ഓർക്കുകയാണു,
എന്നോ മറന്നു പോയ ഒരു സുഹൃത്തിനെ.
മെല്ലിച്ച മുഖവും
ചാര കണ്ണും
ചിരിയും
എല്ലാം ഓർത്തെടുക്കുകയാണു.
ചുണ്ടിലെ പാട്ടു,
മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം ,
പാലിക്കപെടാതെ പോയ വാക്കു
എന്നിങ്ങനെ ഓരോന്നു കയറി വരികയാണു ( ഒരാവശ്യവുമില്ലാതെ ).
ഇപ്പോൾ എവിടെ
ആവുമെന്നും
എന്നെയും
ഓർക്കുന്നുണ്ടാവുമോ എന്നും
ഓർത്തപ്പോൾ
ഒരു സങ്കടം വന്നു
മുറുക്കെ കെട്ടിപ്പിടിക്കുന്നു.
വിട്ടു പോവല്ലെ
എന്നു കരയുന്നു.
പെട്ടന്നു
എവിടെയോ മറന്നു വച്ച എന്നെത്തന്നെ ഓർമ്മ വരുന്നു .
( ഈ ലക്കത്തെ ഇ മഷിയിൽ വന്നതു )
http://emashi.in/jun-2016/
എന്നെത്തിരയുന്ന ഞാന്‍.......
ReplyDeleteനല്ല വരികള്‍
ആശംസകള്‍
തന്നെ തിരയുന്ന ഓർമ്മകൾ, നന്നായിരിക്കുന്നു....
ReplyDeleteഉടലിനുഭാരമാവുന്ന നഷ്ടങ്ങളും;വീണ്ടെടുക്കലുകളും. :)
ReplyDeleteഇതൊക്കെ ഇങ്ങനെ ഒരാവശ്യവുമില്ലാതെ വീണ്ടും വീണ്ടും ഓർത്താണ് എവിടെയോ മറന്നുവെച്ച എന്നെത്തന്നെ തേടി ഞാനും ഈ വഴിയൊക്കെ വന്നത്.. :)
ReplyDelete