add

Wednesday, January 1, 2014

മുറിക്കവിതകള്‍ 10

1. വസന്തം

വിരുന്നുവന്ന വസന്തമേ
എനിയുമെന്നെ
ചുംബിക്കരുതേ,
കരളിലെ കാടു,
മുറിവുകൾ കൊണ്ട്
ചോപ്പിക്കരുതേ...

2 .ഒറ്റ

ചെറുപ്പത്തിൽ
ഒറ്റകിട്ടുമെന്നു പറഞ്ഞമ്മ,
കയ്യോങ്ങിയതുകൊണ്ടാണോ
ഞാനിത്രമേൽ ഒറ്റയായതു.?

3.കണ്ണട

കണ്ണട വേണം
മങ്ങിയ കാഴ്ച്ചകൾ
കാണാതിരിക്കാനല്ല.
സ്വന്തം കണ്ണിലെ
വിഷാദം മറക്കാനെങ്കിലും..

21 comments:

  1. കരളിലെ കാട്ടില്‍ വിരിഞ്ഞ, മുറിവുകള്‍ കൊണ്ട് ചുവന്ന അക്ഷരപ്പൂവുകള്‍

    ReplyDelete
  2. നന്നായിട്ടുണ്ട്..
    പുതുവത്സരആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു കവിത
    ഒറ്റുകിട്ടും എന്നു പറയാറുണ്ട്‌.
    പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. ചെറിയ കുട്ടികളോട് അടികിട്ടും എന്നതിന് പകരം ഒറ്റകിട്ടും എന്നാണ് എന്റെ നാട്ടിലൊക്കെ പറയാറ് :-) .സ്നേഹം

      Delete
  4. മനോഹരങ്ങളായ കവിതകൾ. നന്നായി എഴുതി

    പുതുവത്സരാശംസകൾ....

    ReplyDelete
  5. മുറിക്കവിതകള്‍ കൊള്ളാം....

    ReplyDelete
  6. നന്നായിരിക്കുന്നു.. രണ്ടാമത്തെ കവിത ഞാൻ അന്നേ വായിച്ചു...ആശംസകൾ

    ReplyDelete
  7. എല്ലാവർക്കും പുതുവത്സര ആശംസകള്‍..വായനയ്ക്ക് സ്നേഹം <3

    ReplyDelete
  8. വസന്തവും ഒറ്റയും കണ്ണടയും മനസ്സിൽ ഉടക്കി

    ReplyDelete
  9. ഞാനും കണ്ണട വയ്ക്കാറുണ്ട്..
    മുഖംമൂടി പോലെ..
    nice..
    പുതുവത്സരാശംസകൾ!

    ReplyDelete
  10. ഹൃദ്യമായ ചെറുകവിതകള്‍. അഭിനന്ദനങ്ങള്‍ സുഹൃത്തേ...

    ReplyDelete
  11. എല്ലാവര്‍ക്കും പരിചിതമായ ജീവിതത്തെ പറയാന്‍ എന്തിനാണ് അധികം വാക്കുകള്‍..? അഭിനന്ദനങ്ങള്‍ സുഹൃത്തെ...

    ReplyDelete
  12. നന്നായിരിക്കുന്നു സുഹൃത്തെ ...2 ഉം 3 ഉം പ്രത്യേകാൽ
    ആശംസകൾ

    ReplyDelete
  13. സുന്ദരമായ കുഞ്ഞു കവിതകള്‍..

    ReplyDelete
  14. മുറിക്കവിതകള്‍ മൂന്നും ഇഷ്ടമായി. എങ്കിലും ഒറ്റ കൂടുതല്‍ ഇഷ്ടമായി

    ReplyDelete
  15. ഒറ്റ നന്നായിരിക്കുന്നു..

    ReplyDelete
  16. http://bluepenblogger.blogspot.in/2014/01/blog-post.html

    ReplyDelete
  17. കവിത : ഒന്നുമുതൽ മൂന്നു വരെ

    ഒന്ന് : പ്രണയം

    അവളോടൊപ്പം ഞാൻ നടന്നു,
    പാട വരമ്പത്തും ,ചെളിയിലും.
    അവളുടെ കുഞ്ഞു പാവാടയിൽ
    അഴുക്കു വീഴാതെ,ഞാൻ നോക്കി.
    പിന്നീടൊരിക്കൽ പോയപ്പോൾ ,
    അവൾ പറഞ്ഞു ,"ഗെറ്റ് ഔട്ട്‌ "

    രണ്ട് : വിവാഹം

    സാമ്പാറു ചൂടാറിയപ്പോൾ ,
    ഒരു ബഹളം അവസാനിച്ചു.
    അവൾ കിടക്കയിലേക്കും,
    ഞാൻ നദിയിലേക്കും നടന്നു.
    മുല്ലപ്പൂവിന്റെ മണിയറയിൽ ,
    രാത്രിയുടെ മരണ സന്ദേശം.

    മൂന്ന് : അവസാനത്തെ ഒരു മിനിറ്റ്

    പേരക്കുട്ടി കണ്മിഴിച്ചു നോക്കി,
    അതിനു പല്ല് മുളക്കുന്നു.
    അവസാന ശ്വാസത്തിനു സമയം
    ഒരു മിനിറ്റ് ബാക്കി നിൽകുന്നു.
    എനിക്കു പഴയ ഉണ്ണിയായി,
    അമ്മയുടെ മടിയിൽ കിടക്കണം

    ReplyDelete
  18. ഒന്നും രണ്ടും വളരെ ഇഷ്ടായി

    ReplyDelete
  19. എനിക്കും ഒരു കണ്ണട വേണം. വല്ലിമ്മാക്ക് കണ്ണ് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ കൊടുത്ത കറുത്ത വട്ടത്തിൽ ഉള്ള കണ്ണട. അടക്കി പിടിച്ചു നിർത്തിയ കണ്ണ് നീരിനെ സ്വതന്ത്രയാക്കണമെനിക്ക്.

    ReplyDelete