സ്വപ്നങ്ങൾ കൊണ്ടു മേൽക്കൂര-
പണിതിട്ടും ,
ചില വീടുകൾ ചോരുന്നതെന്തേ .?
ഒരുപാട് ചേർന്ന് നിന്നിട്ടും -
ഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ .?
ഭിത്തിയിൽ
അപ്പു വരച്ച ആന
വിശന്നലറുന്നതും ,
അമ്മു വരച്ച പുഴ ,
വെറും വരയാവുന്നതും കണ്ടു -
വീട് ഒരുപാട് നെടുവീർപ്പിടും .
'ആരുമില്ലാത്തവർക്ക് ദൈവമുണ്ടെന്നു'
പറഞ്ഞു ,
'ആരുമില്ലാത്തവർക്ക് ആരുമില്ലാ'
എന്ന് കേൾക്കും .
വിശപ്പ് പൂത്ത വഴിയിലേക്ക് ,
വരുന്നവർക്കെല്ലാം
അടുത്ത ഒരു അവധി
വീട് കരുതിവെയ്ക്കും ,
തൊഴിലില്ലായ്മയെ പറ്റി ഉറക്കെ -
മുദ്രാവാക്യം വിളിച്ചുകൊണ്ടു
വീടുകളുടെ ഒരു വിപ്ലവ ജാഥ ,
വഴിയിലൂടെ കടന്നുപോകും .
വിശപ്പിന്റെ ,സങ്കടങ്ങളുടെ ,
പരാതികളുടെ ,
മഴ നനഞ്ഞു ,നനഞ്ഞു -
ഒരു തീവണ്ടി വരും ..
തീവണ്ടി വീടിനെ വിളിക്കുന്നത് പോലെ തോന്നും .
പല പ്രലോഭനങ്ങൾക്കപ്പുറമാണു
വീട് -
തീവണ്ടി ഒച്ചകളെ പ്രണയിക്കുന്നത് ..
വീട്ടിലേക്കുള്ള വഴി പാളങ്ങളിലേക്കു -
നീളുന്നത് .
പുറത്തു
തീവണ്ടി വീടിനെ
ഉമ്മവെയ്ക്കുംപോഴേക്കും
അകത്തു
കാമുകനെ സ്വപ്നം കാണുന്ന പെണ്കുട്ടി
ഞെട്ടി ഉണർന്നിരിക്കും.!
തീർച്ച ...!
പണിതിട്ടും ,
ചില വീടുകൾ ചോരുന്നതെന്തേ .?
ഒരുപാട് ചേർന്ന് നിന്നിട്ടും -
ഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ .?
ഭിത്തിയിൽ
അപ്പു വരച്ച ആന
വിശന്നലറുന്നതും ,
അമ്മു വരച്ച പുഴ ,
വെറും വരയാവുന്നതും കണ്ടു -
വീട് ഒരുപാട് നെടുവീർപ്പിടും .
'ആരുമില്ലാത്തവർക്ക് ദൈവമുണ്ടെന്നു'
പറഞ്ഞു ,
'ആരുമില്ലാത്തവർക്ക് ആരുമില്ലാ'
എന്ന് കേൾക്കും .
വിശപ്പ് പൂത്ത വഴിയിലേക്ക് ,
വരുന്നവർക്കെല്ലാം
അടുത്ത ഒരു അവധി
വീട് കരുതിവെയ്ക്കും ,
തൊഴിലില്ലായ്മയെ പറ്റി ഉറക്കെ -
മുദ്രാവാക്യം വിളിച്ചുകൊണ്ടു
വീടുകളുടെ ഒരു വിപ്ലവ ജാഥ ,
വഴിയിലൂടെ കടന്നുപോകും .
വിശപ്പിന്റെ ,സങ്കടങ്ങളുടെ ,
പരാതികളുടെ ,
മഴ നനഞ്ഞു ,നനഞ്ഞു -
ഒരു തീവണ്ടി വരും ..
തീവണ്ടി വീടിനെ വിളിക്കുന്നത് പോലെ തോന്നും .
പല പ്രലോഭനങ്ങൾക്കപ്പുറമാണു
വീട് -
തീവണ്ടി ഒച്ചകളെ പ്രണയിക്കുന്നത് ..
വീട്ടിലേക്കുള്ള വഴി പാളങ്ങളിലേക്കു -
നീളുന്നത് .
പുറത്തു
തീവണ്ടി വീടിനെ
ഉമ്മവെയ്ക്കുംപോഴേക്കും
അകത്തു
കാമുകനെ സ്വപ്നം കാണുന്ന പെണ്കുട്ടി
ഞെട്ടി ഉണർന്നിരിക്കും.!
തീർച്ച ...!
ബ്ലോഗിന്റെ ലോകത്തു എത്തിയിട്ട് രണ്ടുവര്ഷം പൂർത്തിയാവുന്നു .ഇത് എന്റെ അൻപതാമത്തെ പോസ്റ്റ് ..എല്ലാവരുടെയും സ്നേഹത്തിനു ,പ്രോത്സാഹനത്തിനു, സൌഹൃദങ്ങൾക്ക് ഒരുപാട് നന്ദി ..
ReplyDelete"ഒരുപാട് ചേർന്ന് നിന്നിട്ടും -
ReplyDeleteഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ?"
നല്ല വരികള്‍. ആശംസകള്‍
ആശംസകള്‍ !!!
ReplyDeleteall the best...
ReplyDelete"സ്വപ്നങ്ങൾ കൊണ്ടു മേൽക്കൂര-
ReplyDeleteപണിതിട്ടും ,
ചില വീടുകൾ ചോരുന്നതെന്തേ .?
