പൂക്കാൻ മറന്നുപോയൊരു മാവ് ,
ഞെട്ടി ഉണർന്നു പൂക്കുന്നതുപോലെ ,
ഒരു നാൾ നമ്മളും പൂവിടും .
ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
കിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം അന്ന് .
ചിത്ര ശലഭങ്ങളുടെ ചിറകിലെ
ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് .
നെഞ്ചു പോള്ളിപ്പോയ മഴപ്പാറ്റകൾ
മണ്ണിലൊരു കൊട്ടാരം കെട്ടും .
കൂട്ടുകാരാ അന്നു നീ വേണം
കൂടെ ,
എന്റെ നെഞ്ചിലെ ചുവപ്പായി ..
ഞെട്ടി ഉണർന്നു പൂക്കുന്നതുപോലെ ,
ഒരു നാൾ നമ്മളും പൂവിടും .
ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
കിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം അന്ന് .
ചിത്ര ശലഭങ്ങളുടെ ചിറകിലെ
ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് .
നെഞ്ചു പോള്ളിപ്പോയ മഴപ്പാറ്റകൾ
മണ്ണിലൊരു കൊട്ടാരം കെട്ടും .
കൂട്ടുകാരാ അന്നു നീ വേണം
കൂടെ ,
എന്റെ നെഞ്ചിലെ ചുവപ്പായി ..
മഴവില്ല് മാഗസിനിൽ വായിക്കാത്ത കൂട്ടുകാർക്കായി .ഈ കവിത ഞാൻ തുഞ്ചൻപറമ്പിൽ ബ്ലോഗേഴ്സ് മീറ്റിൽ അവതരിപ്പിച്ചിരുന്നു .
ReplyDeleteഗൂഢാക്ഷരങ്ങള്‍
ReplyDeleteഅജിത്തേട്ടാ തിരുത്തിയിട്ടുണ്ട് ..സ്നേഹം
Deleteനാളെ നാളെ....
ReplyDeleteപ്രതീക്ഷകള്‍....
നല്ല വരികള്‍
ആശംസകള്‍
sweet..beautiful...
ReplyDeleteചിത്ര ശലഭങ്ങളുടെ ചിറകിലെ
ReplyDeleteഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് .
സതീശന്റെ ഒരു നല്ല പോസ്റ്റ് .
രസകരം .കാവ്യാത്മകം ..
നല്ല കവിതയ്ക്ക് ഒരു ഉമ്മ
സന്തോഷം :)
Deleteപുതുമയുള്ള ബിംബകല്‍പ്പനകള്‍
ReplyDeleteനല്ല വരികള്‍.....
ഒരു നാൾ നമ്മളും പൂവിടും
ReplyDeleteചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും....
പെരുമഴച്ചാട്ടങ്ങളിനിയുമുണ്ടാകട്ടെ,തപ്ത ഭൂമി തണുക്കട്ടെ,ഈ പുതുനാമ്പ് ഇനിയുമിനിയും തലയുയർത്തി നില്ക്കട്ടെ.ഭാവുകങ്ങൾ
രമേഷേട്ടാ സ്നേഹം <3
Deleteഒരു നാൾ നമ്മളും പൂവിടും .
ReplyDeleteചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
പൂവിടട്ടെ ,നല്ല വരികൾ
നല്ല കവിത..
ReplyDeleteനിറമില്ലാത്ത വിപ്ലവങ്ങൾ നിറങ്ങൾ പകര്ന്നു വിജയിക്കട്ടെ
ReplyDeleteവികാരമുള്ള അക്ഷരങ്ങൾ നോവ് തിന്നു പിറവി എടുക്കട്ടെ
ഒരു നാൾ
ReplyDeleteതങ്കപ്പേട്ടാ ,ഷെറിൻ ,പ്രദീപ്മാഷ് ,വിനീത , ഇലഞ്ഞിപ്പൂക്കൾ ,ബൈജു ,ഷാജു : സ്നേഹം പ്രിയരേ..നന്ദി . <3
ReplyDeleteഅന്നിതാലപിച്ചു കേട്ടപ്പോ മനസ്സങ്ങോട്ടു പോയി. ഒന്നൂടെ കേൾക്കാൻ, മനസ്സിരുത്തി വായിക്കാൻ, കൂടെ കൂടാൻ കിട്ടണമെന്നായി. പ്പോ വീണ്ടും വയിച്ചപ്പോ ഒരു ചെറു ദീർഘ ശ്വാസം. കാര്യമറിയിലാ എന്നാലും ഈ വരികളെന്നെ പിടിച്ചുവലിക്കുന്നു, എന്നെ എന്നിലേക്ക് തന്നെ. കവിതകളെ മനസ്സിലക്കാൻ കഴിയാറില്ലെങ്കിലും അവയുടെ ആകർഷണം അനുഭവിക്കാറുണ്ട്. ഇക്കവിതയിൽ എനിക്കവ ഇത്തിരി കൂടുതൽ ഫീൽ ചെയുന്നു.
ReplyDeleteആശംസകൾ. . .
സങ്കടം തോന്നുമെന്കിലും,നല്ല വരികള്‍
ReplyDeleteഒരു നാൾ നമ്മളും പൂവിടും .
ReplyDeleteചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
സങ്കടങ്ങൾ ഒലിച്ചു പോയതിനു ശേഷം,കൂട്ടുകാർ വരും,ധാരാളം.സങ്കടത്തിലൊപ്പം നിൽക്കാൻ,ചുമലു നൽകാൻ വിരളമായിരിക്കും.സതീശന് അങ്ങനെയുള്ള
കൂട്ടുകാർ ഉണ്ടാവട്ടെ,ഒരുപാട്.പതിവു പോലെ, വളരെ നല്ല കവിത.സ്നേഹത്തോടെ നിർത്തുന്നു.
ശുഭാശംസകൾ...
വളരെ മനോഹരമായ ബിംബകല്പനകൾ
ReplyDelete“..തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
ReplyDeleteകിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം ..” - കലക്കീടാ കുട്ടാ..!
ഒത്തിരിയാശംസകള്‍.
തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
ReplyDeleteകിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം അന്ന് .
ചിത്ര ശലഭങ്ങളുടെ ചിറകിലെ
ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് ..... വരികള്‍ക്ക് നിറ മിഴിവ്
കുറെ കാലമായി സതീശന്റെ ബ്ലോഗ്ഗില്‍ വന്നിട്ട്. നല്ല കവിതകള്‍ ഈ തൂലികയില്‍ നിന്നും ഇനിയും പിറവിയെടുക്കട്ടെ
ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ReplyDeleteഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
അങ്ങനെയെങ്കിൽ എത്ര നല്ലതാ...:)
nalla varikal
അർത്ഥ ഗാഭീര്യമാർന്ന വരികൾ
ReplyDeleteഇഷ്ടമായി കവിത.
ഇനിയും എഴുതുക
അറിയിക്കുക
ഇവിടെ ഒരു മന്ദത കാണുന്നു
നിർത്താതെ എഴുതുക
ആശംസകൾ
valare zakthamaya kavitha
ReplyDelete