add

Friday, September 5, 2014

മാഷോടു ചോദിക്കാം.

കേട്ടെഴുതുമ്പോൾ 
വിശപ്പിനു പകരം ഉച്ചക്കഞ്ഞി 
എന്നെഴുതിയതിനു 
മാഷെന്തിനാണെന്നെ ബെഞ്ചിൽ നിർത്തിയത്  ?

കണക്കു ടീച്ചർ 
വരാതിരിക്കാൻ 
പുണ്യാളനു മെഴുകുതിരി
നേർന്നിട്ടും
ടീച്ചർ വന്നത്  
ദൈവം ഇല്ലാഞ്ഞിട്ടല്ലേ ?

ടൂറിന്  വരാത്തത്  പേടികൊണ്ടാണെന്നു കള്ളം പറഞ്ഞപ്പോൾ 
ലീല ടീച്ചർ 
എന്തിനാണെനിക്കൊരുമ്മ 
തന്നത് ?

ഓലക്ക്Iറിലൂടെ വന്ന പ്രകാശം
ബെഞ്ചിൽ മുട്ടയിട്ടപ്പോൾ
ഞാനെന്തിനാണു 
സന്തോഷിച്ചതു.? 

ഉത്തരമറിയാതെ 
ഞാൻ കല്ലുപോലെ 
നിൽക്കുമ്പോൾ 
അറിഞ്ഞിട്ടും പറയാതെ അവനെന്തിനാണ്  
തല്ലുകൊണ്ടത് ?

വിക്കണ്ട മാഷേ
ഞാനന്നേ പറഞ്ഞതല്ലേ,
ചോദ്യങ്ങൾ പോലെ 
എളുപ്പമല്ല ഉത്തരങ്ങൾ എന്നു . 

12 comments:

  1. ചോദ്യങ്ങള്‍ പോലെ എളുപ്പമല്ല ഉത്തരങ്ങള്‍

    ReplyDelete
  2. എളുപ്പമല്ല
    എളുപ്പവുമാണ്!

    ReplyDelete
  3. കുട്ട്യോൾടെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാനിത്തിരി പാടാ .....നന്നായി എഴുതി ......

    ReplyDelete
  4. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ...!

    കവിത നന്നായി ട്ടോ

    ReplyDelete
  5. ഉത്തരമില്ലാത്ത കുഞ്ഞു ചോദ്യങ്ങള്‍......

    ReplyDelete
  6. ചോദ്യങ്ങൾ ചോദിക്കുന്നത് എളുപ്പം തന്നെ!

    ReplyDelete
  7. കൊച്ചുകൊച്ചു സംശയവുമായി ബാല്യകാലം.......
    നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  8. അവസാനം തകര്‍ത്തു ...സുപ്പെര്‍

    ReplyDelete
  9. പ്രയാസമാണ് ഉത്തരങ്ങള്‍ ..ഇതുപോലുള്ള കവിതകളും !

    ReplyDelete
  10. നല്ല കവിത .. കുഞ്ഞു കവിത

    ReplyDelete
  11. ശരിയായ ഉത്തരം കൊടുക്കാന്‍ പലപ്പോഴുംബുദ്ധിമുട്ടാണ്. ഏതായാലും ആ കാലം തീര്‍ത്തും വരണ്ടാതാകാതിരിക്കാനാകാം ഒരു നല്ല ടീച്ചറും കൂട്ടുകാരനും അവിടെയുണ്ടായത്

    ReplyDelete
  12. ശരിയായ ഉത്തരം കൊടുക്കാന്‍ പലപ്പോഴുംബുദ്ധിമുട്ടാണ്. ഏതായാലും ആ കാലം തീര്‍ത്തും വരണ്ടാതാകാതിരിക്കാനാകാം ഒരു നല്ല ടീച്ചറും കൂട്ടുകാരനും അവിടെയുണ്ടായത്

    ReplyDelete