1).
ഞാൻ നിനക്കായ് കരുതിയ
വളപ്പൊട്ടും,
നീ തരാൻ മറന്ന മഞ്ചാടിയും-
ഒരിക്കൽ കണ്ടുമുട്ടും ...
കൊടുക്കാനുണ്ടാവും രണ്ടിനും
കെട്ടിപ്പിടിച്ചൊരുമ്മ ...
2).
6B യിൽ നിന്നും 5C യിലേക്ക് ഒരു
ഒളികണ്ണിന്റെ ദൂരമല്ലേ പെണ്ണെ
എന്നിട്ടും
നിന്റെ കരളിലേക്ക് ഞാനെത്ര
കടലാസ്സു വിമാനം പറത്തി .
എന്റെ മനസ്സിലേക്ക് നീയെത്ര
കടലാസ്സു വഞ്ചി ഇറക്കി .
പക്ഷെ
എനിക്കിപ്പോഴും കേൾക്കാം
ഒരു പ്രകാശവർഷം
അകലെ നിന്നും നിന്റെ സ്വരം.
6B യിൽ നിന്നും 5C യിലേക്ക് ഒരു
ReplyDeleteഒളികണ്ണിന്റെ ദൂര0 .. wow ,, its so nostalgic ..
മായില്ല , കരളില്‍ പതിഞ്ഞതൊന്നും ..
ReplyDeleteഹൃദയം അതു ജനിക്കുമ്പൊഴും
മരിക്കുമ്പൊഴും ഒരെ രൂപമാകും
അതില്‍ വന്നു പതിക്കുന്ന മുഖങ്ങള്‍ ...!
നഷ്ടമായി പൊയതിന്റെ അവശേഷിപ്പുകള്‍-
ഒരിക്കല്‍ കണ്ണൊട് കണ്ണും , മനസ്സൊടും മനസ്സും മുട്ടും
അന്നു നിനക്ക് ഞാന്‍ കരുതിയതെല്ലം അവര്‍ പരസ്പരം പകരും ..
ഒരിക്കലും പതിഞ്ഞ് പൊകാത്ത നിന്റെ സ്വരം
കഴിഞ്ഞ ജന്മത്തിലെങ്കിലും എനിക്കിപ്പൊഴും അരികേ ..
പ്രണയത്തിന്റെ ചിതലരിക്കാത്ത ചിന്തകള്‍ സഖേ
എന്നിൽ നിന്ന് നിന്നിലേക്ക്.. നന്നായിട്ടുണ്ട്
ReplyDeleteഓര്‍മയിലെ ഈ ഓളങ്ങള്‍ വളരെ മൃദുലം
ReplyDeleteആശംസകള്‍ സഖേ
sweet poem friend!
ReplyDeletenice one
ReplyDeleteപൂമരം
ReplyDeleteനിറയെ സുഗന്ധമുള്ള പൂക്കള്‍ ഉണ്ട് ഈ പൂമരത്തില്‍ ..എന്നും ഇവിടെ വസന്തം നിറയട്ടെ
ReplyDeleteഓര്‍മ്മയിലൊരു പൂമരം....
ReplyDeleteആശംസകള്‍
വായിച്ച അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും സ്നേഹം <3
ReplyDeleteഎനിക്കിപ്പോഴും കേൾക്കാം
ReplyDeleteഒരു പ്രകാശവർഷം
അകലെ നിന്നും നിന്റെ സ്വരം. nice one dear !
അവയ്ക്ക് നിന്നെക്കുറിച്ചും എന്നെക്കുറിച്ചും പറയാന്‍ കുറെ പായാരങ്ങളും ഉണ്ടാവും
ReplyDeleteപ്രിയ സുഹൃത്തേ,നിനക്ക് കെട്ടിപ്പിടിച്ചൊരുമ്മ .....
ReplyDelete
ReplyDelete6B യും 5C യും..! രണ്ടുമൂന്നു ക്ലാസ്സും കൂടെ മുന്നോട്ടു പോകാര്‍ന്നു.
എന്തായാലും, എഴുത്ത് കിടു ആയിട്ടുണ്ട്രാ..!
പൂമരം ഇനിയും പൂത്തുലയട്ടെ, ആശംസകള്‍..
അധികദൂരം കുറഞ്ഞു വരട്ടെയെന്നു പ്രാര്‍ഥിക്കുന്നു.ആശംസള്‍ ....!
ReplyDeleteഅരെയും പേരെടുത്തു പറയുന്നില്ല.. എല്ലാവർക്കും ഒരുപാട് നന്ദി , സ്നേഹം .
ReplyDeleteഞാനാദ്യായിട്ടാണീ പൂമരതണലിൽ.. ഹൃദ്യം.. അല്ല അതിലപ്പുറം വാക്ക് കിട്ടുന്നില്ലാ.. ആശംസകൾ..
ReplyDeleteഈ ചിത്രം എടുത്തു അയച്ചുതന്ന പ്രേംജിത്തെട്ടന് ഒരുപാട് നന്ദി സ്നേഹം ..
ReplyDeleteതന്റെ വരികൾ ഓർമ്മിക്കപ്പെടുന്നത് തന്നെയാണ് ഓരോ എഴുത്തുകാരന്റെയും ഏറ്റവും വലിയ സന്തോഷവും അഗീകാരവും .. <3 ..
"സിന്ധുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെണ്ടുലം" എന്ന പ്രശസ്തമായ വരികളെ ഓര്‍മ്മിപ്പിച്ചു. :)
ReplyDeleteവളപ്പൊട്ടുകളുടേയും, മഞ്ചാടിക്കുരുക്കളുടേയും, കടലാസുവിമാനങ്ങളുടേയും പുതുമ നഷ്ടപ്പെടാത്ത പോലെ തോന്നി ഈ കവിത വായിച്ചപ്പോള്‍.....
ReplyDeleteഎനിക്കിപ്പോഴും കേൾക്കാം
ReplyDeleteഒരു പ്രകാശവർഷം
അകലെ നിന്നും നിന്റെ സ്വരം.
കരുതി വെച്ച മഞ്ചാടിയും, മയിൽപ്പീലിയുമിപ്പോഴുമെന്റെ കയ്യിൽ സഖേ..
ReplyDeleteഓർമയിലെ ....ചേർത്തു വെക്കലുകൾ ഇഷ്ടമായി
ReplyDelete6B യിൽ നിന്നും 5C യിലേക്ക് ഒരു
ReplyDeleteഒളികണ്ണിന്റെ ദൂരമല്ലേ പെണ്ണെ ....
നഷ്ടപ്പെട്ടു എന്ന് കരുതിയ കുട്ടിക്കാലത്തെ കണ്മുന്നിൽ കാട്ടിയതിനു ...നന്ദി .....
ആശംസകൾ .....