നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.
സന്ധ്യ മായും കലിങ്ങിലായ് നിഴലുകള്‍
വിട്ടു പോകാന്‍ മടിച്ചിരിക്കുന്നതും ,
കാട്ടു കൂമന്റെ മൂളലില്‍ തോളിലെന്‍ -
തോഴനായി നീ കരം ചേര്‍ത്തിരുന്നതും.
ചെന്നിരിക്കുന്ന ചെരിവുകള്‍ ചിന്തതന്‍
കൂട്ടിലാകവേ തീ പടര്‍ത്തുന്നതും.
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.
കരളിലെന്നോ പതിഞ്ഞ കാല്‍പ്പാടുകള്‍
കൂര്‍ത്ത മുള്ളിന്റെ വീട് തീര്‍ക്കുന്നതും
പങ്കു വെയ്ക്കുവാന്‍ പ്രാണന്‍ പകുക്കുവാന്‍
പ്രണയമേതോ തുരുത്തില്‍ ചിരിച്ചതും .
ആശവറ്റും മരു കാറ്റിലെപ്പൊഴോ-
ഒരു ചതിപ്പൊട്ടില്‍ നഷ്ടപെടുന്നതും .
കണ്ണുനീരിന്റെ ലിപികളായ് മനസ്സിലെന്‍
ഗൂഢ സ്മൃതികളായ് തീക്കാറ്റുറഞ്ഞതും .
ചോര ചാലിച്ച ചാരായ സന്ദ്യകള്‍
വീണ്ടുമായിരം ചിത്രം വരച്ചതും.
ആരുമില്ലെന്ന് തോനുന്ന നേരത്ത് ,
കരയുവാൻ നിന്റെ തോൾ കൊടുക്കുന്നതും .
കണ്ണുനീരിന്റെ കടൽ കടന്നീടുവാൻ ,
കാട്ടുപൂവിന്റെ പാട്ടുപാടുന്നതും .
കൂട്ടുകാരാ മറക്കാതിരിക്കുക ,
നമ്മളിൽ നാം മുളപ്പിച്ച വിത്തുകൾ .
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു ..
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.
സന്ധ്യ മായും കലിങ്ങിലായ് നിഴലുകള്‍
വിട്ടു പോകാന്‍ മടിച്ചിരിക്കുന്നതും ,
കാട്ടു കൂമന്റെ മൂളലില്‍ തോളിലെന്‍ -
തോഴനായി നീ കരം ചേര്‍ത്തിരുന്നതും.
ചെന്നിരിക്കുന്ന ചെരിവുകള്‍ ചിന്തതന്‍
കൂട്ടിലാകവേ തീ പടര്‍ത്തുന്നതും.
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു.
കരളിലെന്നോ പതിഞ്ഞ കാല്‍പ്പാടുകള്‍
കൂര്‍ത്ത മുള്ളിന്റെ വീട് തീര്‍ക്കുന്നതും
പങ്കു വെയ്ക്കുവാന്‍ പ്രാണന്‍ പകുക്കുവാന്‍
പ്രണയമേതോ തുരുത്തില്‍ ചിരിച്ചതും .
ആശവറ്റും മരു കാറ്റിലെപ്പൊഴോ-
ഒരു ചതിപ്പൊട്ടില്‍ നഷ്ടപെടുന്നതും .
കണ്ണുനീരിന്റെ ലിപികളായ് മനസ്സിലെന്‍
ഗൂഢ സ്മൃതികളായ് തീക്കാറ്റുറഞ്ഞതും .
ചോര ചാലിച്ച ചാരായ സന്ദ്യകള്‍
വീണ്ടുമായിരം ചിത്രം വരച്ചതും.
ആരുമില്ലെന്ന് തോനുന്ന നേരത്ത് ,
കരയുവാൻ നിന്റെ തോൾ കൊടുക്കുന്നതും .
