add

Sunday, June 2, 2013

മരങ്ങൾ കരയുന്നത് ..

എതോ ഒരു കിളിക്കൂടിന്റെ
ഓർമ്മയിൽ
ഒരു മരം ,
കരയുന്നുണ്ടിവിടെ...
പറന്നുപോയവയെക്കുറിച്ചു-
വഴികളോട്‌,
പുഴുവിനോട്‌,
സങ്കടം പറയുന്നുണ്ടു.

എനിക്കു കേൾക്കാം.
എന്റെ മാവെ ,
എന്റെ തേക്കെ,
എന്റെ തെങ്ങേ,
എന്നു ചങ്ങാതികളൊട്‌
അലമുറയിടുന്നുണ്ടു
ഒരു മരം ...

ഒറ്റപ്പെടലിലേക്കു
ചില്ലകൾ വളർത്തി,
ഓർമ്മകളിലേക്കു
വേരുകളാഴ്ത്തി,
ഇടയ്ക്കു അണപൊട്ടി-
പോകുന്നതാവാം
സങ്കടങ്ങൾ.

ഒരിലപൊഴിച്ചെല്ലാം
മറക്കുമ്പൊഴെക്കും
പൂവിട്ടിരിക്കും പിന്നെയും
ഓർമ്മകളുടെ വസന്തം..

മരങ്ങൾ കരയാറില്ലെന്നാരാണു-
പറഞ്ഞതു.?
ഒരൂഞ്ഞാലിന്റെ ഓർമ്മകൾ പൊലും
പൊട്ടിക്കരയിക്കാറുണ്ടു പലപ്പോഴും...

27 comments:

  1. ഒരിലപൊഴിച്ചെല്ലാം
    മറക്കുമ്പൊഴെക്കും
    പൂവിട്ടിരിക്കും പിന്നെയും
    ഓർമ്മകളുടെ വസന്തം..

    ReplyDelete
  2. "ഭൂമിയില്‍ ഒരില പൊട്ടിക്കുമ്പോള്‍ ആകാശത്ത് ആയിരം നക്ഷത്രങ്ങള്‍ പോഴിയിന്നു."-----------സെന്‍ കവിത

    നന്നായിയിട്ടുണ്ട്

    ReplyDelete
  3. ഒരിലപൊഴിച്ചെല്ലാം
    മറക്കുമ്പൊഴെക്കും
    പൂവിട്ടിരിക്കും പിന്നെയും
    ഓർമ്മകളുടെ വസന്തം..!
    പതിവുപോലെ, നല്ല എഴുത്ത്. ഇത്തവണ നഷ്ട്ടപ്രണയമല്ല, റൂട്ടു മാറ്റി പ്പിടിച്ചു( മരങ്ങള്‍ക്കും പ്രേമമുണ്ടാകും ഒന്നു ശ്രമിക്കൂന്നേ..:)..)

    ReplyDelete
    Replies
    1. :D.. sathyam ;)

      Delete
    2. നഷ്ടപ്രണയമോ .?,ഞാനോ .? അപവാദം ,അപവാദം...

      Delete
  4. watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
    http://alltvchannels.net/malayalam-channels

    ReplyDelete
  5. നല്ല കവിത
    ആശംസകൾ

    ReplyDelete
  6. ശരിയാ മരങ്ങളും കരയുന്നുണ്ടാവും

    ReplyDelete
  7. ഒരിലപൊഴിച്ചെല്ലാം
    മറക്കുമ്പൊഴെക്കും
    പൂവിട്ടിരിക്കും പിന്നെയും
    ഓർമ്മകളുടെ വസന്തം..

    GREAT...

    ReplyDelete
  8. ഒരൂഞ്ഞാലിന്റെ ഓർമ്മകൾ പൊലും
    പൊട്ടിക്കരയിക്കാറുണ്ടു പലപ്പോഴും...
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  9. ഒരൂഞ്ഞാലിന്റെ ഓർമ്മകൾ പോലും
    പൊട്ടിക്കരയിക്കാറുണ്ടു പലപ്പോഴും...

    നല്ല വരികള്‍

    ReplyDelete
  10. ഓരോ പഴുത്തില വീഴുമ്പോഴും ആ കരച്ചില്‍ നമുക്കു കേള്‍ക്കാമല്ലോ... ആശംസകള്‍...

    ReplyDelete
  11. മരങ്ങൾ സ്വപ്നം കാണുന്നു
    മനുഷ്യൻ വിറകൊള്ളിയ്ക്കാത്ത
    എന്നേയ്ക്കും കരുതാൻ
    കനിവിന്റെ ഒരു പൂക്കാലം.......

    കവിത നന്നായി സതീശൻ
    സസ്നേഹം
    രമേഷ്.

    ReplyDelete
    Replies
    1. രമേഷേട്ടനെ കണ്ടിട്ട് കുറച്ചായല്ലോ ..പുതിയ രചനകളും കാണാറില്ല ..തിരക്കിൽ പെട്ടോ .? സന്തോഷം ഈ വരവിനു .

      Delete
  12. ശരിയാണ് മരങ്ങളും കരയാറുണ്ട്... കിളിളുണരും മുന്‍പേ ..
    കണ്ണ് തുടച്ചു പുഞ്ചിരിപ്പുതപ്പെടുത്തു മൂടയാലാവാം
    ആരുമത് കാണാതെ പോവുന്നത്....


    ലളിതം സുന്ദരം... ആശംസകള്‍ സുഹൃത്തേ... :)

    ReplyDelete
  13. യ്യോ പണി പാളി ......

    കിളികളുണരും മുന്‍പേ എന്ന് വായിക്കാനപേക്ഷ ;)

    ReplyDelete
  14. നല്ല തണവുള്ള സുന്ദരമായ കവിത.. ആശംസകള്‍..

    ReplyDelete
  15. എല്ലാവരോടും ഇഷ്ടം ,നന്ദി ...:)

    ReplyDelete
  16.  താങ്കളുടെ എല്ലാ കവിതകളിലും ഉണ്ടാവും, അസൂയ ജനിപ്പിക്കുന്ന ചില വരികൾ.

    മരങ്ങൾ കരയാറില്ലെന്നാരാണു-
    പറഞ്ഞതു.?
    ഒരൂഞ്ഞാലിന്റെ ഓർമ്മകൾ പൊലും
    പൊട്ടിക്കരയിക്കാറുണ്ടു പലപ്പോഴും

    ബാക്കി വരികൾ മോശമെന്നല്ല കേട്ടോ..? BUT D ABOVE LINES HAUNTS ME MORE..

    സ്നേഹം..നന്ദി..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്കു നന്ദി സുഹൃത്തെ ..സ്നേഹത്തോടെ ..

      Delete
  17. മനോഹരമായിരിയ്ക്കുന്നു വരികള്‍ .....

    ReplyDelete
  18. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  19. മരങ്ങളുടെ രോദനം aksharangalil ആശംസകൾ

    ReplyDelete