ഒരിക്കലും തിരിച്ചുവരാത്ത
ഒരാളെ തേടി
എന്നെങ്കിലും വരുമെന്നോർത്തു
വഴിക്കണ്ണുമായി
നിൽക്കുന്നുണ്ടു
പണ്ടെങ്ങോ
അയാൾ നട്ടുമറന്ന
ഒരു ചെമ്പരത്തി.
ചോര കിനിയുന്നൊരു
പൂവു നീട്ടി
മഴയോടും കാറ്റിനോടും
പരിഭവം പറഞ്ഞു
പിന്നെയും പിന്നെയും
വാശിയിൽ പൂക്കുന്നുണ്ടതു.
ചെമ്പരത്തിക്കറിയില്ലല്ലോ
പാളങ്ങളിലേക്കു
പുറപ്പെട്ടുപോയവരുടെ
പ്രണയത്തിനും
ചെമ്പരത്തിയുടെ നിറമാണെന്നു.
ചെമ്പരത്തി നിറം.
ReplyDeleteചെമ്പരത്തിക്കറിയില്ലല്ലോ avante manasiliruppu. (y)
ReplyDeleteചോര കിനിയുന്നൊരു
ReplyDeleteപൂവു നീട്ടി
മഴയോടും കാറ്റിനോടും
പരിഭവം പറഞ്ഞു
പിന്നെയും പിന്നെയും
വാശിയിൽ പൂക്കുന്നുണ്ടതു.
......ഇനിയുമിനിയും പൂക്കട്ടെ ഈ കാവ്യ 'പൂമരം'....!!
ചോരകിനിയുന്ന ചങ്കുകൾ
ReplyDeleteകഥയറിയാതെ പൂക്കുന്ന ചെമ്പരത്തി ..!
ReplyDeleteഎവിടെയോ ചേരയും ചെമ്പരത്തിയും എന്നൊരു കവിത വായിച്ചത് ഓർത്തു.. :)
ReplyDeleteചുവപ്പിന്റെ നോവ്.
ReplyDeleteപാളങ്ങളിലേക്ക് പുറപ്പെട്ടുപോയവരുടെ..............
ReplyDeleteനല്ല കവിത
ആശംസകള്‍
നന്നായിരിക്കുന്നു
ReplyDelete