add

Friday, June 20, 2014

മുറിക്കവിതകൾ 12


1).കാണുമ്പോൾ

കാണുമ്പോൾ കൈപിടിക്കണ്ട .
ചായം തേച്ച ചിരി തരേണ്ട .
ഹൃദയത്തിൽ എനിക്കായ് മാത്രം
ഒരു ഇടമുണ്ടെന്ന് കള്ളം പറയണ്ട .
നല്ല വാക്കുകൾ ഒന്നും വേണ്ട .
കരളിലേക്കൊന്നു പാളി നോക്കുക
അവിടെ കാണാം ,
എരിയുന്നൊരു തീകടലും
അതു കടയുന്ന
ചെകുത്താനും ദൈവവും.


2).കടൽക്കരയിൽ പേരെഴുതുംപോൾ.


ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള
ചോദ്യമായി
നീ വീണ്ടുമെത്തുമ്പോൾ -
എക്സാം ഹാളിൽ ,
പഠിച്ചതെല്ലാം മറന്ന ,
കുട്ടിയെപ്പോലെ
ഞാൻ ഒറ്റയാവുന്നു..

അത്രമേൽ സ്നേഹത്തോടെ ,
ദേഷ്യത്തോടെ,
ഇറങ്ങിവരാൻ മാത്രം
ഏതുവാക്കാണുള്ളതു.?

ഉറപ്പാണു ,
കണ്ടുപിടിച്ചിട്ടുണ്ടാവില്ല
ആ വാക്കെന്നു പറഞ്ഞു ,
ഞാൻ വീണ്ടും
നിന്റെ പേരെഴുതുന്നു.

15 comments:

  1. 'മലയാള നാടിൽ' വന്നിരുന്നു ഇത് .
    http://www.malayalanatu.com/component/k2/item/1341-2014-06-08-06-20-07

    ReplyDelete
  2. അത്രമേൽ സ്നേഹത്തോടെ ,
    ദേഷ്യത്തോടെ,
    ഇറങ്ങിവരാൻ മാത്രം
    ഏതുവാക്കാണുള്ളതു.? :) സ്നേഹത്തോടെയും ദേഷ്യത്തോടെയും ഇറങ്ങി വരുന്ന വാക്ക്! അത് .. പേര് ...നിന്റെ പേര് . കൊള്ളാം.

    ReplyDelete
  3. ഒറ്റ വാക്കിലുത്തരം നൽകേണ്ടപ്പോഴാണ്‌ കൂടുതൽ ടെൻഷൻ.! :)

    നന്നായി എഴുതിയിരിക്കുന്നു.


    ശുഭാശംസകൾ.....

    ReplyDelete
  4. മുറിയല്ല, മുഴുവനും ഉണ്ട്.

    ReplyDelete
  5. സ്നേഹത്തോടെയും ദേഷ്യത്തോടെയും പ്രിയപ്പെട്ട കവിത

    ReplyDelete
  6. നല്ല വായനാനുഭവം ...ആശംസകൾ .

    ReplyDelete
  7. നല്ല കവിത ,ചായം തേയ്ക്കാത്ത ഒരു ചിരി പകരം തരുന്നു

    ReplyDelete
  8. അതെ ഇനിയുമിനിയും പ്രസിദ്ധീകരിച്ചു വരട്ടെ .ഇനിയും അയച്ചു കൊടുക്കുക ...എല്ലാ ഭാവുകങ്ങളും ...കവിത അസ്സലായിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ .

    ReplyDelete
  9. ഉറപ്പാണു ,
    കണ്ടുപിടിച്ചിട്ടുണ്ടാവില്ല
    ആ വാക്കെന്നു പറഞ്ഞു ,
    ഞാൻ വീണ്ടും
    നിന്റെ പേരെഴുതുന്നു.

    Good

    ReplyDelete
  10. Ops iniyum ninte thoolika chalikateaaa

    ReplyDelete
  11. Ops iniyum ninte thoolika chalikateaaa

    ReplyDelete
  12. Ops iniyum ninte thoolika chalikateaaa

    ReplyDelete