add

Saturday, July 25, 2015

ആകാശത്തിലേക്കു തുറക്കുന്ന വാതിലിലൂടെ ശാന്തിയുടെ തീരം.

ആകാശത്തേക്കു തുറക്കുന്ന
വാതിലിലൂടെ ശാന്തിയുടെ
തീരത്തേക്കു പോയിട്ടുണ്ടോ .?
കാണേണ്ട സ്ഥലമാണു.

കാറ്റു കാതിലൊരു സ്വകാര്യം
പറഞ്ഞു പോകും.
ആരൊടും പറയല്ലേ എന്നു
കണ്ണിറുക്കും.

മേഘം
മെല്ലെ ഒന്നു മന്ദഹസിച്ചു,
ജീവിതത്തോട്‌
ഉപമിക്കാൻ പറഞ്ഞു രൂപം മാറും.

നക്ഷത്രം
ആരുംകാണാതെ ഒരുമ്മ തരാം
എന്നുപറഞ്ഞു കൊതിപ്പിക്കും.

ദൂരെ ഒരു പക്ഷി
ലാ ലാ ലാലാ
എന്നു പാടി
പറന്നുപോവുന്നുണ്ടാവും.

പേരറിയാത്ത ഒരു മരം
അത്ര പരിചയമില്ലാത
ഒരു നൃത്തം ചെയ്യും.

നാണിച്ചിട്ടാവാം ഇടക്കു വന്ന
ഒരു സങ്കടം
പരിചയമില്ലാത്ത ഭാവത്തിൽ
മാറിക്കളയും.

അതേ അതുതന്നെയാണു വഴി
ആകാശത്തിലേക്കു തുറക്കുന്ന
വാതിലിലൂടെ
ശാന്തിയുടെ തീരം.

5 comments:

  1. അവിടെ എന്നും ശാന്തതയാണത്രെ

    ReplyDelete
  2. സങ്കടങ്ങൾ വെറും അന്യരായ്ത്തീരുന്ന ശാന്തിതീരങ്ങൾ....

    കവിത മെല്ലെ മന്ദഹസിക്കുന്നു... ശാന്തമായി... ഇഷ്ടമായി.


    ശുഭാശംസകൾ......

    ReplyDelete
  3. ശാന്തിമന്ത്രവുമായി ഒഴുകിയെത്തുന്ന നല്ലൊരു കവിത
    ആശംസകള്‍

    ReplyDelete
  4. ആകാശത്തിലേക്കു തുറക്കുന്ന വാതില്‍.

    ReplyDelete
  5. ആകാശങ്ങളിൽനിന്ന് അവയൊന്നിറങ്ങി വന്നെങ്കിൽ ...മനോഹരം കവിത .

    ReplyDelete