add

Wednesday, March 12, 2014

എന്തോ പോലെ.

എന്തോ പോലെ ,
വീണു മുട്ടുപൊട്ടിയപോലെ ,
എല്ലാരും കളിയാക്കി
ചിരിച്ചത് പോലെ .
അമ്മ എങ്ങോ എന്നെ
കൂട്ടാതെ പോയ പോലെ .
ഉറങ്ങാതെ കാത്തിരുന്നിട്ടും ,
വാങ്ങാൻ പറഞ്ഞത്
'മറന്നെന്നു'
കേൾക്കും പോലെ .
കണക്കു ചെയ്യാതെ
ക്ലാസ്സിൽ പോകും പോലെ .
ഉറപ്പായ അടി
അടുത്തെത്തും പോലെ .
പരിചയമില്ലാത്ത നാട്ടിൽ
സന്ധ്യക്ക്‌ ബസ്‌ കാത്തു
നിൽക്കുംപോലെ .
കരളിൽ തൊട്ടൊരാൾ
കണ്ടിട്ടും കാണാത്ത പോലെ .
അങ്ങനെ
എന്തോ പോലെ,
എന്തോ പോലെ,
എന്തോ പോലെ .

14 comments:

  1. കവിതയിലെ നൊസ്റ്റാള്‍ജിയ....എന്തോ പോലെ !

    ReplyDelete
  2. ചിലനേരങ്ങളില്‍ മനസ്സില്‍ നിറയുന്ന വിവേചിച്ചറിയാനാവാത്ത അസ്വസ്ഥതകള്‍.....
    ആശംസകള്‍

    ReplyDelete
  3. നല്ലപോലെ ഒരിഷ്ടം

    ReplyDelete
  4. വായിക്കവെ, ഓരോ വരികളും, അതേ നിമിഷങ്ങളിൽക്കൊണ്ടു ചെന്നു നിർത്തുന്ന പോലെ....

    വളരെ മനോഹരമായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ...


    ശുഭാശംസകൾ....

    ReplyDelete
  5. മനസ്സില്‍ തട്ടുന്ന എന്തൊക്കെയോ പോലെ..

    ReplyDelete
  6. ഓരോ വരിയിലും, മറന്ന വഴികളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗൃഹാതുരത്വം.
    മനോഹരം!

    ReplyDelete
  7. എന്തോ പോലെ ചില അസ്വസ്ഥതകൾ..

    ചില സമയങ്ങളിൽ എല്ലാവർക്കുള്ളിലും എവിടെനിന്നറിയാതെ തീ പുകയുന്ന കനൽത്തുണ്ടുകൾ എരിഞ്ഞു തുടങ്ങും. പിന്നെയെപ്പോഴോ അത് കെടുകയും ചെയ്യും.

    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  8. നന്നായി എഴുതി

    ReplyDelete
  9. കരളിൽ തൊട്ടൊരാൾ
    കണ്ടിട്ടും കാണാത്ത പോലെ -എന്തോ പോലെയല്ല, ഉള്ളതുപോലെ.....

    ReplyDelete
  10. ശരിക്കും എന്തോ പോലെ........

    ReplyDelete