കണ്ണുനീരിന്റെ കടൽ കടന്നീടുവാൻ ,
കാട്ടുപൂവിന്റെ പാട്ടുപാടുന്നതും .
കൂട്ടുകാരാ മറക്കാതിരിക്കുക ,
നമ്മളിൽ നാം മുളപ്പിച്ച വിത്തുകൾ .
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു ..
കുറെ മുൻപ് എഴുതിയതാണ് , മഴവില്ല് വാർഷിക പതിപ്പിൽ വായിക്കാത്ത കൂട്ടുകാർക്കായി ..
ReplyDeleteഓര്‍മ്മകളുടെ ഈ നൃത്തം മനോഹരമായിട്ടുണ്ട്
ReplyDeleteനല്ല കവിത...
ReplyDeleteസതീശന്റെ മറ്റൊരു നല്ല കവിതകൂടി വായിച്ചു.....
ReplyDeleteപ്രിയ കൂട്ടുകാരാ..
ReplyDeleteമനസ്സിന്റെ പൂമുഖവാതിലിൽ നൃത്തമാടിയെത്തുന്ന ഓർമ്മകൾ എന്നും നല്ലതാവട്ടെ.ഈ കവിത പോലെ.
ശുഭാശംസകൾ....
ആശംസകൾ...
ReplyDeleteഓര്‍മ്മകള്‍ ഭൂത നൃത്തം തുടരട്ടെ..
ReplyDeleteനല്ല സൌഹ്യദങ്ങള്‍ വറ്റാതെയിരിക്കട്ടെ.
nalla kavitha
ReplyDeleteസൌഹൃദപെയ്ത്ത്
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകൾ...
ReplyDeleteഎല്ലാവർക്കും സ്നേഹം <3
ReplyDeleteനൃത്തം ചെയ്യുന്ന കുറെ ഓര്‍മ്മഭൂതങ്ങള്‍ക്കിടയില്‍ നാം മനുഷ്യര്‍.. !!@@
ReplyDeleteആശംസകള്‍.. ഭായ്, ഈ നല്ല രചനയ്ക്ക്
കൂട്ടുകാരാ മറക്കാതിരിക്കുക ,
ReplyDeleteനമ്മളിൽ നാം മുളപ്പിച്ച വിത്തുകൾ .
നീ അറിഞ്ഞോ മനസ്സിന്റെ വാതിലില്‍
ഓര്‍മ്മകള്‍ ഭൂത നൃത്തം ചവിട്ടുന്നു
നല്ല വരികൾ
ആശംസകൾ !
ആരുമില്ലെന്ന് തോനുന്ന നേരത്ത് ,
ReplyDeleteകരയുവാൻ നിന്റെ തോൾ കൊടുക്കുന്നതും .
കണ്ണുനീരിന്റെ കടൽ കടന്നീടുവാൻ ,
കാട്ടുപൂവിന്റെ പാട്ടുപാടുന്നതും .
കൂട്ടുകാരാ മറക്കാതിരിക്കുക ,
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..ഇഷ്ടമായി.
എഴുതിയ വാക്കുകളില്‍ നേരിന്റെ നോവായിരുന്നു എഴുതാത്തവയില്‍ നെഞ്ചിലെ തീയും ... ശരിയോ?കവിത ഉരഞ്ഞുപൊട്ടുന്ന അനുഭവം തീര്‍ത്തു തന്നു.ഇനിയും നന്നായി വരട്ടെ എന്റെ അനുജന്‍.....
ReplyDeleteകൂടെ പെയ്തതിനു , നല്ല വാക്കുകൾക്ക് ,വായനയ്ക്ക് എല്ലാവർക്കും നന്ദി ..
ReplyDeleteകുറച്ചു സമയത്തേക്ക് ഇവിടെനിന്നും മാറിനിൽക്കാൻ വിചാരിക്കുന്നു ..
എല്ലാവർക്കും സ്നേഹം . <3