add

Sunday, October 18, 2015

ആമ

സൂക്ഷിച്ചു നോക്കൂ 
എനിക്കൊരു ആമയുടെ
ഛായ ഇല്ലേ.? 
ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ 
തന്നിലേക്കു ചുരുങ്ങിപ്പോകുന്ന 
ഒരു ആമയുടെ .? 

പുറത്തു പുര കത്തുന്നുണ്ട് ,
ഇഷ്ടമുള്ളതു 
തിന്നതിന്റെ പേരിൽ -
അവർക്കെതിരെ 
എഴുതിയതിന്റെ പേരിൽ 
ചോര പെയ്യുന്നുണ്ട് .
മതത്തിന്റെ പല തൊഴുത്തിൽ 
നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു.

എന്നിട്ടും 
കയ്യും തലയും 
പൂഴ്ത്തിവെക്കുന്ന 
ഒന്നാം തരം ഒരു 
ആമയാണു ഞാൻ .

വായനക്കാരാ 
ഇപ്പോഴാണു ശ്രദ്ധിക്കുന്നതു 
താങ്കൾക്കും എന്നെ പോലെ 
ഒന്നാം തരം ഒരാമയുടെ ഛായ. 

8 comments:

  1. തീര്‍ച്ചയായും.. പക്ഷെ ഈ വരികളില്‍ രോഷം പൂണ്ട ഒരു മനസ്സുണ്ടല്ലോ..അഭിനന്ദനം

    ReplyDelete
  2. വിഷ്ണു N.V.യുടെ ചോക്കുപൊടിയില്‍ ഇതേവിഷയം വായിച്ച് അഭിപ്രായം എഴുതി തീര്‍ന്നതേയുള്ളൂ ഇപ്പോള്‍......
    ഇന്നത്തെ നിലയ്ക്ക് ആദ്യം അദ്ധ്യക്ഷന്മാരെ നിയന്ത്രിക്കേണ്ടിവരും.
    ആശംസകള്‍

    ReplyDelete
  3. ഇത് വായിച്ചപ്പോള്‍ ഇതേ വിഷയം ഒരു ചെറുകഥയായി മുന്‍പ് അനീഷ് കാത്തിയുടെ ബ്ലോഗില്‍ വായിച്ച ഓര്‍മ്മ വന്നു. ഇത് കാച്ചിക്കുറുക്കി സത്ത് മാത്രമായി എഴുതിയപ്പോള്‍ മൂര്‍ച്ച കൂ‍ടിയിട്ടുണ്ട്

    ReplyDelete
  4. ആമകളുടെ നാട്‌.
    സമസ്യയുടെ ആഴം വാക്കുകളിൽ മുഴങ്ങി നിൽക്കുന്നു.

    ReplyDelete
  5. ഒരിലയനക്കത്തിൽ
    തന്നിലേക്കു ചുരുങ്ങിപ്പോകുന്ന
    ഒരു ആമ......ആരുണ്ടിവിടെ നിർഭീകൻ?

    ReplyDelete
  6. സാധാരണക്കാരൻ എന്നും ആമകൾ തന്നെയാണ് .....ഒരിലയനക്കത്തിൽ
    തന്നിലേക്കു ചുരുങ്ങിപ്പോകുന്ന ആമകൾ .നല്ല വരികൾ

    ReplyDelete
  7. ആമയിറച്ചി വിഷയമാകും വരെ ഒന്നാന്തരം ഒരാമയാകാം .

    ReplyDelete