത്തൊരു സായാഹ്നം ,
    ഇങ്ങനെ പുഞ്ചിരിയോടടുക്കുംബോഴാണ് -
    സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ചാണ് -
    താഴേക്കു തള്ളിവിട്ടു പൊട്ടിച്ചിരിക്കാറു.

    വളരെ ശരിയാണ് സതീശൻ,ക്രൂരമാണ് ആ ചിരി.

    ReplyDelete
  11. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  12. എല്ലാ വരിയും അതിമനോഹരം സതീഷേ... ആശംസകള്‍ട്ടോ...

    ReplyDelete
  13. വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി ..
    സ്നേഹത്തോടെ ..

    ReplyDelete
  14. വരികള്‍ വേദനിപ്പിക്കുന്നുവെങ്കിലും.....ഇഷ്ടപ്പെട്ടു.

    ReplyDelete
  15. ഇങ്ങനെ പുഞ്ചിരിയോടടുക്കുംബോഴാണ് -
    സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ചാണ് -
    താഴേക്കു തള്ളിവിട്ടു പൊട്ടിച്ചിരിക്കാറു

    കൊള്ളാം, നന്നായിരിക്കുന്നു.

    ReplyDelete
  16. സാന്ത്വനത്തിന്റെ ഒരു ചാണ്‍ അകലെ വച്ച് താഴേക്കു തള്ളിവിട്ടു എല്ലാം തകർത്തുകളയും ആ ഭ്രന്തൻ.....

    നല്ല കവിത സതീഷ്.....

    ReplyDelete
  17. ഏറെയിഷ്ട്ടമായി ഈ ഭ്രാന്തന്‍ ചിന്തുകള്‍ .

    ReplyDelete