Wednesday, July 27, 2011

കുത്തുവാക്ക്

















അവളെ ചിരിയുടെ പേരിട്ടു വിളിച്ചിട്ടുണ്ട്
കിനാവിന്റെ മഴയില്‍ നനച്ചിട്ടുണ്ട്..
പേരറിയാത്ത നിറങ്ങളില്‍ വരച്ചിട്ടുണ്ട് ..
മഴക്കവിതകളില്‍ എന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്നിട്ടുണ്ട്..
എന്റെ പുകയുന്ന ചിന്തകളില്‍ വന്നു തീ കാഞ്ഞിട്ടുണ്ട് ..
എന്നിട്ടും....
അവള്‍ ചോദിച്ച ചോദ്യം ...
"നീ എന്റെ ആരാ .."???

9 comments:

  1. ഉത്തരം ഇല്ലാത്ത ചോദ്യം.........

    ReplyDelete
  2. അതെ ഈ കവിത ഞാന്‍ ഒന്ന് തിരുത്തട്ടെ.. :)

    ഞാന്‍ ഒരിക്കല്‍ അവളോട്‌ പറഞ്ഞു ഞാന്‍ നിന്റെ കാമുകന്‍
    നിന്നെ ഞാന്‍ സ്നേഹിക്കുന്നു ജീവന് തുല്യം..

    അവളെ ചിരിയുടെ പേരിട്ടു വിളിച്ചിട്ടുണ്ട്
    കിനാവിന്റെ മഴയില്‍ നനച്ചിട്ടുണ്ട്..
    പേരറിയാത്ത നിറങ്ങളില്‍ വരച്ചിട്ടുണ്ട് ..
    മഴക്കവിതകളില്‍ എന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്നിട്ടുണ്ട്..
    എന്റെ പുകയുന്ന ചിന്തകളില്‍ വന്നു തീ കാഞ്ഞിട്ടുണ്ട് ..
    എന്നിട്ടും....
    അവള്‍ ചോദിച്ച ചോദ്യം ...

    നീയെന്നെ വിട്ടു പോകുമോ പ്രിയനേ..

    ("നീ എന്റെ ആരാ .."??? എന്ന ചോദ്യം അവള്‍ പിന്നെ ചോദിക്കില്ല ) ഇതൊക്കെ ഇനി എന്ന് പഠിക്കും ങേ ങേ !!

    ReplyDelete
  3. പ്രണയം നല്ലത്-
    പ്രണയിക്കുക, അവള്‍ അറിയാതെ-തിരിച്ചും..

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  6. "മഴക്കവിതകളില്‍ എന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്നിട്ടുണ്ട്"-ഇതിന്റെ അര്‍ത്ഥം മനസ്സിലായില്ല.

    ReplyDelete
  7. വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും നന്ദി..
    @ശങ്കരനാരായണന്‍ മലപ്പുറം:മഴക്കവിതകളില്‍ വര്‍ണിച്ചിട്ടുണ്ട് ..

    ReplyDelete