ഒരുപാട് ചേർന്ന് നിന്നിട്ടും -
ഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ ."
കവിത വളരെ ഇഷ്ടമായി.... അന്‍പതാമത്തെ പോസ്റ്റിനു, പൂമരത്തില്‍ നിന്നും ഉതിര്‍ത്തെടുത്ത ഹൃദയപ്പൂക്കളാല്‍ ആശംസകള്‍.
പൂമരത്തില്‍ വിരിയുന്ന സ്വപ്നങ്ങളെല്ലാം പൂവണിയട്ടെ!
ReplyDeleteആശംസകള്‍
സ്വപ്നങ്ങളുടെ മേല്‍ക്കൂര ചോര്‍ന്നുതുടങ്ങുമ്പോള്‍ വീട്ടിലേക്കുള്ള വഴികള്‍ പാളങ്ങളിലേക്ക് നീളും. നല്ല കവിത.
ReplyDeleteസ്വപ്നഭവനത്തിലെത്തുവോളം......!!
ReplyDeleteകത്തിജ്വലിക്കുന്ന ഭാവകല്‍പ്പനകളുടെ പുതുലോകം സതീഷിന്റെ കവിതകളുടെ മുഖമുദ്രയാണ്. ആനുകാലികങ്ങളില്‍ വരുന്ന കൊണ്ടാടപ്പെട്ട കവികളുടെ രചനകളേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ കവിതയുടെ സ്ഥാനം
ReplyDelete:)
ReplyDeleteകവിത ഇഷ്ടായി
ReplyDeleteഎഴുതുക അറിയിക്കുക
രണ്ടു വര്ഷം പിന്നിട്ട
ഈ ബ്ലോഗിന്
അഭിനന്ദനങ്ങളുടെ
വാടാമലരുകൾ
ആശംസകൾ
വിത്യസ്തമായ വീടിന്‍റെ അകത്തളങ്ങള്‍ കാണിച്ചുതരുന്ന വരികള്‍ .. ആശംസകള്‍ ..
ReplyDeleteനല്ല വരികള്‍ക്ക് ആശംസകള്‍ ...
ReplyDeleteവിശപ്പിന്റെ ,സങ്കടങ്ങളുടെ ,
ReplyDeleteപരാതികളുടെ ,
മഴ നനഞ്ഞു ,നനഞ്ഞു -
ഒരു തീവണ്ടി വരും ..
തീവണ്ടി വീടിനെ വിളിക്കുന്നത് പോലെ തോന്നും .
പല പ്രലോഭനങ്ങൾക്കപ്പുറമാണു
വീട് -
തീവണ്ടി ഒച്ചകളെ പ്രണയിക്കുന്നത് ..
വീട്ടിലേക്കുള്ള വഴി പാളങ്ങളിലേക്കു -
നീളുന്നത് .
പാർശ്വവത്ക്കരിക്കപ്പെട്ടു പോകുന്ന,നിസ്സഹായ ജീവിതങ്ങളുടെ ആരുമറിയാത്ത, തപിക്കുന്ന നിശ്വാസം അനുഭവവേദ്യമാക്കുന്നു ഈ വരികൾ..
രണ്ടു വർഷം കൊണ്ട് അൻപത് കാവ്യമലരുകൾ പൂത്തുലഞ്ഞ ഈ പൂമരത്തിൽ, ഇനിയുമുണ്ടാവട്ടെ കാവ്യസുഗന്ധം പരത്തുന്ന ഒരായിരം നറുപുഷ്പങ്ങൾ..
സ്നേഹത്തോടെ,
ശുഭാശംസകൾ...
സ്വപ്നങ്ങൾ കൊണ്ടു മേൽക്കൂര-
ReplyDeleteപണിതിട്ടും ,
ചില വീടുകൾ ചോരുന്നതെന്തേ .?
ഒരുപാട് ചേർന്ന് നിന്നിട്ടും -
ഓരോ ചുവരും ഓരോ അതിർത്തി
ആവുന്നതെന്തേ .?
നല്ല വരികള്‍ക്ക് ആശംസകള്‍........
രണ്ടു വർഷം...അൻപതു കവിതകൾ ...
സന്തോഷം .. സ്നേഹാശംസകൾ...
ആശംസകള്‍
ReplyDeleteഎല്ലാവർക്കും സ്നേഹം കൂട്ടരെ ..
ReplyDeleteoro thavanayum hridayathe onnu kuthi novikkathe kadannu povilla anna vaashiyundo satheeshetta, ningalude vaakkukalkku..??!
ReplyDeletemanoharam :)
വിശപ്പ് പൂത്ത വഴിയിലേക്ക് ,
ReplyDeleteവരുന്നവർക്കെല്ലാം
അടുത്ത ഒരു അവധി
വീട് കരുതിവെയ്ക്കും ,
തൊഴിലില്ലായ്മയെ പറ്റി ഉറക്കെ -
മുദ്രാവാക്യം വിളിച്ചുകൊണ്ടു
വീടുകളുടെ ഒരു വിപ്ലവ ജാഥ ,
വഴിയിലൂടെ കടന്നുപോകും...
" ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ സഖേ "
" പൂമരത്തില്‍ തളിര്‍ത്ത അഗ്നിപുഷ്പങ്ങള്‍ക്ക് "
വീടുവണ്ടി നന്നായിരിക്കുന്നു
ReplyDeleteഇനിയും എഴുതുക
ആശംസകൾ !!
നല്ല വരികള്‍ !ആശയ ഗരിമ തലയുയര്‍ത്തി....
ReplyDeleteനല്ല വരികള്‍ !ആശയ ഗരിമ തലയുയര്‍ത്തി....
ReplyDelete