add

Saturday, June 18, 2016

മാഞ്ഞു പോകുന്ന പെൺകുട്ടികൾ




കാലിൽ 
കൊലുസണിഞ്ഞു
കയ്യിൽ 
കുപ്പിവളകൾ കുലുക്കി
മുടി പിന്നിയിട്ട 
ഒരു പെൺകുട്ടി.

ചിറകിൽ പല പല
വർണ്ണങ്ങളുള്ള 
ഒരു പൂമ്പാറ്റ.

ഒന്നു കൂടെ 
സൂക്ഷിച്ചു നോക്കിയാൽ 
കണ്ണിൽ മഷിയെഴുതിയ 
ചുണ്ടിൽ ചിരിയുള്ള 
ഒരു പെൺകുട്ടിയാണു 
ആ പൂമ്പാറ്റ 
എന്നു തോന്നും . 

പറന്നു പറന്നു സ്വപ്നം  
കാണുന്ന 
പല വർണ്ണങ്ങൾ പുതച്ച
ഒരു ചിത്രശലഭമാണു 
ആ പെൺകുട്ടി എന്നും .

പൂമ്പാറ്റ മുൻപിലും 
പെൺകുട്ടി പിറകിലും 
അല്ലെങ്കിൽ ,
പെൺകുട്ടി മുൻപിലും 
പൂമ്പാറ്റ പിറകിലും 
കണ്ണിൽ നിന്നു 
മാഞ്ഞു പോകുന്നു.

പൂമ്പാറ്റ ചിറകു 
ഭൂമിയിൽ ചുംബിച്ചു കിടപ്പുണ്ടായിരുന്നു.
പക്ഷേ
അങ്ങനെ ഒരാൾ 
പിറന്നിട്ടേയില്ല
എന്ന മട്ടിൽ 
ഒരു തെളിവും 
അവശേഷിപ്പിക്കാതെ
ആ പെൺകുട്ടി 
എങ്ങോട്ടാവും 
മറഞ്ഞു പോയതു . 

വര -  Jaijy 

3 comments:

  1. മനസ്സില്‍ നൊമ്പരമായി മാറുന്ന 'പൂമ്പാറ്റകള്‍'
    ആശംസകള്‍

    ReplyDelete
  2. പൂമ്പാറ്റപ്പെണ്ണ്‍ :)

    ReplyDelete
  3. ജൈജിയുടെ പൂമ്പാറ്റക്കുട്ടി സുന്ദരിയാണല്ലോ,
    ഉടലറുത്തു അവളെ ചിറകുകൾ മാത്രമാക്കിയത് എന്തിനെന്നു,,,, പറക്കാൻ ആകാശം നൽകാഞ്ഞതെന്തെന്ന് ...
    കുപ്പിവളകൾ ഉടച്ചത് എന്തിനെന്ന് ...അങ്ങനെ ഒരായിരം ഉത്തരമില്ലാ ചോദ്യങ്ങളുമായി അവൾ വരും സതീശാ... അതിനു മുൻപ് നമുക്കും മറഞ്ഞുപോകാം.

    ReplyDelete