പണ്ടു ചേർന്നിരിക്കാറുള്ള
കുന്നിൻ ചെരുവിലെ
ഏകാന്തതയിൽ നിന്നും
ഒരു കാറ്റു നമ്മളേയും
തേടി ഇറങ്ങിയിട്ടുണ്ട്.
അന്നു നട്ടു നനച്ച
ചെടികളെല്ലാം
ചോദ്യം ചോദിക്കാൻ മാത്രം
വളർന്നിരിക്കുന്നു .
നടന്ന വഴികളെല്ലാം
കാടുപിടിച്ചെങ്കിലും
കരിയിലകൾ പോലും
ചിലതെല്ലാം അടക്കം പറയാറുണ്ട്.
സൂക്ഷിക്കണം
ഓർമ്മകൾ എന്നും ഒറ്റുകാരാണു.
:) ഒരു സതീശൻ കവിത തന്നെ!
ReplyDeleteനേര്‍വഴിയിലേക്ക് നയിക്കുന്നവരും...
ReplyDeleteആശംസകള്‍
ഹൃദ്യമായ വരികൾ.. ആശംസകൾ
ReplyDelete