add

Wednesday, May 20, 2015

പുനർജ്ജനി

പ്രണയം കിട്ടാതെ മരിച്ച
കാമുകന്മാരെല്ലാം
മരങ്ങളായി 
പുനർജനിക്കും.
ഏതോ ജന്മത്തിലെ 
എനിയും മരിക്കാത്ത 
ഓർമ്മകളെ അയവിറക്കി 
വേരുകൾ കൊണ്ടു 
അവളുടെ ഖബറിടത്തിലേക്കു 
കൈ നീട്ടി
ഞാൻ മാത്രം 
ഞാൻ മാത്രം എന്നാണയിടും.
ഒരുപാടു പിറകെ നടന്നതിന്റെ 
സങ്കടം 
ഒരു ജന്മം മുഴുവൻ 
കൂടെ നിന്നു തീർക്കും.
കൂട് കൂട്ടാൻ വന്ന 
പറവകൾ പോലും 
പഴയ കഥകൾ കേട്ടു 
പ്രണയിക്കാൻ പഠിക്കും .
വരച്ചു വെക്കുന്ന ഓരൊ തണലിലും
അവൾക്കായി പാടിയ
പാട്ടിലെ കുളിരുണ്ടാവും . 
ചിരിച്ചു പൂക്കുന്ന ഓരൊ പൂവിലും
കനവു കണ്ട ഉമ്മയുടെ
മണമുണ്ടാവും .
കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയിലും 
നിഗൂഠമായ 
പ്രണയാക്ഷരത്തിലെ 
ഞരംബുകൾ
തെളിഞ്ഞു കാണും .

എന്നിട്ടും 
പൂക്കുന്നതോ 
തളിർക്കുന്നതോ 
ഇലപൊഴിയുന്നതോ ശ്രദ്ധിക്കാതെ
ഒരു കുട്ടി 
അതിനടുത്തു അക്കു കളിക്കും.
ആ തണലിലിരുന്നു 
പൂക്കൾ തൊട്ടു
ഇലകൾ മെതിച്ചു 
കടന്നു പോകും .

16 comments:

  1. മനോഹരമായിരിക്കുന്നു.ചില അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ..

    ReplyDelete
  2. ഹൃദ്യം!
    ഇഷ്ടപ്പെട്ടു കവിത
    ആശംസകള്‍

    ReplyDelete
  3. ആ തണലിലിരുന്നു
    പൂക്കൾ തൊട്ടു
    ഇലകൾ മെതിച്ചു
    കടന്നു പോകും .....നല്ല വരികള്‍

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. കവിത ഇഷ്ടായി... നല്ല വരികള്‍

    ReplyDelete
  6. കവിത നന്നായി. അക്ഷരത്തെറ്റുകൾ തിരുത്തണം..

    ReplyDelete
  7. കവിത നന്നായി

    ReplyDelete
  8. മനുഷ്യരില്‍ , സ്ഥിതപ്രജ്ഞര്‍ മാത്രം വന്മരങ്ങളായി പുനര്‍ജനിക്കുന്നു.- കെ ജി എസ്

    നല്ല കവിത..ആശംസകള്‍

    ReplyDelete
  9. നല്ല കവിത ഉഗ്രനായി

    ReplyDelete
  10. അങ്ങനെയും പ്രണയിക്കാം..ഈ അക്കു എന്നുപറഞ്ഞാൽ എന്താണ് ?

    ReplyDelete
    Replies
    1. പെണ്‍കുട്ടികൾ കളിക്കുന്ന ഒരു കളിയാണ്‌ .കളം ഒക്കെ വരച്ചിട്ടു .എന്റെ നാട്ടിലൊക്കെ അക്കു കളിക്കുക എന്നാണു പറയുക .വട്ടു കളിക്കുക എന്നും പറയുമെന്നു തോനുന്നു .

      Delete
  11. പ്രണയം കിട്ടാതെ മരിച്ച കാമുകന്മാരെല്ലാം കൂടി മരങ്ങളായി പുനർജനിച്ചാൽ ഈ നാട് മുഴുവൻ കാടുകൾ കൊണ്ട് നിറയില്ലേ... ! ഈ നല്ല കവിതയ്ക്ക് എന്റെ നല്ല ആശംസകൾ...

    ReplyDelete
    Replies
    1. ഹ ഹ . കാടു കൊണ്ട് നിറയട്ടെ . നന്ദി വരവിനും വായനക്കും .

      Delete
  12. പ്രണയ നഷ്ടത്തിന്റെ തൊത് ,
    അതളക്കപെടുന്നത് , എങ്ങനെയാകും ...?
    വരികളിലേക്കെത്ര പകര്‍ത്തി വച്ചാലും
    ചില കുട്ടികള്‍ വരികള്‍ക്കിടയിലൂടെ
    കണ്ണാരം പൊത്തി കളിച്ച് കടന്ന് പൊകും ...!
    നഷ്ടപെട്ടത്തിന്റെ ആഴം മനസ്സിലാക്കിയിട്ടാകും
    ചില കാമുക മരങ്ങള്‍ കാറ്റിനേയും മഴയേയും
    കുറ്റം ചാര്‍ത്തി മണ്ണിലേക്ക് കുനിഞ്ഞ് നില്‍ക്കുന്നത്
    തന്നിലേക്ക് പൊഴിക്കുന്ന മഴ പ്രണയമെല്ലാം
    ഖബറിലേക്ക് ഒഴുക്കി വിടുന്നത് .. മരങ്ങളേ വായിക്കാന്‍
    പഠിച്ച മനസ്സിനേ വരികളില്‍ കാണാം .. സ്നേഹം സഖേ

    ReplyDelete
    Replies
    1. റിനിയെട്ടാ , കുറെ ആയല്ലോ കണ്ടിട്ട് . സന്തോഷം ഈ തിരിച്ചു വരവിൽ :-)

      Delete