1 .നീ / ഞാൻ
ഇന്നു ചിന്തിച്ചതു മുഴുവൻ
നിന്നെക്കുറിച്ചായിരുന്നു,
നിന്റെ ചിരി,
നിന്റെ നോവുകൾ,
നിന്റെ സ്വപ്നങ്ങൾ ,
നീ ,നീ ,
നീ മാത്രം.
എന്റെ സംശയം അതല്ല-
അങ്ങനെ ഒരു നീ ഇല്ലാത്തിടത്തോളം,
ഞാൻ മാത്രം എന്തിനാണിങ്ങനെ
മഴയത്തു നിൽക്കുന്നതു.?
2).ശാപം
പിരിയുന്നതിനു
തൊട്ടുമുൻപു
ഒരു പെണ്ണിന്റെ
"എന്നെ ശപിക്കരുതേ "
എന്ന അപേക്ഷ
അവളുടെ ഭാഷയിൽ
ഒരു ശാപമാണു,
"തന്നോടുള്ള പ്രണയത്തിൽ നിന്നും ഒരിക്കലും
സ്വതന്ത്രനാവാതെ പോകട്ടെ "
എന്ന ശാപം.
ഇന്നു ചിന്തിച്ചതു മുഴുവൻ
നിന്നെക്കുറിച്ചായിരുന്നു,
നിന്റെ ചിരി,
നിന്റെ നോവുകൾ,
നിന്റെ സ്വപ്നങ്ങൾ ,
നീ ,നീ ,
നീ മാത്രം.
എന്റെ സംശയം അതല്ല-
അങ്ങനെ ഒരു നീ ഇല്ലാത്തിടത്തോളം,
ഞാൻ മാത്രം എന്തിനാണിങ്ങനെ
മഴയത്തു നിൽക്കുന്നതു.?
2).ശാപം
പിരിയുന്നതിനു
തൊട്ടുമുൻപു
ഒരു പെണ്ണിന്റെ
"എന്നെ ശപിക്കരുതേ "
എന്ന അപേക്ഷ
അവളുടെ ഭാഷയിൽ
ഒരു ശാപമാണു,
"തന്നോടുള്ള പ്രണയത്തിൽ നിന്നും ഒരിക്കലും
സ്വതന്ത്രനാവാതെ പോകട്ടെ "
എന്ന ശാപം.
:)
ReplyDeleteThis comment has been removed by the author.
ReplyDeleteഒറ്റയ്ക്ക് നനയാനിടവരാതിരികട്ടെ. പ്രണയത്താൽ സ്വതന്ത്രമാവട്ടെ...
ReplyDeleteമനോഹരമായ എഴുത്ത്. ഇഷ്ടം.
ശുഭാശംസകൾ....
എല്ലാവരും പ്രണയത്താൽ സ്വതന്ത്രമാവട്ടെ :-) സ്നേഹം .
Deleteശപിക്കരുതെന്നുള്ളശാപം!
ReplyDeleteആശംസകള്‍
mazhayathu nilkkathe keri irunnoode?
ReplyDelete:(
ReplyDeleteകൊള്ളാം
ReplyDeleteനല്ല ചിന്തകൾ..
ReplyDelete1. എന്നാലും അങ്ങനെയൊരു നീ ഇല്ലാതെയുണ്ടോ കവേ ? തനിച്ചു മഴ കൊള്ളുമ്പോഴും ഹൃദയത്തിൽ തീ പടരുന്നത് ആർക്കു വേണ്ടിയാണ് ?
2. ഇനിയാരെയും പ്രണയിക്കാതിരിക്കാൻ കൂടിയായിരിക്കണം ആ ശാപം. പക്ഷേ ശാപങ്ങൾക്കും ശാപമോക്ഷങ്ങൾക്കുമെല്ലാം ഇയ്യാം പാറ്റയുടെ ആയുസ്സള്ള കാലമാണല്ലൊ ഇത്..
യോജിക്കുന്നു , സന്തോഷം ഈ വരവിനും അഭിപ്രായത്തിനും . ഇഷ്ടം .:-)
Deleteമനോഹരമായ വരികള്‍
ReplyDeleteനല്ല വരികള്‍.ഈ മഴയില്‍ പൊള്ളാതിരിക്കട്ടെ
ReplyDelete