add

Sunday, January 19, 2014

നാടുവിടുമ്പോൾ


നാടുവിടുമ്പോൾ,
തീവണ്ടിയിൽ നിന്നു
പുറത്തേക്കു നോക്കിയാൽ-
എതിർ ദിശയിൽ
ഓർമ്മകൾ ഓടിമറയുന്നതു കാണാം.

മരങ്ങൾ ഓടുന്നു,
ചെടികൾ ഓടുന്നു,
പുഴകൾ ഓടുന്നു,
മലകൾ ഓടുന്നു,
വീടുകൾ ഓടുന്നു,
കാടുകൾ ഓടുന്നു,
അങ്ങനെ അങ്ങനെ അങ്ങനെ.

സൂക്ഷിച്ചു നോക്കിയാൽ
എല്ലാം വലിയ വായിൽ
കരയുന്നതു കാണാം.
മരങ്ങൾ കരയുന്നു,
ചെടികൾ കരയുന്നു,
പുഴകൾ കരയുന്നു,
മലകൾ കരയുന്നു,
വീടുകൾ കരയുന്നു,
കാടുകൾ കരയുന്നു
അങ്ങനെ അങ്ങനെ അങ്ങനെ.

കരഞ്ഞു തളർന്ന ഒരു മരം
വഴിയിൽ കാൽ തെറ്റി
വീണെന്നു തോന്നും.
രണ്ടു ചെടികൾ,
"നിനക്കു ഞാനില്ലേടാ.?"
എന്നു കെട്ടിപിടിച്ചു ,
കരയുന്നതുപോലെ തോന്നും.
പുഴകൾ കുഴഞ്ഞുവീണു
മരിച്ചതാണെന്നു തോന്നും.
മലകൾ വലിയ കാരണവരെപ്പോലെ-
ശബ്ദമില്ലാതെ കരഞ്ഞു,
തേങ്ങി തേങ്ങിക്കരഞ്ഞു,
വീണ്ടും വീണ്ടും സങ്കടപ്പെടുത്തും.
വീടുകളെല്ലാം കൂട്ടം തെറ്റിയ
കുട്ടികളാണെന്നു തോന്നും.
കാടുകൾ പിരിയാൻ പറയുന്ന
കാമുകിയാണെന്നു തോന്നും.
അങ്ങനെ അങ്ങനെ അങ്ങനെ -
സങ്കടങ്ങളുടെ ഒരു തീവണ്ടി
എതിർ വശത്തും
ഓടുന്നുണ്ടെന്നു തോന്നും.

20 comments:

  1. 'മലയാള നാടിൽ' വായിക്കാത്ത കൂട്ടുകാർക്കായ് ..

    ReplyDelete
  2. എന്നാല്‍ തിരിച്ചുവരുമ്പോള്‍ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നത് കാണാം.
    നല്ല അനുഭവം നന്നായി എഴുതി/
    ആശംസകള്‍

    ReplyDelete
  3. അതെ എതിര്‍വശത്തുനിന്നും

    ReplyDelete
  4. മനസ്സിലേക്കോടിക്കയറുന്ന,ഭാവസാന്ദ്രമായ എഴുത്ത്. വളരെയിഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
  5. അതുകൊണ്ടാണ് ഞാന്‍ നാട് വിടാതിരിയ്ക്കുന്നത്

    നല്ലനല്ല വരികള്‍, വാക്കുകള്‍!!!!

    ReplyDelete
  6. നല്ല കവിത.. ഓര്‍മ്മകള്‍ എപ്പോഴും പുറകോട്ടുതന്നെ ഓടിക്കൊണ്ടിരിക്കും..

    ReplyDelete
  7. സങ്കടങ്ങളുടെ ഒരുതീവണ്ടി എതിർവശത്തുനിന്ന്..!
    കവിതയുടെ ഭാവം മാറിയിട്ടുണ്ട്..
    ഒത്തിരി ഇഷ്ട്ടായടാ.
    ആശംസകളോടെ..പുലരി

    ReplyDelete
  8. ഞാനുമനുഭവിച്ച സംഭവങ്ങള്‍ പോലെ.. സുന്ദരം ഈ കവിത.

    ReplyDelete
  9. wow വളരെ മനോഹരമായിരിക്കുന്നു.
    അങ്ങനെ അങ്ങനെ അങ്ങനെ...
    :)

    ReplyDelete
  10. സങ്കടങ്ങളുടെ വഴിയോരക്കാഴ്ച്ചകള്‍

    ReplyDelete
  11. രണ്ടു ചെടികൾ,
    "നിനക്കു ഞാനില്ലേടാ.?"
    എന്നു കെട്ടിപിടിച്ചു ,
    കരയുന്നതുപോലെ തോന്നും.

    ReplyDelete
  12. എത്രനല്ല വരികൾ ......

    ReplyDelete
  13. അങ്ങനെ അങ്ങനെ അങ്ങനെ,ഓർമ്മകൾ ഓടിമറയുന്നതു കാണാം.

    ReplyDelete
  14. വരികൾ നന്നായിട്ടുണ്ട് സതീഷ്..ആശംസകൾ

    ReplyDelete
  15. Nannayi. Satheesh. Kavithakal post cheyyumpol mail ayakkoo.

    ReplyDelete
  16. Nannayi kavitha..pl send a mailwhen u post.

    ReplyDelete
    Replies
    1. പലർക്കും മെയിൽ അയക്കുന്നത് ഇഷ്ടമാവണം എന്നില്ല ,അതുകൊണ്ടാണ് ആർക്കും മെയിൽ അയക്കാത്തത് .പോസ്റ്റ്‌ മെയിൽ ആയി കിട്ടാൻ Follow by Email Option ഉണ്ടല്ലോ ..സന്തോഷം ഈ വരവിനും വായനയ്ക്കും .:-)

      Delete
  17. തീവണ്ടിപോലെയോടുന്ന ജീവിതം .... കവിതയോ ഇത് സ്വപ്നമോ രണ്ടായാലും നന്നായി ആശംസകൾ

    ReplyDelete
  18. സുന്ദരമായ എഴുത്ത് നന്നായിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  19. ആരോടും ഒന്നും പറഞ്ഞുതീർക്കുന്നില്ല .. :-).

    ReplyDelete