add

Wednesday, February 27, 2013

അകകാഴ്ച്ചകള്‍ .

മുളയ്ക്ക്കാത്ത മോഹങ്ങൾക്കു-
സ്വയം ചാടി മരിക്കാൻ,
നമ്മളിൽ ഒരു കിണർ
ഉറങ്ങുന്നുണ്ടാവണം.
അല്ലെങ്കിൽ,
ഒന്നു പേരു-
വിളിക്കുമ്പോഴേക്കും
ഏതു അടിയാഴത്തിൽ
നിന്നാണു-
ഇത്ര ഉച്ചത്തിൽ പ്രതിധ്വനിക്കുന്നതു.

മറന്നു പോകുന്ന മുഖങ്ങൾക്കു-
സ്വയം ചെന്നൊളിക്കാൻ,
നമ്മളിൽ ഒരു ഗുഹ
തുടിക്കുന്നുണ്ടാവണം.
അല്ലെങ്കിൽ ,
സാറ്റ്‌
വിളിച്ചിട്ടും ഒളിച്ചിരിക്കാൻ
മാത്രം-
എന്തു പിണക്കമാണു
നമ്മൾ തമ്മിൽ.

28 comments:

  1. അതെ ഉണ്ടാവണം ..കാണുമായിരിക്കും അല്ലെ ??

    ReplyDelete
    Replies
    1. എന്റെ അറിവില്‍ ഉണ്ട് ആതിരെ .

      Delete
  2. അകത്തെ കാഴ്ചകള്‍ അല്ലേ.
    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. സാറ്റ്‌ വിളിച്ചിട്ടും ഒളിച്ചിരിക്കാൻ മാത്രം-
    എന്തു പിണക്കമാണു നമ്മൾ തമ്മിൽ.?
    --
    നന്നായിരിക്കുന്നു അകകാഴ്ച
    ആശംസകൾ

    ReplyDelete
  4. നല്ല വരികള്‍...,...
    ഉള്ളിലെ ആഴങ്ങളില്‍ ഒളിച്ചിരിക്കുന്ന കാഴ്ചകള്‍...,..
    ആശംസകള്‍...

    ReplyDelete
  5. എല്ലാം മനസ്സിലൊതുക്കി ആഴങ്ങളില്‍ ഒളിച്ചിരിക്കാന്‍ വിധിക്കപ്പെട്ട നമ്മള്‍
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  6. എന്ത് പിണക്കമാണ് നമ്മള്‍ തമ്മില്‍....??

    ReplyDelete
    Replies
    1. "അറിയാത്തിടത്ത് നമ്മളുണ്ട്.
      പിരിഞ്ഞുപോകാന്‍ ആവാത്തവിധം
      അകന്നിട്ട്..!"
      നന്ദി അജിത്തേട്ടാ

      Delete
  7. മുളയ്ക്ക്കാത്ത മോഹങ്ങൾക്കു-
    സ്വയം ചാടി മരിക്കാൻ,
    നമ്മളിൽ ഒരു കിണർ
    ഉറങ്ങുന്നുണ്ടാവണം.

    മനോഹരം..!!

    ശുഭാശംസകൾ.....

    ReplyDelete
  8. കളളനേ ഞാന് കണ്ടു പിടിച്ചേ....

    ReplyDelete
  9. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി .. സ്നേഹം <3

    ReplyDelete
  10. കാവ്യബിംബങ്ങളുടെ പുതിയ പ്രയോഗങ്ങൾ - ഈ വരികൾ കുറിച്ച മനസ്സിന് നമസ്കാരം...

    ReplyDelete
  11. കൊള്ളാം നാളൊരു വായന നല്‍കി
    നല്ല വരികള്‍

    ReplyDelete
  12. നല്ല വരികള്‍

    ReplyDelete
  13. സ്റ്റൈലന്‍ വരികള്‍..

    ReplyDelete
  14. മറന്നു പോകുന്ന മുഖങ്ങൾക്കു-
    സ്വയം ചെന്നൊളിക്കാൻ,
    നമ്മളിൽ ഒരു ഗുഹ
    തുടിക്കുന്നുണ്ടാവണം. ..undaavanam.

    ReplyDelete
  15. നല്ല സുന്ദരനെഴുത്ത് :)

    ReplyDelete
  16. അകക്കാഴ്ചകള്‍ കിടിലന്‍ ....അഭിനന്ദനങ്ങള്‍ !

    ReplyDelete
  17. നല്ല വരികള്‍.

    ReplyDelete
  18. നന്നായിട്ടുണ്ട്

    ReplyDelete
  19. മറന്നു പോകാത്ത ചില മുഖങ്ങളൊളിപ്പിക്കാന്‌
    ഉള്ളിലൊരു ഗുഹയൊരുക്കാനാണ്‌ എന്റെ ശ്രമം ..
    സതീശന്‌ .. മനോഹരമായെഴുതി

    ReplyDelete
  20. മനോഹരമായിരിക്കുന്നു. നല്ല വരികള്‍.

    ReplyDelete
  21. മനോഹരം..!!


    താങ്കളിലെ കവി വളരുന്നതെനിക്ക് കാണാം..

    ഭാവുകങ്ങൾ..

    ReplyDelete
  22. http://www.enmalayalam.com/site/malayalam/topic/literature/category/poetry/2013/03/akakazhchakal-sathees-op

    ReplyDelete